വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വികസിത് ഭാരത് സങ്കൽപ് യാത്ര: പാലക്കാട് ജില്ലയിലെ രണ്ടാമത് പരിപാടി കോട്ടായിയിൽ നടന്നു
प्रविष्टि तिथि:
18 NOV 2023 5:46PM by PIB Thiruvananthpuram
പാലക്കാട് :18 നവംബർ 2023
വികസിത് ഭാരത് സങ്കൽപ് യാത്രയുടെ പാലക്കാട് ജില്ലയിലെ ഇന്നത്തെ രണ്ടാമത് പരിപാടി കോട്ടായിയിൽ നടന്നു.ഗ്രാമ പഞ്ചായത്ത് അംഗം സി.ആർ കണ്ണദാസൻ ഉദ്ഘാടനം ചെയ്തു. പൗരപ്രമുഖൻ വേണുഗോപാല മേനോൻ 'നമ്മുടെ സങ്കൽപം വികസിത ഭാരതം പ്രതിജ്ഞ' ചൊല്ലിക്കൊടുത്തു. പദ്ധതി ഗുണഭോക്താക്കൾ തങ്ങളുടെ വിജയ കഥകൾ പങ്കുവച്ചു.
പ്രധാനമന്ത്രി സുരക്ഷാ യോജന പദ്ധതിയിൽ കോട്ടായി ഗ്രാമപഞ്ചായത്ത് നൂറ് ശതമാനം നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനം ലീഡ് ബാങ്ക് മാനേജർ ആർ.പി ശ്രീനാഥ് നിർവഹിച്ചു.പി എം ഉജ്വല യോജന പദ്ധതിയിലെ ഗ്യാസ് കണക്ഷനുകൾ ചടങ്ങിൽ വിതരണം ചെയ്തു.രാവിലെ തേൻകുറിശ്ശി പഞ്ചായത്തിലെ കയറംകുളം ജംഗ്ഷനിലാണ് വികസിത് ഭാരത് സങ്കൽപ് യാത്രയുടെ പരിപാടികൾ നടന്നത്. നാളെ ജില്ലയിലെ പറളി ,പിരായിരി പഞ്ചയത്തുകളിൽ വികസിത് ഭാരത് സങ്കൽപ് യാത്രാ പരിപാടികൾ നടക്കും


(रिलीज़ आईडी: 1977860)
आगंतुक पटल : 178