സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
azadi ka amrit mahotsav

ഗംഗാനദിക്ക് കുറുകെ ബീഹാറിലെ ദിഘയെയും സോൻപൂരിനെയും ബന്ധിപ്പിക്കുന്ന 4.56 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ 6-വരിപ്പാലം നിര്‍മ്മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 27 DEC 2023 3:35PM by PIB Thiruvananthpuram


ഗംഗാനദിക്ക് കുറുകെയും (നിലവിലുള്ള ദിഘ-സോൻപൂര്‍ റെയില്‍-കം റോഡ് ബ്രിഡ്ജിന്റെ പടിഞ്ഞാറ് ഭാഗത്തിന് സമാന്തരമായി) ഇരുവശങ്ങളിലെ അപ്രോച്ച് റോഡുകൾ ബീഹാര്‍ സംസ്ഥാനത്തെ പട്‌ന, സരണ്‍ (എന്‍.എച്ച്-139 ഡബ്ല്യു) ജില്ലകളിലായും പുതിയ 4556 മീറ്റര്‍ നീളമുള്ള ആറുവരി ഹൈലവല്‍/എക്‌സ്ട്രാ ഡോസ്ഡ് കേബിൾ പാലം ഇ.പി.സി മാതൃകയില്‍ നിര്‍മ്മിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി ഇന്ന് അംഗീകാരം നല്‍കി.

വേണ്ടിവരുന്ന ചെലവ്

സിവില്‍ നിര്‍മാണച്ചെലവായ 2,233.81 കോടി രൂപ ഉള്‍പ്പെടെ 3,064.45 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.

ഗുണഭോക്താക്കളുടെ എണ്ണം:
പാലം ഗതാഗതം വേഗത്തിലാക്കുകയും സംസ്ഥാനത്തിന്റെ, പ്രത്യേകിച്ച് വടക്കന്‍ ബിഹാറിന്റെ മൊത്തത്തിലുള്ള വികസനത്തിന് കാരണമാവുകയും ചെയ്യും.

വിശദാംശങ്ങള്‍:
ദിഘയേയും ( പട്‌നയില്‍ ഗംഗാനദിയുടെ തെക്കന്‍ കരയില്‍ സ്ഥിതി ചെയ്യുന്ന), സോൻപൂരിനേയും ( ഗംഗാ നദിയുടെ വടക്കേ കരയിലെ സരണ്‍ ജില്ലയില്‍) നിലവില്‍ ഭാരംകുറഞ്ഞ വാഹനങ്ങളുടെ സഞ്ചാരത്തിന് മാത്രമായി ഒരു റെയില്‍ കം റോഡ് പാലം വഴി ബന്ധിപ്പിച്ചിരിക്കുകയാണ്. അതിനാല്‍, ചരക്കുകളുടെയും ഉല്‍പ്പന്നങ്ങളുടെയും ഗതാഗതത്തിന് നിലവിലെ റോഡ് ഉപയോഗിക്കാന്‍ കഴിയുന്നില്ല, ഇത് വലിയ സാമ്പത്തിക തടസ്സമുണ്ടാക്കുന്നുണ്ട്. ദിഘയ്ക്കും സോൻപൂരിനും ഇടയില്‍ ഈ പാലം ലഭ്യമാക്കുന്നതിലൂടെ ഈ തടസം നീങ്ങുകയും പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ചരക്കുകളും ഉല്‍പ്പന്നങ്ങളും കൊണ്ടുപോകാന്‍ കഴിയുകയും ചെയ്യും. അതിലൂടെ പ്രദേശത്തിന്റെ സാമ്പത്തിക സാദ്ധ്യതകള്‍ തുറക്കും.

ഈ പാലം പട്‌നയില്‍ നിന്ന് ഔറംഗബാദിലെ എന്‍.എച്ച് 139 വഴി സുവര്‍ണ്ണ ചതുര്‍ഭുജ ഇടനാഴിയിലേക്കും ബിഹാറിന്റെ വടക്കേഭാഗത്തെ സോൻപൂര്‍ (എന്‍.എച്ച്-31), ചാപ്രാ, മോത്തിഹാരി (പഴയ എന്‍.എച്ച് 27ന്റെ കിഴക്കു പടിഞ്ഞാറന്‍ ഇടനാഴി), ബേത്ത (എന്‍.എച്ച്-727) എന്നിവിടങ്ങളിലേക്കും നേരിട്ട് ബന്ധിപ്പിക്കല്‍ സാധ്യമാക്കും. ഈ പദ്ധതി ബുദ്ധ സര്‍ക്യൂട്ടിന്റെ ഒരു ഭാഗവുമാണ്. ഇത് വൈശാലിയിലെയും കേസരിയയിലെയും ബുദ്ധ സ്തൂപത്തിലേക്ക് മെച്ചപ്പെട്ട രീതിയിൽ ബന്ധിപ്പിക്കല്‍ സാധ്യമാക്കും. കൂടാതെ, വളരെ പ്രസിദ്ധമായ അരേരാജ് സോമേശ്വര് നാഥ് ക്ഷേത്രത്തിലേക്കും കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ കേസരിയയിലെ നിര്‍ദ്ദിഷ്ട വിരാട് രാമായണ്‍ മന്ദിരിലേക്കും (ലോകത്തിലെ ഏറ്റവും വലിയ മതസ്മാരകം) എന്‍.എച്ച് 139 ഡബ്ല്യു ബന്ധിപ്പിക്കുന്നുണ്ട്.

