പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

പെൻഷനും പെൻഷൻകാരുടെ ക്ഷേമവും വകുപ്പിന്റെ വർഷാന്ത്യ അവലോകനം

Posted On: 29 DEC 2023 4:25PM by PIB Thiruvananthpuram

പേഴ്‌സണൽ - പബ്ലിക് ഗ്രീവൻസ് - പെൻഷൻ മന്ത്രാലയത്തിന്റെ ചിന്തൻ ശിവിർ, “പെൻഷൻകാരുടെ ക്ഷേമം വർധിപ്പിക്കൽ” ചർച്ച ചെയ്യുകയും പെൻഷനും പെൻഷൻകാരുടെ ക്ഷേമവും വകുപ്പു പ്രവർത്തനങ്ങളുടെ മാർഗരേഖ തയ്യാറാക്കുകയും ചെയ്തു

2023 ഒക്ടോബർ 23 ന് നടന്ന ‘അനുഭവ്’ പുരസ്കാര ദാന ചടങ്ങിൽ 5 അനുഭവ് പുരസ്കാരങ്ങളും 10 ജൂറി സർട്ടിഫിക്കറ്റുകളും ‘അനുഭവ്’ എഴുത്തുകൾക്കു നൽകി; 2023 ലാണ് ‘അനുഭവ്’ പുരസ്കാരങ്ങൾക്കായി ഏറ്റവും കൂടുതൽ നാമനിർദേശം ലഭിച്ചത്

പെൻഷൻകാരുടെ പരാതി പരിഹാരത്തെക്കുറിച്ചുള്ള വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പ്രകടനം എടുത്തുകാട്ടുന്ന 12 പ്രതിമാസ റിപ്പോർട്ടുകൾ CPENGRAMS & BHAVISHA എന്നിവയിൽ പ്രസിദ്ധീകരിച്ചു

2023 നവംബറിൽ ഇന്ത്യയിലുടനീളമുള്ള 105 നഗരങ്ങളിലെ 602 സ്ഥലങ്ങളിൽ രാജ്യ വ്യാപക ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് യജ്ഞം 2.0 സംഘടിപ്പിച്ചു. അതിൽ 1.17 കോടി പെൻഷൻകാർ ഡിഎൽസികൾ സമർപ്പിച്ചു

1939ലെ സി സി എസ്, ഇ ഒ പി ചട്ടങ്ങൾ പുതുക്കി സി സി എസ് (അസാധാരണ പെൻഷൻ) ചട്ടങ്ങൾ 2023 പുറത്തിറക്കി.

പെൻഷൻകാരുടെ 440 ദീർഘകാല പരാതികൾ പരിഹരിക്കുന്നതിനായി 2 അഖിലേന്ത്യാ പെൻഷൻ അദാലത്തുകൾ നടത്തി.

2023 ൽ 1400 ഉദ്യോഗസ്ഥർ പങ്കെടുത്ത 3 പ്രീ- റിട്ടയർമെന്റ് കൗൺസിലിംഗ് (പി ആർ സി) ശിൽപ്പശാലകൾ സംഘടിപ്പിച്ചു

പെൻഷൻകാരുടെ പരാതികൾ കുറയ്ക്കുന്നതിനായി, പെൻഷൻ നിയമങ്ങൾ/ നടപടികൾ എന്നിവയെ കുറിച്ചുള്ള അവബോധം പുതുക്കുന്നതിനായി പെൻഷൻ വിതരണം ചെയ്യുന്ന ബാങ്കുകളുമായി ബന്ധപ്പെട്ട് ബാങ്കർമാർക്കുള്ള രണ്ടു ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു

ഒറ്റ പോർട്ടലിൽ പെൻഷൻകാർക്ക് ബാങ്കിങ് സേവനങ്ങൾ നൽകാൻ ബാങ്കുകളെ സംയോജിപ്പിക്കുന്നതിന് ഭവിഷ്യ പോർട്ടലിൽ ഇന്റഗ്രേറ്റഡ് പെൻഷനേഴ്‌സ് പോർട്ടൽ ആരംഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ഏകീകൃതമാക്കി

പെൻഷൻ നിയമങ്ങൾ/ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പുതുക്കുന്നതിനും അവരുടെ പ്രതികരണം ലഭിക്കുന്നതിനുമായി പെൻഷൻകാരുടെ ക്ഷേമ സംഘടനകളുമായി 4 നഗരങ്ങളിൽ 10 യോഗങ്ങൾ നടത്തി

CPENGRAMS പോർട്ടൽ 72,110 പെൻഷൻകാരുടെ പരാതികളും 11,000 അപ്പീലുകളും ശരാശരി 26 ദിവസത്തെ തീർപ്പാക്കൽ സമയത്തോടെ പരിഹരിച്ചു. പെൻഷൻകാരിൽ നിന്ന് പ്രതികരണം ലഭ്യമാക്കാൻ 11,524 ഫീഡ്‌ബാക്ക് കോളുകൾ ചെയ്തു

