പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സി.ഐ.സി)വര്‍ഷാന്ത്യ അവലോകനം



ജനുവരി 1 മുതല്‍ ഡിസംബര്‍ 13 വരെ സി.ഐ.സിയില്‍ 19,207 അപ്പീലുകള്‍/പരാതികള്‍ രജിസ്റ്റര്‍ ചെയ്യുകയും 18,261 തീര്‍പ്പാക്കുകയും ചെയ്തു

''വിവരാവകാശ നിയമം നടപ്പിലാക്കുന്നതിലെ വെല്ലുവിളികള്‍'' എന്ന വിഷയത്തില്‍ ജൂലൈ 6 ന് കേന്ദ്രഭരണപ്രദേശമായ ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ ശില്‍പശാല സംഘടിപ്പിച്ചു

2023 വര്‍ഷത്തില്‍ 20 പൊതു അധികാരികളുടെ സാമ്പിള്‍ സുതാര്യത ഓഡിറ്റ് കമ്മീഷന്‍ നടത്തി

Posted On: 29 DEC 2023 4:23PM by PIB Thiruvananthpuram

 

ന്യൂഡല്‍ഹി; 2023 ജനുവരി 04

1. 2023 ജനുവരി 1 മുതല്‍ 2023 ഡിസംബര്‍ 13 വരെ കേന്ദ്ര വിവരാവകാശ കമ്മിഷനില്‍ (സി.ഐ.സി) 19,207 അപ്പീലുകള്‍/പരാതികള്‍ രജിസ്റ്റര്‍ ചെയ്യുകയും അതില്‍ 18,261 അപ്പീലുകള്‍/പരാതികള്‍ തീര്‍പ്പാക്കുകയും ചെയ്തു. ഈ കാലയളവില്‍ 6,112 വീഡിയോ കോണ്‍ഫറന്‍സിങ് സെഷനുകളും നടത്തി.

2. ''ത്രൈമാസ റിട്ടേണുകളുടെ സമര്‍പ്പണം'' എന്ന വിഷയത്തില്‍ 2023 ജൂണ്‍ 21 മുതല്‍ 2023 ജൂണ്‍ 23 വരെ കേന്ദ്ര ഭരണപ്രദേശമായ ഡല്‍ഹിയിലെ സി.പി.ഐ.ഒമാര്‍ക്കായി മൂന്ന് ദിവസത്തെ പരിശീലന പരിപാടി നടത്തി.

3. 2023 ജൂലൈ 3 മുതല്‍ 2023 ജൂലൈ 5 വരെ കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരിന് വേണ്ടിയുള്ള പബ്ലിക് ഹിയറിങ്ങുകള്‍ ശ്രീനഗറിലെ ജെ.ആന്റ് കെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ സംഘടിപ്പിച്ചുകൊണ്ട് വിദൂരത്തുള്ള പൗരന്മാരിലേക്ക് എത്തിച്ചേരാനുള്ള ശ്രമങ്ങളും സി.ഐ.സി, നടത്തി. ദൂരവും പ്രായാധിക്യവും മറ്റ് പരിമിതികളും കാരണം ഡല്‍ഹിയില്‍ നേരിട്ടുള്ള ഹിയറിങ്ങിന് ഹാജരാകാന്‍ കഴിയാത്തവര്‍ക്കും, എന്‍.ഐ.സിയുടെ സ്റ്റുഡിയോ പ്രാപ്യമല്ലാത്തതിനല്‍ അപ്പീലുകള്‍/പരാതികള്‍ എന്നിവയ്ക്കുള്ള വെര്‍ച്വല്‍ ഹിയറിംഗില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും വേണ്ടിയായിരുന്നു ഇത്.

4. ''വിവരാവകാശ നിയമം നടപ്പിലാക്കുന്നതിലെ വെല്ലുവിളികള്‍'' എന്ന വിഷയത്തില്‍ 2023 ജൂലൈ 6-ന് ശ്രീനഗറില്‍ ഒരു ശില്‍പ്പശാല സംഘടിപ്പിച്ചു. വിവിധ പബ്ലിക് അതോറിറ്റി (പ.എ)കളില്‍ നിന്നുള്ള 150 സി.പി.ഐ.ഒമാരും സി.ഐ.സിയുടെയും ജെ ആന്റ് കെ, ഭരണസംവിധാനത്തിലെ ഉദ്യോഗസ്ഥരും ശില്‍പശാലയില്‍ പങ്കെടുത്തു.

