സഹകരണ മന്ത്രാലയം
കേന്ദ്ര സഹകരണ മന്ത്രാലയം: വര്‍ഷാവസാന അവലോകനം 2023
Posted On:
31 DEC 2023 4:18PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'സഹകരണത്തിലൂടെ അഭിവൃദ്ധി' എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന്, 2021 ജൂലൈ 6-നാണ് ഒരു പ്രത്യേക സഹകരണ മന്ത്രാലയം രൂപീകരിച്ചത്. രാജ്യത്തിന്റെ ആദ്യ സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ സമര്‍ത്ഥമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍, ഈ പുതുതായി സൃഷ്ടിച്ച മന്ത്രാലയം സഹകരണമേഖലയുടെ ശാക്തീകരണത്തിനായി ചുരുങ്ങിയ സമയത്തിനുള്ളില്‍ സഹകരണം നിരവധി പുതിയ സംരംഭങ്ങളും ചരിത്രപരമായ നടപടികളുമാണ് നടപ്പാക്കിയത്.
സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന്, സഹകരണ മന്ത്രാലയം 54 പ്രധാന സംരംഭങ്ങള്‍ കൊണ്ടുവന്നു. അതിലൂടെ എല്ലാ സഹകരണ സംഘങ്ങള്‍ക്കും സാമ്പത്തിക വികസനത്തിനും വിപുലീകരണത്തിനും പുതിയ സാധ്യതകള്‍ ലഭിക്കുന്നു. രാജ്യത്തെ സഹകരണ മേഖലയിലെ പങ്കാളികള്‍ക്ക് പ്രയോജനകരമാകുന്ന ഈ പുതിയ സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ചുരുക്കി നല്‍കാനുള്‍പ്പെടെയാണ് ഈ വര്‍ഷാന്ത്യ അവലോകനത്തില്‍ ശ്രമിക്കുന്നത്.
-പ്രാഥമിക സഹകരണ സംഘങ്ങളുടെ (പിഎസിഎസ് )സാമ്പത്തിക ശാക്തീകരണം
വിവിധോദ്ദേശ്യങ്ങളാകുമ്പോള്‍ പിഎസിഎസ് കൂടുതല്‍ ശാക്തീകരിക്കപ്പെടുകയും സാമ്പത്തികമായി ലാഭകരമാവുകയും ചെയ്യുമെന്ന് സഹകരണ മന്ത്രി വിശ്വസിക്കുന്നു. അതിനാല്‍, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ദേശീയ ഫെഡറേഷനുകള്‍ മറ്റ് പങ്കാളികള്‍ എന്നിവയുമായും കൂടിയാലോചിച്ച് സഹകരണ മന്ത്രാലയം പിഎസിഎസിനുള്ള മാതൃകാ ഉപനിയമങ്ങള്‍ തയ്യാറാക്കുകയും 2023 ജനുവരി 5ന് അത് വിതരണം ചെയ്യുകയും ചെയ്തു. ഇത് പ്രാഥമിക സഹകരണ സംഘങ്ങളുടെ വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കും.
പ്രാഥമിക സംഘങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് കമ്പ്യൂട്ടര്‍വല്‍ക്കരണം ആരംഭിച്ചു. മൊത്തം 62,318 പ്രവര്‍ത്തനക്ഷമമായ പ്രാഥമി സംഘങ്ങളും വിവിദോദ്ദേശ്യ സംഘങ്ങളും (എല്‍എഎംപിഎസ്) ഒരൊറ്റ ദേശീയ സോഫ്റ്റ്വെയര്‍ ശൃംഖലയിലൂടെ നബാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതുവരെ 25 സംസ്ഥാനങ്ങളില്‍ നിന്നും 4 കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും മൊത്തം 62,208 പിഎസിഎസുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിനായി ഹാര്‍ഡ്വെയര്‍ വാങ്ങുന്നതിനും ഡിജിറ്റലൈസേഷനും പിന്തുണാ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുമായി 575.75 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചു. ദേശീയ സംയോജിത സോഫ്റ്റ്വെയര്‍ നബാര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. ഇത് പിഎസിഎസില്‍ സുതാര്യത കൊണ്ടുവരുമെന്നും പിഎസിഎസിന്റെ പ്രവര്‍ത്തനത്തില്‍ പൊതുജനവിശ്വാസം ഗണ്യമായി വര്‍ധിപ്പിക്കുമെന്നും സഹകരണ മന്ത്രി വിശ്വസിക്കുന്നു. ഹാര്‍ഡ്വെയര്‍ 20 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സംഭരിച്ചിട്ടുണ്ട്. 26 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 6,117 പിഎസിഎസുകളില്‍ പരീക്ഷണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.