പെൻഷൻകാരുടെ ‘ജീവിതം സുഗമമാക്കുന്നതിന്’ പുതുക്കിയ/ പരിഷ്കരിച്ച നിയമങ്ങൾ/ നടപടികൾ വഴി ക്ഷേമ നടപടികളെക്കുറിച്ച് ഡി ഒ പി പി ഡബ്ല്യു നിരവധി ഒഎമ്മുകൾ പുറപ്പെടുവിച്ചു

 

പെൻഷനും പെൻഷൻകാരുടെ ക്ഷേമവും വകുപ്പ് 2023 ഫെബ്രുവരി 17 നും 18 നും ന്യൂ ഡൽഹിയിൽ ചിന്തൻ ശിവർ സംഘടിപ്പിച്ചു.

2023 ഫെബ്രുവരി 18 ന്, പേഴ്‌സണൽ ആന്റ് ട്രെയിനിംഗ് വകുപ്പ് (DoPT), അഡ്മിനിസ്ട്രേറ്റീവ് റിഫോം & പബ്ലിക് ഗ്രീവൻസ് വകുപ്പ് (DARPG), പെൻഷൻ ആന്റ് പെൻഷനേഴ്‌സ് വെൽഫെയർ ഡിപ്പാർട്ട്‌മെന്റ് (DoPPW) എന്നിവയിലെ ജീവനക്കാരുമായി ആശയവിനിമയ സെഷനിൽ പ്രധാനമന്ത്രി സംസാരിച്ചു.

‘സങ്കൽപ്പ്’ എന്ന സംരംഭത്തിന് കീഴിൽ, പെൻഷൻ & പെൻഷനേഴ്‌സ് വെൽഫെയർ വകുപ്പ് രാജ്യത്തു മുഴുവൻ വിരമിക്കലിനു മുമ്പുള്ള കൗൺസിലിംഗ് ശിൽപ്പ ശാലകൾ നടത്തുന്നുണ്ട്.

പെൻഷനും പെൻഷൻകാരുടെ ക്ഷേമവും വകുപ്പ് 2015 മാർച്ചിൽ ‘അനുഭവ്’ എന്ന പേരിൽ ഒരു ഓൺലൈൻ സംവിധാനത്തിനു തുടക്കം കുറിച്ചിരുന്നു.

വിരമിക്കുന്ന ജീവനക്കാരെ പ്രചോദിപ്പിക്കുന്നതിനും ഗവണ്മെന്റിനൊപ്പം ജോലി ചെയ്യുമ്പോഴുള്ള അനുഭവങ്ങൾ പങ്കു വയ്ക്കുന്നതിനുമായി അനുഭവ പുരസ്കാര ജേതാക്കളെയും വിരമിച്ച പ്രമുഖ വ്യക്തികളെയും ഉൾപ്പെടുത്തി പ്രതിമാസ വെബിനാർ പരമ്പര നടത്തി.

ലഭിച്ചവ, പരിഹരിക്കപ്പെട്ടവ, പരിഹരിക്കാൻ എടുത്ത സമയം, കെട്ടിക്കിടക്കുന്ന പരാതികൾ എന്നിങ്ങനെ പ്രതിമാസ അടിസ്ഥാനത്തിൽ CPENGRAMS പോർട്ടലിൽ ലഭ്യമായ പ്രധാന മാനദണ്ഡങ്ങളായ ഡാറ്റ വകുപ്പ് വിശകലനം ചെയ്യും.

രാജ്യ വ്യാപകമായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് യജ്ഞം 2.0 സംഘടിപ്പിച്ചു. പെൻഷൻ വിതരണം ചെയ്യുന്ന 16 ബാങ്കുകൾ, മന്ത്രാലയങ്ങൾ / വകുപ്പുകൾ, 44 പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷനുകൾ, UIDAI, MeitY, PIB, DD News എന്നിവയുടെ സഹകരണത്തോടെ 2023 നവംബർ 1 മുതൽ 30 വരെ രാജ്യത്തുടനീളമുള്ള 105 നഗരങ്ങളിലെ 602 ഇടങ്ങളിലാണു യജ്ഞം നടന്നത്.

