പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
കേന്ദ്ര ഗവൺമെൻറ് പദ്ധതികളുടെ ഗുണഭോക്താക്കൾ പദ്ധതികളുടെ പ്രചാരകരാവണം - ശ്രീ ഹർദീപ് സിംഗ് പുരി
Posted On:
06 JAN 2024 5:42PM by PIB Thiruvananthpuram
പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ വികസിത് ഭാരത് സങ്കൽപ് യാത്ര കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്തു
പാലക്കാട്: ജനുവരി 6, 2024
കേന്ദ്ര ഗവൺമെൻറ് പദ്ധതികളുടെ ഗുണഭോക്താക്കൾ പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ കൂടുതൽ പേരിൽ എത്തിക്കാൻ പരിശ്രമിക്കണമെന്ന് കേന്ദ്ര ഭാവന-നഗരകാര്യ, പെട്രോളിയം-പ്രകൃതി വാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി പറഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ വികസന, ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കാനായി സംഘടിപ്പിച്ചിട്ടുള്ള വികസിത് ഭാരത് സങ്കൽപ് യാത്ര പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസിത് ഭാരത് സങ്കൽപ് യാത്രയിലൂടെ ലക്ഷ്യമിടുന്നത് പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുകയും കൂടുതൽ പേരെ വിവിധ പദ്ധതികളിൽ അംഗങ്ങൾ ആക്കുകയും ആണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്ര ഗവൺമെൻറ് പദ്ധതികൾ സമൂഹത്തിലെ പാവപ്പെട്ടവരുടെ ക്ഷേമത്തിനു വേണ്ടിയാണ്. പാവപ്പെട്ടവർ, ദുർബല വിഭാഗത്തിൽപ്പെട്ടവർ എന്നിവരുടെ ക്ഷേമത്തിന് ഗവൺമെൻറ് പ്രതിജ്ഞാബദ്ധമാണെന്നും ശ്രീ ഹർദീപ് സിംഗ് പുരി പറഞ്ഞു.
ഉജ്ജ്വല യോജന, എൻ.യു.എൽ.എം, പിഎം സ്വനിധി എന്നിവയുൾപ്പെടെ വിവിധ കേന്ദ്ര ഗവണ്മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. പ്രധാനമന്ത്രി ഉജ്ജ്വല യോജനക്കു കീഴിൽ 100 സൗജന്യ പാചക വാതക കണക്ഷനുകൾ വിതരണം ചെയ്തു.
ചടങ്ങിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഷോർണൂർ മേഖല റീജണൽ ജനറൽ മാനേജർ അനു ആർ രഘുരാജ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ് ജനറൽ മാനേജർ രാജേന്ദ്രൻ, വാർഡ് മെമ്പർമാരായ ശോഭന, രവി തുടങ്ങിയവർ സംസാരിച്ചു.
*******
(Release ID: 1993791)
Visitor Counter : 91