ഇതുവരെ ഉള്‍പ്പെടാത്ത പഞ്ചായത്തുകളിലും ഗ്രാമങ്ങളിലും പുതിയ വിവിദോദ്ദേശ്യ സഹകരണ സംഘങ്ങളും ഡയറി/ഫിഷറീസ് സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്ക് വലിയ പ്രതികരണമാണ് ഉള്ളത്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍, 2023 ഫെബ്രുവരി 15-ന് ചേര്‍ന്ന മന്ത്രിസഭായോഗം ഈ പദ്ധതിക്ക് അംഗീകാരം നല്‍കി. ഇതിന് കീഴില്‍, കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികള്‍ പ്രാഥമിക സഹകരണ സംഘങ്ങളുടെ തലത്തില്‍ സംയോജിപ്പിക്കും. ഈ പദ്ധതിയുടെ നടത്തിപ്പിനായി ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി (ഐഎംസി), ദേശീയതല ഏകോപന സമിതി (എന്‍എല്‍സിസി), സംസ്ഥാനതല സഹകരണ വികസന സമിതികള്‍ (എസ്സിഡിസി), ജില്ലാതല സഹകരണ വികസന സമിതികള്‍ (ഡിസിഡിസി) എന്നിവ രൂപീകരിച്ചു. സഹകരണ മന്ത്രിയുടെ നിര്‍ദേശപ്രകാരം എല്ലാ സംസ്ഥാനങ്ങളുമായും മന്ത്രാലയം യോഗങ്ങള്‍ നടത്തുന്നുണ്ട്. നബാര്‍ഡ്, എന്‍ഡിഡിബി, എന്‍എഫ്ഡിബി എന്നിവ ചേര്‍ന്ന് പുതിയ സംഘങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കര്‍മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്, ഈ പദ്ധതി പ്രകാരം 9,961 പുതിയ വിവിധോദ്ദേശ്യ പിഎസിഎസ്, ഡയറി, ഫിഷറീസ് സഹകരണ സംഘങ്ങളുടെ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടന്നുവരുന്നു.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സഹകരണ മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ വികേന്ദ്രീകൃത ധാന്യ സംഭരണ പരിപാടി
2023 മെയ് 31-ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ സഹകരണ മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ സംഭരണ പദ്ധതിക്ക് അംഗീകാരം നല്‍കി. ഇതിനു കീഴില്‍, പിഎസിഎസ് തലത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ വിവിധ സ്‌കീമുകള്‍ സംയോജിപ്പിച്ച് ഗോഡൗണുകള്‍, സംസ്‌കരണ യൂണിറ്റുകള്‍, ന്യായവില കടകള്‍ തുടങ്ങി വിവിധ തരത്തിലുള്ള കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കും. സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഈ പദ്ധതിക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നു. ഇത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ഭക്ഷ്യധാന്യങ്ങള്‍ പാഴാക്കുന്നത് കുറയ്ക്കുകയും കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില നല്‍കുകയും പ്രാഥമിക സഹകരണ സംഘ തലത്തില്‍ വിവിധ കാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. തന്നെ. ഈ പദ്ധതിയുടെ നടത്തിപ്പിനായി, സംസ്ഥാനങ്ങളുടെ സഹകരണത്തോടെ 24 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 24 പ്രാഥമിക സംഘങ്ങളില്‍ ഒരു പരീക്ഷ പദ്ധതി നടക്കുകയാണ്. അതില്‍ 13 സംസ്ഥാനങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കൂടാതെ, പൈലറ്റ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ പങ്കാളിത്തത്തിനായി 27 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 1779 പിഎസിഎസുകളെ കണ്ടെത്തിയിട്ടുണ്ട്.
സഹകരണവും സഹകരണ മന്ത്രാലയവുമായി ബന്ധപ്പെട്ട പ്രധാന പരിപാടികള്‍:
- ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ 17-ാമത് ദ്വിദിന ഇന്ത്യന്‍ സഹകരണ സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു, പരിപാടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു (01 ജൂലൈ 2023).
- സഹകരണ വിപണനത്തിനായുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റും സഹകരണ വിപുലീകരണ, ഉപദേശക സേവന പോര്‍ട്ടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
- 'കാര്‍ഷികോല്‍പ്പാദക സംഘടനകള്‍' (എഫ്പിഒ) ചെറുകിട കര്‍ഷകരെ ശക്തിപ്പെടുത്തും. ചെറുകിട കര്‍ഷകരെ വിപണിയില്‍ വലിയ ശക്തിയാക്കാനുള്ള മാധ്യമമാണ് അവ.