രാജ്യ വ്യാപകമായി ഡി എൽ സി യജ്ഞം 2.0 നിരീക്ഷിക്കുന്നതിനായി ഒരു ദേശീയ ഡി എൽ സി പോർട്ടൽ ആരംഭിച്ചു. എല്ലാ മിനി/ ഡിപ്പാർട്ട്മെന്റുകളുടെയും ബാങ്കുകളുടെയും പി ഡബ്ല്യു എ കളുടെയും 290 നോഡൽ ഓഫീസർമാർ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഗവണ്മെന്റ് സേവനങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന പരിക്ക് അല്ലെങ്കിൽ രോഗം കാരണം മരിക്കുന്ന കേന്ദ്ര ഗവൺമെന്റ് സിവിലിയൻ ജീവനക്കാരുടെ കുടുംബങ്ങൾക്ക് സി സി എസ് (അസാധാരണ പെൻഷൻ) നിയമങ്ങൾ, 2023 പ്രകാരം അസാധാരണ കുടുംബ പെൻഷന് അർഹതയുണ്ട്.

പെൻഷൻകാരുടെ പരാതികൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വകുപ്പ് പെൻഷൻ അദാലത്ത് സംവിധാനം ആരംഭിച്ചു. ആദ്യത്തെ അദാലത്ത് 2017 സെപ്റ്റംബർ 20 ന് ന്യൂഡൽഹിയിൽ നടന്നു. ഏറ്റവും ഒടുവിൽ നടന്നത് 2023 ഒക്ടോബർ 23 നാണ്.

ഏറ്റവും പുതിയ പെൻഷൻ നിയമങ്ങൾ / നടപടികൾ, DoPPW സ്വീകരിച്ച സംരംഭങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ സി പി പി സികളിലും ബാങ്ക് ശാഖകളിലും പെൻഷൻ ബിസിനസ് കൈകാര്യം ചെയ്യുന്ന ഫീൽഡ് പ്രവർത്തകർക്കായി ബാങ്കർമാരുടെ ബോധവൽക്കരണ ശിൽപ്പശാലകൾ DoPPW ആരംഭിച്ചു.

പെൻഷൻകാരും സർക്കാരും തമ്മിലുള്ള ആശയവിനിമയ വിടവ് നികത്തുന്നതിനും പെൻഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനുമായി പെൻഷനേഴ്‌സ് പോർട്ടൽ പദ്ധതി വികസിപ്പിച്ചെടുത്തു.

എല്ലാ പെൻഷൻകാരിലേക്കും വിവിധ മാർഗങ്ങളിലൂടെ എത്തിച്ചേരാനും അതിന്റെ സംരംഭങ്ങളെക്കുറിച്ച് അവബോധം പ്രചരിപ്പിക്കാനും വകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്, അങ്ങനെ എല്ലാ പെൻഷൻകാരെയും അവർക്കായി രൂപകൽപ്പന ചെയ്ത ആനുകൂല്യങ്ങൾ ഉപയോഗിക്കാൻ പ്രാപ്തരാക്കുന്നു.

ബാങ്കുകളുടെ സെൻട്രൽ പെൻഷൻ പ്രോസസ്സിംഗ് സെന്ററുകൾ (സിപിപിസി) പെൻഷൻ പ്രോസസ്സിംഗ് കൈകാര്യം ചെയ്യുന്ന ബാക്ക് ഓഫീസുകളാണ്. പെൻഷൻ വിതരണം ചെയ്യുന്നതിനായി പിപിഒകൾ ഭൗതികമായി അല്ലെങ്കിൽ ഇലക്ട്രോണിക് രൂപത്തിൽ ലഭിക്കുമ്പോൾ ഒരു പെൻഷൻ അക്കൗണ്ട് തുറക്കുന്നത് മുതലാണ് ഇത്  ആരംഭിക്കുന്നത്.

148 മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും കേന്ദ്ര സർക്കാർ പെൻഷൻകാരിൽ നിന്ന് പ്രതിമാസം ശരാശരി 6,500 പരാതികൾ എന്ന നിലയിൽ 78,000 ത്തിലധികം പരാതികൾ വകുപ്പിന് ലഭിച്ചു. ഇതിൽ 81 ശതമാനത്തിലധികം പരാതികളും പെൻഷൻകാരുടെ പരാതികളുടെ ഗുണനിലവാരവും വേഗത്തിലുള്ള പരിഹാരവും ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ സംരംഭമായ സെൻട്രലൈസ്ഡ് പെൻഷൻ ഗ്രീവൻസ് റിഡ്രസ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം (CPENGRAMS) വഴി ഓൺലൈനായി ഫയൽ ചെയ്തിട്ടുണ്ട്.

വിവിധ മന്ത്രാലയങ്ങൾ / വകുപ്പുകൾ തീർപ്പാക്കുന്ന പരാതികൾ പരിശോധിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും വകുപ്പ് 2023 സെപ്റ്റംബർ മാസത്തിൽ ഫീഡ്ബാക്ക് യൂണിറ്റ് രൂപീകരിച്ചു.



(Release ID: 1993721) Visitor Counter : 67


Read this release in: Tamil , English , Urdu , Hindi