ആഭ്യന്തരകാര്യ മന്ത്രാലയം

ആഭ്യന്തര മന്ത്രാലയത്തിന്റെ വര്‍ഷാന്ത്യ അവലോകനം 2023

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സുരക്ഷിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ആത്മനിര്‍ഭര്‍ ഭാരത് എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള നാഴികക്കല്ലായ കുതിച്ചുചാട്ടങ്ങള്‍ നടത്തിയ 2023 ഒരു നിര്‍ണായക വര്‍ഷമായിരുന്നു.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023, ഭാരതീയ ന്യായ സന്‍ഹിത, 2023, ഭാരതീയ സാക്ഷ്യ അധീനിയം, 2023 എന്നിവയിലൂടെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ ഒരു പുതിയ യുഗത്തിന്റെ തുടക്കം

ജമ്മു കശ്മീര്‍ സംവരണ (ഭേദഗതി) ബില്‍, 2023, ജമ്മു കശ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍, 2023 എന്നിവ പാര്‍ലമെന്റ് പാസാക്കി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ മാര്‍ഗനിര്‍ദ്ദേശത്തിലും ഭീകരതയ്ക്കെതിരെ സഹിഷ്ണുതയില്ലാത്ത നയം പിന്‍തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം നാല് സംഘടനകളെ 'ഭീകര സംഘടന'കളായും ഏഴ് വ്യക്തികളെ 'ഭീകരവാദി'കളായും മൂന്ന് സംഘടനകളെ 'നിയമവിരുദ്ധ സംഘടന'കളായും പ്രഖ്യാപിച്ചു.

രാജ്യത്തെ മൂന്ന് പ്രശ്‌നസാധ്യതയേറിയ മേഖലകളായ വടക്ക്-കിഴക്ക്, ഇടതുപക്ഷ തീവ്രവാദ മേഖലകള്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ ക്രമസമാധാന നില മെച്ചപ്പെട

Posted On: 31 DEC 2023 3:07PM by PIB Thiruvananthpuram


കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷായുടെ സാന്നിധ്യത്തില്‍, ഇന്ത്യാ ഗവണ്‍മെന്റും അസം ഗവണ്‍മെന്റും യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസമിന്റെ (ഉള്‍ഫ) പ്രതിനിധികളും തമ്മില്‍ ഒത്തുതീര്‍പ്പിനുള്ള ധാരണാപത്രം ഒപ്പുവച്ചു.

സമാധാനപരവും സമൃദ്ധവും കലാപരഹിതവുമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ യാഥാര്‍ത്യമാക്കുക എന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ വീക്ഷണവും ഒപ്പം അസമില്‍ ശാശ്വത സമാധാനവും സമൃദ്ധിയും സര്‍വതോന്മുഖമായ വികസനവും യാഥാര്‍ഥ്യമാക്കുന്നതില്‍ നാഴികക്കല്ലാണു കരാര്‍.

മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായ ബര്‍മാസിയ, ബീഹാറിലെ ചകര്‍ബന്ദ, ജാര്‍ഖണ്ഡിലെ ബുധ പഹാദ്, പരസ്‌നാഥ് എന്നിവിടങ്ങളില്‍ സുരക്ഷാ ക്യാമ്പുകള്‍ സ്ഥാപിച്ച് സുരക്ഷാസജ്ജീകരണങ്ങള്‍ ഇല്ലാത്ത സാഹചര്യം പൂര്‍ണ്ണമായും ഇല്ലാതാക്കി, 2023ല്‍ 33 പുതിയ ക്യാമ്പുകള്‍ ഉള്‍പ്പെടെ 200 ലധികം ക്യാമ്പുകള്‍ തുറന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിനും ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ നിര്‍ണ്ണായക മാര്‍ഗനിര്‍ദേശത്തിനും കീഴില്‍ കൊളോണിയല്‍ കാലഘട്ടത്തിലെ കാലഹരണപ്പെട്ട ജയില്‍ നിയമം സമകാലിക ആധുനിക ആവശ്യങ്ങള്‍ക്കും തിരുത്തല്‍ പ്രത്യയശാസ്ത്രത്തിനും അനുസൃതമായി അവലോകനം ചെയ്യാനും പരിഷ്‌കരിക്കാനും തീരുമാനിച്ചു.

