മന്ത്രിസഭ

ന്യൂസിലാന്‍ഡിലെ ഓക്ക്ലന്‍ഡില്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ ഓഫീസ് തുറക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 27 DEC 2023 3:27PM by PIB Thiruvananthpuram

ന്യൂസിലന്‍ഡിലെ ഓക്ക്ലന്‍ഡില്‍  കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ ഓഫീസ് തുറക്കാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന ആഗോള ഇടപെടല്‍ കണക്കിലെടുത്ത് ഇന്ത്യയുടെ നയതന്ത്ര സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനും ഇന്ത്യയുടെ നയതന്ത്ര പ്രാതിനിധ്യം ശക്തിപ്പെടുത്തുന്നതിനും ഓക്ക്ലന്‍ഡില്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ ഓഫീസ്  തുറക്കുന്നത് സഹായിക്കും. ഇത് ഇന്ത്യയുടെ തന്ത്രപരവും വാണിജ്യപരവുമായ താല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഓക്ക്ലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

12 മാസത്തിനുള്ളില്‍ കോണ്‍സുലേറ്റ് തുറന്ന് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കാനാണ് സാധ്യത.

 

NS



(Release ID: 1990812) Visitor Counter : 68