വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വികസിത് ഭാരത് സങ്കൽപ് യാത്രയുടെ പാലക്കാട് ജില്ലയിലെ ഇന്നത്തെ രണ്ടാമത്തെ പരിപാടി പുതുനഗരം പഞ്ചായത്തിൽ നടന്നു
പോസ്റ്റഡ് ഓണ്‍:
17 NOV 2023 5:28PM by PIB Thiruvananthpuram
പാലക്കാട് : 17 നവംബർ 2023
വികസിത് ഭാരത് സങ്കൽപ് യാത്രയുടെ പാലക്കാട് ജില്ലയിലെ ഇന്നത്തെ രണ്ടാമത്തെ
പരിപാടി പുതുനഗരം പഞ്ചായത്തിലെ കരിപ്പോട് ജങ്ഷനിൽ നടന്നു. വാർഡ് മെമ്പർ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കൾ പദ്ധതി കൊണ്ടുണ്ടായ നേട്ടങ്ങൾ പങ്കുവച്ചു. സാമൂഹിക സുരക്ഷാ പദ്ധതികൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി പൊതു മേഖലാ ബാങ്കുകൾ സ്റ്റാളുകൾ ഒരുക്കിയിരുന്നു.
പി എം ഉജ്വല യോജന പദ്ധതിയിലെ ഗ്യാസ് കണക്ഷനുകൾ ചടങ്ങിൽ വിതരണം ചെയ്തു.
ചടങ്ങിൽ പങ്കെടുത്തവർ 'നമ്മുടെ സങ്കൽപം വികസിത ഭാരതം' പ്രതിജ്ഞ എടുത്തു-വാർഡ് മെമ്പർ ശ്രീമതി സുമംഗല, ലീഡ് ബാങ്ക് മാനേജർ ആർ പി ശ്രീനാഥ്, നോഡൽ ഓഫീസർ മുബിഷിന തുടങ്ങിയവർ സംസാരിച്ചു. ഡ്രോണുകളും പ്രദർശിപ്പിച്ചു.

IB05.jpeg)

( റിലീസ് ഐ.ഡി: 1977676)
സന്ദര്‍ശക കൗണ്ടര്‍ : 156