- ന്യൂഡല്‍ഹി പ്രഗതി മൈതാനിയില്‍ നടന്ന നബാര്‍ഡിന്റെ 42-ാമത് സ്ഥാപക ദിന ചടങ്ങില്‍ കേന്ദ്ര സഹകരണ മന്ത്രി ശ്രീ അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. (12 ജൂലൈ 2023). ഈ അവസരത്തില്‍ ശ്രീ അമിത് ഷാ ക്ഷീര സംഘങ്ങള്‍ക്ക് മൈക്രോ എടിഎം കാര്‍ഡുകളും ഈ കമ്മിറ്റികളിലെ അംഗങ്ങള്‍ക്ക് റുപേ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളും വിതരണം ചെയ്തു.
- പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ ഗ്രാമങ്ങള്‍ സ്വാശ്രയമായി മാറുകയും ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ ആത്മാവായി കരുതപ്പെടുന്ന നമ്മുടെ കാര്‍ഷിക സമ്പദ്വ്യവസ്ഥയും അതിവേഗം വളരുകയും ചെയ്യുന്നു.നബാര്‍ഡ് ഒരു ബാങ്കല്ല, മറിച്ച് രാജ്യത്തിന്റെ ഗ്രാമീണ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ദൗത്യമാണ്.
- സഹകരണ മേഖലയിലെ എഫ്പിഒകള്‍ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍-2023 കേന്ദ്ര സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു, കൂടാതെ പിഎസിഎസ് മുഖേന 1100 പുതിയ എഫ്പിഒകള്‍ രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തന പദ്ധതിയും പ്രകാശനം ചെയ്തു. (14 ജൂലൈ 2023). പ്രാഥമിക സംഘങ്ങള്‍ ഉണ്ടാക്കിയ എഫ്പിഒകള്‍ വഴി കര്‍ഷകര്‍ക്ക് ഉല്‍പ്പാദനം മുതല്‍ വിപണനം വരെ പൂര്‍ണ്ണമായ ക്രമീകരണങ്ങള്‍ മോദി സര്‍ക്കാര്‍ ഒരുക്കി.
പിഎസിഎസ് വഴി രൂപീകരിച്ച എഫ്പിഒകള്‍ക്ക് കര്‍ഷകരെ സമ്പന്നമാക്കാനുള്ള ഏറ്റവും വലിയ സാധ്യതകളുണ്ട്.കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധന അധിഷ്ഠിത സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ്.
- കേന്ദ്ര സഹകരണ മന്ത്രി ശ്രീ അമിത് ഷാ സിആര്‍സിഎസ് സഹാറ റീഫണ്ട് പോര്‍ട്ടല്‍ വേേു:െ//ാീരൃലളൗിറ.രൃര.െഴീ്.ശി/ ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു. (18 ജൂലൈ 2023)
സഹാറ ഗ്രൂപ്പ് - സഹാറ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, സഹാറയന്‍ യൂണിവേഴ്‌സല്‍ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി ലിമിറ്റഡ്, ഹമാര ഇന്ത്യ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, സ്റ്റാര്‍സ് മള്‍ട്ടി പര്‍പ്പസ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്നിവയുടെ യഥാര്‍ത്ഥ നിക്ഷേപകര്‍ക്ക് ക്ലെയിമുകള്‍ സമര്‍പ്പിക്കുന്നതിനാണ് ഈ പോര്‍ട്ടല്‍ വികസിപ്പിച്ചിരിക്കുന്നത്.
- പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ (പിഎസിഎസ്) പൊതു സേവന കേന്ദ്രം (സിഎസ്സി) സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ദേശീയ സെമിനാര്‍ ന്യൂഡല്‍ഹിയില്‍ കേന്ദ്ര സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഉദ്ഘാടനം ചെയ്തു. (21 ജൂലൈ 2023)
- കേന്ദ്ര ഗവണ്‍മെന്റിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും 300-ലധികം സ്‌കീമുകള്‍ സിഎസ്‌സിയുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ഗ്രാമങ്ങളിലെ ദരിദ്രരിലേക്കും സിഎസ്സിയുടെ സേവനം വ്യാപിപ്പിക്കുന്നതിന് പിഎസിഎസിനേക്കാള്‍ മികച്ച മാര്‍ഗം വേറെയില്ല.
പി.എ.സി.എസും സി.എസ്.സി.യും ഏകീകരിക്കുന്നതോടെ പാവപ്പെട്ടവരുടെ സൗകര്യങ്ങള്‍ വര്‍ധിക്കുമെന്ന് മാത്രമല്ല, ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ ഊര്‍ജവും കരുത്തും ലഭിക്കും.