പാട്‌നയിലാനണ് ഈ പദ്ധതി വരുന്നത്. അതിനാല്‍ ഇത് സംസ്ഥാന തലസ്ഥാനം വഴി വടക്കന്‍ ബീഹാറിലേക്കും ബീഹാറിന്റെ തെക്ക് ഭാഗത്തേക്കും മികച്ച ബന്ധിപ്പിക്കല്‍ സാധ്യമാക്കും. ഈ പാലം വാഹനങ്ങളുടെ സഞ്ചാരം വേഗത്തിലും സുഗമവുമാക്കും, അതുവഴി മേഖലയുടെ മൊത്തത്തിലുള്ള വികസനവും സാധ്യമാക്കും. സാമ്പത്തിക വിശകലന ഫലങ്ങള്‍ അടിസ്ഥാന കേസില്‍ 17.6% ഇ.ഐ.ആര്‍.ആര്‍ ആയും ഏറ്റവും മോശം അവസ്ഥയില്‍ 13.1% ആയും കാണിക്കുന്നു, ഇതിനു കാരണമാകുന്നത് യാത്ര ചെയ്ത ദൂരം, സമയം, ലാഭം എന്നിവയാകാം.

നടപ്പാക്കല്‍ തന്ത്രവും ലക്ഷ്യങ്ങളും:
നിര്‍മ്മാണത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി 5 ഡി-ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് (ബി.ഐ.എം), ബ്രിഡ്ജ് ഹെല്‍ത്ത് മോണിറ്ററിംഗ് സിസ്റ്റം (ബി.എച്ച്.എം.എസ്), പ്രതിമാസ ഡ്രോണ്‍ മാപ്പിംഗ് തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇ.പി.സി മാതൃകയിലാണ് പ്രവൃത്തി നടപ്പിലാക്കുന്നത്.
നിശ്ചയിച്ച തീയതി മുതല്‍ 42 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

തൊഴിലവസര സാദ്ധ്യതകള്‍ ഉള്‍പ്പെടെയുള്ള പ്രധാന നേട്ടങ്ങള്‍:
1. വേഗത്തിലുള്ള യാത്രാമാര്‍ഗ്ഗവും ബീഹാറിന്റെ വടക്കും തെക്കും ഭാഗങ്ങള്‍ തമ്മില്‍ മികച്ച ബന്ധിപ്പിക്കലും ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. അതിലൂടെ, മുഴുവന്‍ പ്രദേശത്തിന്റെയും സാമൂഹിക-സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
2. പദ്ധതിയുടെ നിര്‍മ്മാണ, പരിപാല കാലയളവില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ വിദഗ്ധ-അവിദഗ്ധ തൊഴിലാളികള്‍ക്ക് നേരിട്ട് തൊഴില്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഉള്‍പ്പെടുന്ന സംസ്ഥാനങ്ങള്‍/ജില്ലകള്‍:
ബീഹാറിലെ ഗംഗാനദിക്ക് കുറുകെ തെക്കിലെ ദിഘയിലെ പട്‌ന, വടക്ക് ഭാഗത്ത് സരണ്‍ എന്നീ രണ്ട് ജില്ലകളെയുമാണ് ഈ പാലം ബന്ധിപ്പിക്കുന്നത്.

പശ്ചാത്തലം:
ബീഹാര്‍ സംസ്ഥാനത്തില്‍ ''ബക്കര്‍പൂര്‍, മണിക്പൂര്‍, സാഹെബ്ഗഞ്ച്, അരേരാജ് എന്നിവയെ ബന്ധിപ്പിക്കുന്ന പട്‌നയ്ക്ക് (എയിംസ്) സമീപമുള്ള എന്‍.എച്ച്-139 ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ബേട്ടിയയ്ക്ക് സമീപം എന്‍.എച്ച്-727-ല്‍ അവസാനിക്കുന്ന ജംഗ്ഷനെ റദ്ദാക്കികൊണ്ട്" ഈ ഭാഗത്തെ എന്‍എച്ച്-139 (ഡബ്ല്യു) ആയി 2021 ജൂലൈ 8-ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു.

 

SK


(Release ID: 1991007) Visitor Counter : 105