ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

നിലവിലുള്ള ഐടി നിയമങ്ങൾ പാലിക്കാൻ ഡിജിറ്റൽ ഇടനിലക്കാർക്ക് നിർദ്ദേശം നൽകി ഐ ടി മന്ത്രാലയം.


“ ഇൻ്റർനെറ്റ് പ്ലാറ്റ്‌ഫോമുകളിലെ ഉപയോക്താക്കൾ റൂൾ 3(1)(ബി) യിലെ നിരോധിത ഉള്ളടക്കം ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ‘സമ്മതിച്ച’ നടപടിക്രമങ്ങൾ ഉൾപ്പെടുത്തി നിർദ്ദേശം നൽകിയിട്ടുണ്ട്”: സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

"ഐടി നിയമങ്ങളുടെ ഇത്തരം നിയമ ലംഘനങ്ങൾ ശ്രദ്ധിക്കപ്പെടുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ നിയമപ്രകാരമുള്ള അനന്തര നടപടികളുണ്ടാകും": സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

"ഐടി നിയമങ്ങൾ പ്രകാരം അനുവദനീയമല്ലാത്ത ഉള്ളടക്കം, പ്രത്യേകിച്ചും റൂൾ 3(1)(ബി) പ്രകാരം ലിസ്റ്റ് ചെയ്തിട്ടുള്ളവ, ഉപയോക്താക്കളെ വ്യക്തമായി അറിയിക്കണം": ഐടി മന്ത്രാലയം.

Posted On: 26 DEC 2023 6:34PM by PIB Thiruvananthpuram

നിലവിലുള്ള ഐടി നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു കൊണ്ട്  ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം  എല്ലാ ഡിജിറ്റൽ ഇടനിലക്കാർക്കും നിർദ്ദേശം  നൽകിക്കൊണ്ട് നിർണ്ണായക നീക്കം.
 ഡീപ്ഫേക്കുകളുടെ വ്യാപനത്തെക്കുറിച്ച്  വർദ്ധിച്ചു വരുന്ന ആശങ്കകളെ  പ്രത്യേകം ലക്ഷ്യമിട്ടാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.

നിരോധിത ഉള്ളടക്കം, പ്രത്യേകിച്ച് ഐടി നിയമങ്ങളിലെ റൂൾ 3(1)(ബി) പ്രകാരം വ്യക്തമാക്കിയിട്ടുള്ളവ സംബന്ധിച്ച് വ്യക്തമായും കൃത്യമായും ഉപയോക്താക്കളോട് ഇടനിലക്കാർ ആശയവിനിമയം നടത്തിയിരിക്കണമെന്ന് പുതിയ നിർദ്ദേശം നിഷ്കർഷിക്കുന്നു. 
കഴിഞ ഒരു മാസത്തിനിടെ ഇൻ്റർനെറ്റ് ഇടനിലക്കാരുമായി  കേന്ദ്ര നൈപുണ്യ വികസന & സംരംഭകത്വ, ഇലക്ട്രോണിക്സ് & ഐടി, ജലശക്തി വകുപ്പ് സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രസ്തുത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

 “ഐടി നിയമങ്ങൾ പ്രകാരം അനുവദനീയമല്ലാത്ത ഉള്ളടക്കം, പ്രത്യേകിച്ചും റൂൾ 3(1)(ബി) പ്രകാരം ലിസ്റ്റ് ചെയ്തിട്ടുള്ളവ, അതിന്റെ സേവന നിബന്ധനകളും ഉപയോക്തൃ കരാറുകളും ഉൾപ്പെടെ വ്യക്തവും കൃത്യവുമായ ഭാഷയിൽ ഉപയോക്താക്കളെ വ്യക്തമായും അറിയിച്ചിരിക്കണം. ആദ്യ രജിസ്ട്രേഷൻ സമയത്തും പതിവ് ഓർമ്മപ്പെടുത്തലുകളായി, പ്രത്യേകിച്ചും, ലോഗിൻ ചെയ്യുന്ന ഓരോ സന്ദർഭത്തിലും പ്ലാറ്റ്‌ഫോമിലേക്ക് വിവരങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോഴും അവ പങ്കിടുമ്പോഴും ഇത് ഉപയോക്താവിനെ വ്യക്തമായി അറിയിച്ചിക്കണം" എന്നതാണ് നിർദ്ദേശത്തിൻ്റെ കാതൽ.

റൂൾ 3(1)(ബി) യുടെ ലംഘനങ്ങൾ ഉണ്ടായാൽ ഐപിസി, ഐടി ആക്ട് 2000 എന്നിവയുൾപ്പെടെയുള്ള ശിക്ഷാ വ്യവസ്ഥകളെക്കുറിച്ച് ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ടെന്ന് ഡിജിറ്റൽ ഇടനിലക്കാർ ഉറപ്പാക്കണമെന്ന് ഉപദേശം ഊന്നിപ്പറയുന്നു.