5. വിവരാവകാശ നിയമത്തിന്റെ വളരെ പ്രധാനപ്പെട്ട ഘടകമായ സുവോ മോട്ടോ ഡിസ്‌ക്ലോഷര്‍ (സ്വമേധയാ വിവരങ്ങള്‍ പുറത്തുവിടുക), ഓഡിറ്റിംഗിലൂടെ വിവിധ പി.എകളുടെ സുതാര്യത ഉറപ്പാക്കുക എന്നിവയ്ക്ക് ശ്രദ്ധ നല്‍കുന്നു. എല്ലാ പി.എമാരുടെയും മുന്‍കൂര്‍ വെളിപ്പെടുത്തല്‍ പാക്കേജ് എല്ലാ വര്‍ഷവും ഓഡിറ്റ് ചെയ്യുന്നതിനായി 2019 നവംബര്‍ 7-ന് ഒ.എം നമ്പര്‍ 1/6/2011ഐ.ആര്‍ വഴി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ട്രെയിനിംഗ് (ഡി.ഒ.പി.ടി ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. 2022-23 വര്‍ഷത്തില്‍, 1,073 പി.എമാര്‍ അവരുടെ മുന്‍കൂര്‍ വെളിപ്പെടുത്തലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ സോഫ്റ്റ്‌വെയര്‍ മുഖേന സി.ഐ.സി യെ അറിയിച്ചു. ഡി.ഒ.പി.ടി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായും അവരുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകളുമായും ബന്ധപ്പെട്ട് ആ പി.എമാര്‍ക്ക് സി.ഐ.സി സോഫ്റ്റ്‌വെയര്‍ വഴി ഉപദേശങ്ങളും ശുപാര്‍ശകളും നല്‍കിയിട്ടുണ്ട്. 2023-ല്‍ 20 പി.എകളുടെ സാമ്പിള്‍ സുതാര്യത ഓഡിറ്റും കമ്മീഷന്‍ നടത്തിയിട്ടുണ്ട്.

6. 2023 ഒകേ്ടാബര്‍ 31-ന് ''സൈബര്‍ സുരക്ഷ'' എന്ന വിഷയത്തില്‍ കമ്മീഷന്‍ ഒരു ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു, സി.ഐ.സിയില്‍ ആദ്യമായിട്ടായിരുന്നു ഇത്തരത്തിലൊന്ന് . സി.ഐ.എസ്.ഒ പ്രസിഡന്റും ഗ്ലോബല്‍ സര്‍വീസസ് സീനിയര്‍ വൈസ് പ്രസിഡന്റുമായ സോമനാഥ് ബാനര്‍ജി മുഖ്യപ്രഭാഷണം നടത്തി.

7. നാഷണല്‍ സെന്റര്‍ ഫോര്‍ ഗുഡ് ഗവേണന്‍സ് (എന്‍.സി.ജി.ജി) സംഘടിപ്പിച്ച ''റിപ്പബ്ലിക് ഓഫ് മാലിദ്വീപിലെ സിവില്‍ സെര്‍വന്റുകളുടെയും മാലിദ്വീപിലെ ഇന്‍ഫര്‍മേഷന്‍ കമ്മീഷനിലെ മുതിര്‍ന്ന ഓഫീസര്‍മാരുടെയും (ഐകോം) കാര്യശേഷി നിര്‍മ്മാണ പരിപാടി''യുടെ നടത്തിപ്പില്‍ പ്രധാന പ്രാസംഗികരായി റിസോഴ്‌സസ് പേഴ്‌സണലുകളെ ലഭ്യമാക്കുക സി.ഐ.സിയിലെ വി.സി സൗകര്യത്തിന്റെയും ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വെളിപ്പെടുത്തലിലൂടെ കമ്മീഷന്‍ പങ്കാളിയായി. ഐകോമിലെ ഉദ്യോഗസ്ഥര്‍, മാലിദ്വീപിലെ വിവിധ വകുപ്പുകളില്‍ നിന്നുള്ള സിവില്‍ സേവകര്‍, എന്‍.സി.ജി.ജി ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ മൊത്തം 120 പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

8. കമ്മീഷനുമായി ചേര്‍ന്ന് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനും വേണ്ട സംഭാവനകള്‍ നല്‍കാന്‍ സഹായിക്കുന്നതിനുമായി നിയമ വിദ്യാര്‍ത്ഥികളെ കമ്മീഷനില്‍ ഒരു ഇന്റേണ്‍ഷിപ്പിന് വിധേയമാക്കുന്നത് സി.ഐ.സി പ്രോത്സാഹിപ്പിക്കുന്നു. കുറഞ്ഞത് ഒരു മാസത്തെ കാലയളവിലേക്കാണ് കമ്മീഷന്റെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, 2023 കലണ്ടര്‍ വര്‍ഷത്തില്‍ 47 നിയമ വിദ്യാര്‍ത്ഥികള്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് വിധേയരായി.

--NS--


(Release ID: 1993393) Visitor Counter : 101