- കേന്ദ്ര സഹകരണ മന്ത്രി ശ്രീ അമിത് ഷാ മഹാരാഷ്ട്രയിലെ പൂനെയില്‍ കേന്ദ്ര സഹകരണ സംഘങ്ങളുടെ ഓഫീസിന്റെ ഡിജിറ്റല്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. (6 ഓഗസ്റ്റ് 2023)
രാജ്യത്തെ 1555 മള്‍ട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് ഡിജിറ്റല്‍ പോര്‍ട്ടലില്‍ നിന്ന് പ്രയോജനം ലഭിക്കും.
രാജ്യത്തുടനീളമുള്ള 8 ലക്ഷം സഹകരണ സംഘങ്ങളുമായുള്ള ആശയവിനിമയം എളുപ്പമാക്കുന്ന സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളുടെ രജിസ്ട്രാര്‍ ഓഫീസുകളും മോദി ഗവണ്‍മെന്റ് കമ്പ്യൂട്ടര്‍വത്കരിക്കാന്‍ പോകുന്നു.
അടുത്ത 5 വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം 3 ലക്ഷം പുതിയ പ്രാഥമിക സംഘങ്ങള്‍ സൃഷ്ടിച്ച് സഹകരണ പ്രസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും എത്തിക്കാനാണ് മോദി ഗവണ്മെന്റിന്റെ തീരുമാനം.
- നാഷണല്‍ കോഓപ്പറേറ്റീവ് എക്സ്പോര്‍ട്ട്സ് ലിമിറ്റഡ് (എന്‍സിഇഎല്‍) ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച സഹകരണ കയറ്റുമതി സംബന്ധിച്ച ദേശീയ സെമിനാറില്‍ എന്‍സിഇഎല്ലിന്റെ ലോഗോ, വെബ്സൈറ്റ്, ബ്രോഷര്‍ എന്നിവയുടെ പ്രകാശനവും എന്‍സിഇഎല്‍ അംഗങ്ങള്‍ക്കുള്ള അംഗത്വവിതരണം എന്നിവ കേന്ദ്ര സഹകരണ മന്ത്രി ശ്രീ അമിത് ഷാ നിര്‍വഹിച്ചു. (23 ഒക്ടോബര്‍ 2023)
• കയറ്റുമതി ലാഭത്തിന്റെ 50% എങ്കിലും നാഷണല്‍ കോഓപ്പറേറ്റീവ് എക്സ്പോര്‍ട്ട് ലിമിറ്റഡ് വഴി കര്‍ഷകര്‍ക്ക് ലഭിക്കും.
കയറ്റുമതി, കര്‍ഷകരുടെ അഭിവൃദ്ധി, വിളകളുടെ രീതി മാറുക, ജൈവ ഉല്‍പന്നങ്ങളുടെ ആഗോള വിപണി, ജൈവ ഇന്ധനത്തിനായുള്ള ആഗോള വിപണിയില്‍ ഇന്ത്യയുടെ പ്രവേശനം, സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തല്‍ തുടങ്ങിയ 6 ലക്ഷ്യങ്ങളോടെയാണ് സഹകരണ മേഖലയില്‍ നാഷണല്‍ കോഓപ്പറേറ്റീവ് എക്സ്പോര്‍ട്ട് ലിമിറ്റഡ് ആരംഭിച്ചത്.
എന്‍സിഇഎല്‍ വരും ദിവസങ്ങളില്‍ സംഭരണം, സംസ്‌കരണം, വിപണനം, ബ്രാന്‍ഡിംഗ്, ലേബലിംഗ്, പാക്കേജിംഗ്, സര്‍ട്ടിഫിക്കേഷന്‍, ഗവേഷണവും വികസനവും തുടങ്ങിയ ബഹുമുഖങ്ങളുള്ള ഒരു സമ്പൂര്‍ണ്ണ കയറ്റുമതി സംവിധാനമായി മാറും.
- ഭാരതീയ വിത്തു സഹകരണ സംഘം ലിമിറ്റഡ് (ബിബിഎസ്എസ്എല്‍) സംഘടിപ്പിച്ച 'സഹകരണ മേഖലയിലെ മെച്ചപ്പെട്ടതും പരമ്പരാഗതവുമായ വിത്തുല്‍പാദനം' എന്ന വിഷയത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ സെമിനാറില്‍ കേന്ദ്ര സഹകരണ മന്ത്രി ശ്രീ അമിത് ഷാ സംസാരിക്കുകയും ലോഗോ, വെബ്സൈറ്റ്, ബ്രോഷര്‍ എന്നിവ പ്രകാശനം ചെയ്യുകയും ചെയ്തു.
NS
(Release ID: 1993716)
Visitor Counter : 275