“ഇന്ത്യൻ പീനൽ കോഡ് (ഐപിസി) 1860, ഐടി ആക്റ്റ്, 2000, ചട്ടം 3(1)(ബി) ലംഘനം ഉണ്ടായാൽ ബാധകമാവുന്ന മറ്റ് നിയമങ്ങൾ എന്നിവയുടെ വിവിധ ശിക്ഷാ വ്യവസ്ഥകളെക്കുറിച്ചും ഉപയോക്താക്കളെ ബോധവാന്മാരാക്കണം. കൂടാതെ, സേവന നിബന്ധനകളും ഉപയോക്തൃ കരാറുകളും, സന്ദർഭത്തിന് ബാധകമായ പ്രസക്തമായ ഇന്ത്യൻ നിയമങ്ങൾക്ക് കീഴിലുള്ള നിയമ ലംഘനങ്ങൾ നിയമ നിർവ്വഹണ ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്യാൻ ഇടനിലക്കാരും പ്ലാറ്റ്‌ഫോമുകളും ബാധ്യസ്ഥരാണെന്ന് വ്യക്തമായി അറിയിച്ചിരിക്കണ" മെന്നും  നിർദ്ദേശം  വ്യവസ്ഥ ചെയ്യുന്നു.

റൂൾ 3(1)(ബി) ഐടി നിയമ പ്രകാരം  ഇടനിലക്കാരെ അവരുടെ നിയമങ്ങൾ, നിയന്ത്രണങ്ങൾ, സ്വകാര്യതാ നയം, ഉപയോക്തൃ ഉടമ്പടി എന്നിവ ഉപയോക്താവിന് മനസ്സിലാകുന്ന ഭാഷയിൽ അറിയിക്കാൻ വ്യവസ്ഥ ചെയ്യുന്നു. ലിസ്റ്റ് ചെയ്തിരിക്കുന്ന 11 ഉപയോക്തൃ ദ്രോഹങ്ങൾ അല്ലെങ്കിൽ ഡിജിറ്റൽ ഇടനിലക്കാരിൽ നിരോധിച്ചിരിക്കുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ട ഏതെങ്കിലും വിവരങ്ങൾ അപ് ലോഡ് ചെയ്യുന്നതിൽ നിന്നും പ്രദർശിപ്പിക്കുന്നതിൽ നിന്നും പരിഷ്‌ക്കരിക്കുന്നതിൽ നിന്നും പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പ്രക്ഷേപണം ചെയ്യുന്നതിൽ നിന്നും സംഭരിക്കുന്നതിൽ നിന്നും അപ്‌ഡേറ്റ് ചെയ്യുന്നതിൽ നിന്നും അല്ലെങ്കിൽ പങ്കിടുന്നതിൽ നിന്നും ഉപയോക്താക്കളെ തടയുന്നതിനുള്ള ന്യായമായ ശ്രമങ്ങൾ ഉറപ്പാക്കാനും അവർ ബാധ്യസ്ഥരാണ്. തെറ്റായ വിവരങ്ങൾ, തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഉള്ളടക്കം, ഡീപ്ഫേക്കുകൾ ഉൾപ്പെടെ മറ്റുള്ളവരെ ആൾമാറാട്ടം നടത്തുന്ന വസ്തുക്കൾ എന്നിവ പ്ലാറ്റ്‌ഫോമുകൾ തിരിച്ചറിയുകയും ഉടനടി നീക്കം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ നിയമം ലക്ഷ്യമിടുന്നു.

ഒരു മാസത്തിനിടെ കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്‌ട്രോണിക്‌സ് & ഐടി, ജലശക്തി വകുപ്പ് സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ  ഡീപ്‌ഫേക്കുകളുടെ പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഈ രംഗത്തെ വിദഗ്ദ്ധരും വ്യവസായ പ്രമുഖരുമടക്കം സുപ്രധാന പങ്കാളികളുടെ യോഗങ്ങൾ വിളിക്കുകയുണ്ടായി. യോഗത്തിൽ, എല്ലാ പ്ലാറ്റ്‌ഫോമുകളും ഇടനിലക്കാരും നിലവിലെ നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുകാണിച്ചു. നിലവിലെ ഐടി നിയമങ്ങൾ ഡീപ്ഫേക്കുകളുടെ ഭീഷണിയെ സമഗ്രമായി അഭിസംബോധന ചെയ്യുന്നുവെന്ന് അദ്ദേഹം  ഊന്നിപ്പറഞ്ഞു.