ഡല്‍ഹി ഗവണ്‍മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി (ഭേദഗതി) ബില്‍, 2023 പാര്‍ലമെന്റ് പാസാക്കി

2022-23 മുതല്‍ 2025-26 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം' എന്ന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. 4800 കോടി രൂപ സാമ്പത്തിക വിഹിതമായി അനുവദിക്കുകയും ചെയ്തു.  

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി ഗ്രാമമായ കിബിത്തൂവില്‍ 'വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം' ഉദ്ഘാടനം ചെയ്തു.

കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷാ, ഹരിയാനയിലെ ഗുരുഗ്രാമില്‍ എന്‍എഫ്ടികള്‍, എഐ, മെറ്റാവേഴ്‌സ് എന്നിവയുടെ കാലഘട്ടത്തിലെ കുറ്റകൃത്യങ്ങളും സുരക്ഷയും സംബന്ധിച്ച ജി-20 കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തു.

2023 മേയ് 22 മുതല്‍ 24 വരെ ശ്രീനഗറില്‍ ജി20യുടെ മൂന്നാമത് ടൂറിസം വര്‍ക്കിംഗ് മീറ്റിംഗ് നടന്നു.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മയക്കുമരുന്ന് വിരുദ്ധ ദൗത്യസേനാ മേധാവികളുടെ ഒന്നാം ദേശീയ സമ്മേളനം ന്യൂഡല്‍ഹിയില്‍ നടന്നു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കൈക്കൊണ്ട ഒരു സുപ്രധാന തീരുമാനമനുസരിച്ച് ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളില്‍ സിഎപിഎഫുകള്‍ക്കായി കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) പരീക്ഷ നടത്താന്‍ എംഎച്ച്എ അംഗീകാരം നല്‍കി.

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ രാജ്യത്തെ ദുരന്തനിവാരണത്തിന് 3 കോടിയില്‍ കൂടുതല്‍ മൂല്യമുള്ള 3 പ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ചു. 8000 കോടി രൂപയിലേറെ മൂല്യമുള്ളതാണു പദ്ധതികള്‍.
 ശേഷം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ പേരിടാത്ത 21 വലിയ ദ്വീപുകള്‍ക്ക് 21 പരമവീര ചക്ര പുരസ്‌കാര ജേതാക്കളുടെ ഓര്‍മ നിലനിര്‍ത്തുന്ന പേരിടുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു

കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷാ എന്‍ഡിഎംസിയിലെ 4400 ജീവനക്കാര്‍ക്ക് അവരുടെ നിയമനം സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള നിയമന കത്ത് നല്‍കുകയും വിവിധ പദ്ധതികളുടെ ഉദ്ഘാടനം ന്യൂഡല്‍ഹിയില്‍ നിര്‍വ്വഹിക്കുകയും ചെയ്തു.

അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷം-2023-ല്‍, സിഎപിഎഫുകളുടെയും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരുടെയും ഭക്ഷണത്തില്‍ ചെറുധാന്യം (ശ്രീ അന്ന) ഉള്‍പ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയം സുപ്രധാന തീരുമാനമെടുത്തു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വീക്ഷണത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ മാര്‍ഗനിര്‍ദേശപ്രകാരം സിഎപിഎഫുകള്‍ രാജ്യത്തുടനീളം 5 കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.

2023 ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ണായക വര്‍ഷമായിരുന്നു. കാരണം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സുരക്ഷിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ആത്മനിര്‍ഭര്‍ ഭാരത് എന്ന കാഴ്ചപ്പാട് നിറവേറ്റുന്നതിലേക്ക് നിരവധി സുപ്രധാന മുന്നേറ്റങ്ങള്‍ ഉണ്ടായി. കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷായുടെ മാര്‍ഗനിര്‍ദേശപ്രകാരം ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ ഒരു പുതിയ യുഗത്തിന്റെ തുടക്കം, തീവ്രവാദത്തിനും മയക്കുമരുന്ന് കടത്തിനും എതിരെ വിട്ടുവീഴ്ചയില്ലായ്മ, ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സമാധാനം, പുരോഗതി, വികസനം, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയല്‍, പോലീസ് സേനകളിലെ ശേഷി വര്‍ദ്ധിപ്പിക്കല്‍, നിര്‍ണായക അടിസ്ഥാന സൗകര്യ മേഖലകള്‍ ഭദ്രമാക്കല്‍ തുടങ്ങിയ മേഖലകളില്‍ വകുപ്പ് കൂടുതല്‍ ശ്രദ്ധ പകര്‍ന്നു.
നിയമങ്ങളിലും മാര്‍ഗനിര്‍ദേശങ്ങളിലും മാറ്റം വരുത്തല്‍, സുരക്ഷാ മേഖല, ക്രമസമാധാനം, വികസന പദ്ധതികള്‍, ദേശസുരക്ഷയും പൊലീസിങ്ങും ശക്തിപ്പെടുത്തല്‍, കേന്ദ്ര സായുധ സേനകളില്‍ പരിഷ്‌കരണം, അതിര്‍ത്തി പരിപാലനം, ദുരന്ത പരിപാലനം, രാജ്യാന്തര കോണ്‍ഫറന്‍സുകളും മറ്റു പരിപാടികളും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി.

