ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

സാമ്പത്തിക ദേശീയത നമ്മുടെ സാമ്പത്തിക വളർച്ചയ്ക്ക് അടിസ്ഥാനപരമാണ്; അനിവാര്യമായത് മാത്രം ഇറക്കുമതി ചെയ്യുക - ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ

Posted On: 16 FEB 2024 2:38PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഫെബ്രുവരി 16, 2024

ഇന്ത്യയുടെ ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ സാമ്പത്തിക ദേശീയത നമ്മുടെ സാമ്പത്തിക വളർച്ചയ്ക്ക് അടിസ്ഥാനപരമാണെന്ന് പറഞ്ഞു. ഇന്ത്യയുടെ വിദേശനാണ്യം ചോരുന്നതും, പൗരന്മാർക്ക് തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നതും, സംരംഭകത്വത്തിൻ്റെ വളർച്ചയിലെ തടസ്സങ്ങൾ തടയുന്നതിനും, അനിവാര്യമായത് മാത്രം ഇറക്കുമതി ചെയ്യാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്ന് ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇൻ്റർനാഷണൽ സെൻ്ററിൽ നടന്ന ഭാരത് സ്റ്റാർട്ടപ്പ് & എംഎസ്എംഇ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട്, ഇന്ത്യയുടെ എംഎസ്എംഇ മേഖലയുടെ ഫലപ്രദമായ പ്രകടനത്തെ ഉപരാഷ്ട്രപതി പ്രശംസിച്ചു. ഇത് ഠിയർ 2, 3 നഗരങ്ങളിലും ഗ്രാമങ്ങളിലും പരിവർത്തനാത്മകമായ മാറ്റം കൊണ്ടുവരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംരംഭകരെ സഹായിക്കുന്നത് വഴി അവരുടെ പ്രകടനം മികച്ചതാക്കാൻ ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു. മൂല്യവർദ്ധന കൂടാതെയുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്കെതിരെ ശ്രീ ധൻഖർ മുന്നറിയിപ്പ് നൽകി. മൂല്യവർദ്ധനയിലൂടെ ലഭിക്കുന്ന ഇരട്ട നേട്ടങ്ങളായ തൊഴിലവസരങ്ങളുടെ സൃഷ്ടിയും സംരംഭകത്വത്തിൻ്റെ വളർച്ചയും, അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിനുവേണ്ടി ത്യജിക്കേണ്ടതില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. കോർപ്പറേറ്റ് നേതാക്കളോട് രാജ്യത്തിന്റെ ഗവേഷണത്തിലും വികസനത്തിലും ഏർപ്പെടണം എന്നും അദ്ദേഹം അവശ്യപ്പെട്ടു.


(Release ID: 2006587) Visitor Counter : 98


Read this release in: Kannada , English , Urdu , Hindi