 “തെറ്റായ വിവരങ്ങൾ ഇന്റർനെറ്റിലെ ഉപയോക്താക്കളുടെ സുരക്ഷയ്ക്കും വിശ്വാസത്തിനും ആഴത്തിലുള്ള ഭീഷണി സൃഷ്ടിക്കുന്നു. നിർമ്മിത ബുദ്ധി നൽകുന്ന തെറ്റായ വിവരമായ ഡീപ് ഫേക്കുകൾ നമ്മുടെ ഡിജിറ്റൽ പൗരന്മാരുടെ സുരക്ഷയ്ക്കും വിശ്വാസത്തിനും ഭീഷണി ഉയർത്തുന്നു. നവംബർ 17 ന്, ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ഡീപ്ഫേക്കുകളുടെ അപകടങ്ങളെക്കുറിച്ച് രാജ്യത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഒക്ടോബറിൽ വിജ്ഞാപനം ചെയ്ത ഐടി നിയമങ്ങളിലെ വ്യവസ്ഥകളെക്കുറിച്ച് അവരെ അറിയിക്കാൻ മന്ത്രാലയം ഇന്ത്യൻ ഇന്റർനെറ്റിന്റെ എല്ലാ പങ്കാളികളുമായും രണ്ട് ഡിജിറ്റൽ ഇന്ത്യ ഡയലോഗുകൾ നടത്തിയിട്ടുണ്ട്. ഇൻ്റർനെറ്റിൽ  നിരോധിക്കപ്പെട്ട  11  തരം തെറ്റായ വിവരങ്ങൾ സംബന്ധിച്ച അവബോധം എല്ലാ സോഷ്യൽ മീഡിയ ഇടനിലക്കാർക്കും പ്ലാറ്റ്‌ഫോമുകൾക്കും നൽകിയിട്ടുണ്ട്. 

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ചട്ടം 3(1)(ബി)(അഞ്ച്) വ്യക്തമായി വിലക്കുന്നുവെന്നും മന്ത്രി ഊന്നിപ്പറഞ്ഞു. തൽഫലമായി, എല്ലാ ഇടനിലക്കാരോടും അവരുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അത്തരം ഉള്ളടക്കം ഉടനടി നീക്കം ചെയ്യുന്നതിൽ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു. ഐടി നിയമങ്ങൾക്ക് കീഴിലുള്ള ഏതെങ്കിലും ലംഘനങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്ലാറ്റ്‌ഫോമുകളെ കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

“റൂൾ 3(1)(ബി)(അഞ്ച്) തെറ്റായ എല്ലാ വിവരങ്ങളും നിരോധിക്കുന്നു. രണ്ട് ഡിജിറ്റൽ ഇന്ത്യ ഡയലോഗുകൾക്കിടയിൽ, മാധ്യമങ്ങളിൽ നേരത്തെ വിശദീകരിച്ച ഐടി നിയമങ്ങൾ പ്ലാറ്റ്‌ഫോമുകളും ഉപയോക്താക്കളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള കൂടുതൽ നടപടികൾക്ക് സർക്കാരും വ്യവസായ ലോകവും സമ്മതിച്ചിട്ടുണ്ട്. ഇന്ന്, ഈ പ്ലാറ്റ്‌ഫോമുകളിലെ ഉപയോക്താക്കൾ അങ്ങനെ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ 'സമ്മതിച്ച' നടപടിക്രമങ്ങൾ ഉൾപ്പെടുത്തി ഒരു ഔപചാരിക ഉപദേശം ഐടി മന്ത്രാലയം നൽകിയിട്ടുണ്ട്.


റൂൾ 3(1)(ബി)- യിലെ നിരോധിത ഉള്ളടക്കം സംബന്ധിച്ച വ്യവസ്ഥകൾ ലംഘിക്കുകയോ അത്തരം നിയമലംഘനങ്ങൾ ശ്രദ്ധിക്കപ്പെടുകയോ റിപ്പോർട്ടുചെയ്യുകയോ ചെയ്താൽ നിയമപ്രകാരമുള്ള നടപടികളുണ്ടാകും .  ഇത് സംബന്ധിച്ച നിയമങ്ങൾ  ഇൻ്റർനെറ്റ്  ഇടനിലക്കാർ പാലിക്കുന്നുണ്ടോയെന്ന് ഐ ടി മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ ഐടി നിയമങ്ങളിൽ  കൂടുതൽ ഭേദഗതികൾ വരുത്തും. ഇൻറർനെറ്റ് പരമാവധി സുരക്ഷിതവും വിശ്വസനീയവുമാണെന്നും ഇന്ത്യൻ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഡിജിറ്റൽ പൗരന്മാരുടെ സുരക്ഷയും വിശ്വാസവും ഉറപ്പാക്കുന്നതിന് നിയമപ്രകാരം എല്ലാ ഇടനിലക്കാർക്കും ഉത്തരവാദിത്തമുണ്ടെന്നും ഉറപ്പാക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ സർക്കാരിന്റെ ദൗത്യം,” മന്ത്രി കൂട്ടിച്ചേർത്തു.

 

NS



(Release ID: 1990557) Visitor Counter : 106