മറ്റു ചില നേട്ടങ്ങള്‍:
അന്താരാഷ്ട്ര അതിര്‍ത്തി മുതല്‍ പാക്കിസ്ഥാനിലെ ദേരാ ബാബ നാനാക്ക് വരെയുള്ള സമര്‍പ്പിത കര്‍ത്താര്‍പൂര്‍ സാഹിബ് ഇടനാഴി തീര്‍ഥാടകര്‍ക്കായി ആധുനിക സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം 88807 തീര്‍ത്ഥാടകര്‍ തീര്‍ത്ഥാടനം നടത്തി.
 
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉടമ്പടിയുടെ ഭാഗമായി, പാകിസ്ഥാനിലെ സിഖ് മതകേന്ദ്രങ്ങളിലേക്ക് (10 ഗുരുദ്വാരകള്‍ ഉള്‍ക്കൊള്ളുന്ന) തീര്‍ത്ഥാടനം അനുവദിച്ചു. സംസ്ഥാന ഗവണ്‍മെന്റുകളുമായും വിദേശകാര്യ മന്ത്രാലയവുമായുമുള്ള ഏകോപനത്തോടെ ഈ വര്‍ഷം 4117 തീര്‍ഥാടകരുടെ സന്ദര്‍ശനം സുഗമമാക്കി.
 
എംഎച്ച്എയിലെ നിയമന ദൗത്യത്തിനു കീഴില്‍, നേരിട്ടുള്ള നിയമനത്തിലൂടെ  1,38,919 തസ്തികകളും സ്ഥാനക്കയറ്റം വഴി 71,207 തസ്തികകളും 2023 ഡിസംബറില്‍ നികത്തേണ്ടതുണ്ടായിരുന്നു. 2023 നവംബര്‍ വരെ 1,01,427 നിയമന കത്തുകള്‍ നല്‍കുകയും 17293 സ്ഥാനക്കയറ്റങ്ങള്‍ നല്‍കുകയും ചെയ്തു.
 
ഇ-ഓഫീസ് നടപ്പാക്കല്‍ ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ്. ഏതാണ്ട് 50% ഫയലുകളും ഇപ്പോള്‍ ഇ-ഫയലുകളാണ്.
 
ആസാദി കാ അമൃത് മഹോത്സവത്തിനു കീഴില്‍ ചില വിഭാഗങ്ങളിലെ തടവുകാര്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി, 2023 ജനുവരി 26-ന് രണ്ടാം ഘട്ടത്തില്‍ 775 തടവുകാരെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വിട്ടയച്ചു. 2023 ഓഗസ്റ്റ് 15-ന് 3-ാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ 625 തടവുകാരെ വിട്ടയച്ചു.
 
ഉഗാണ്ടയിലെ ജിഞ്ചയില്‍ ദേശീയ ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലയുടെ ആദ്യത്തെ വിദേശ കാമ്പസ് 2023 ഏപ്രില്‍ 12-ന് വിദേശകാര്യ മന്ത്രി ഉദ്ഘാടനം ചെയ്തു.
 
ദേശീയ ഓട്ടോമേറ്റഡ് ഫിംഗര്‍പ്രിന്റ് ഐഡന്റിഫിക്കേഷന്‍ സിസ്റ്റങ്ങള്‍ക്കുള്ള അഭിമാനകരമായ 'ഗോള്‍ഡ് അവാര്‍ഡ്' എന്‍സിആര്‍ബി ടീമിന് ലഭിച്ചു 

--NS--



(Release ID: 1993559) Visitor Counter : 56


Read this release in: English , Urdu , Hindi , Tamil