രാജ്യരക്ഷാ മന്ത്രാലയം

ഇന്ത്യയും യൂറോപ്യന് യൂണിയനും ആദ്യത്തെ സംയുക്ത നാവികാഭ്യാസം നടത്തി

Posted On: 26 OCT 2023 2:20PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഒക്ടോബര് 26, 2023

നാവിക സമുദ്ര സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യയുടെയും  യൂറോപ്യൻ യൂണിയന്റ്റെയും കപ്പലുകൾ ഗൾഫ് ഓഫ് ഗിനിയിൽ 2023 ഒക്ടോബർ 24 ന് അവരുടെ ആദ്യത്തെ സംയുക്ത നാവികാഭ്യാസം നടത്തി. 2023 ഒക്ടോബര് 5 ന് ബ്രസല്സില് നടന്ന യൂറോപ്യന് യൂണിയന്-ഇന്ത്യ, സമുദ്ര സുരക്ഷാ സംഭാഷണത്തിന്റെ മൂന്നാമത്തെ യോഗത്തിന്റെ തുടർച്ചയായാണ് അഭ്യാസം സംഘടിപ്പിച്ചത്.

ഇറ്റാലിയൻ നാവിക കപ്പൽ ഐടിഎസ് ഫോസ്കാരി, ഫ്രഞ്ച് നാവിക കപ്പൽ എഫ്എസ് വെന്റോസ്, സ്പാനിഷ് നാവിക കപ്പൽ ടൊർണാഡോ എന്നീ മൂന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ കപ്പലുകളോടൊപ്പം ഇന്ത്യൻ നാവികസേനയുടെ സമുദ്ര നിരീക്ഷണ കപ്പലായ ഐഎൻഎസ് സുമേധയും അഭ്യാസത്തിൽ പങ്കെടുത്തു. ഘാന തീരത്തെ അന്താരാഷ്ട്ര സമുദ്രത്തിൽ ബോർഡിംഗ് അഭ്യാസം, ഫ്രഞ്ച് കപ്പൽ വെന്റോസ്, ഇന്ത്യൻ നേവൽ കപ്പൽ സുമേധ എന്നിവയിൽ ആരംഭിച്ച ഹെലികോപ്റ്ററുകൾ ഉപയോഗിച്ചുള്ള പറക്കൽ അഭ്യാസം, കപ്പലുകൾക്കിടയിൽ ഉദ്യോഗസ്ഥരെ കൈമാറൽ എന്നിവയുൾപ്പെടെ നിരവധി തന്ത്രപരമായ അഭ്യാസങ്ങൾ നാല് കപ്പലുകളും പരിശീലിച്ചു.

ഈ അഭ്യാസത്തെത്തുടർന്ന് ഘാനയിലെ അക്രയിൽ ഒരു വിജ്ഞാന പങ്കിടൽ സെഷൻ നടന്നു.ഘാനയിലെ ഉദ്യോഗസ്ഥരും, ഘാനയിലെ ഇന്ത്യന്-യൂറോപ്യന് യൂണിയന്-യൂറോപ്യന് യൂണിയന് അംഗരാജ്യങ്ങളുടെ പ്രതിനിധികളും തമ്മിലുള്ള ബന്ധം കൂടുതല് ദൃഢമാക്കാനും സമ്മേളനം സഹായിച്ചു.

 

ഗൾഫ് ഓഫ് ഗിനിയിൽ സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിൽ തീരദേശ രാജ്യങ്ങളെയും യൗണ്ടെ ആര്കിടെക്ച്ചറേയും പിന്തുണയ്ക്കുന്നതിനുള്ള ഇന്ത്യയുടെയും യൂറോപ്യൻ യൂണിയന്റെയും സംയുക്ത പ്രതിബദ്ധത ഈ പ്രവർത്തനങ്ങൾ അടിവരയിടുന്നു. സമുദ്ര സുരക്ഷയില് യൂറോപ്യന് യൂണിയന്-ഇന്ത്യ സഹകരണത്തിന്റെ വിശാലതയും ചലനാത്മകതയും പ്രതിഫലിപ്പിക്കുകയും സമുദ്രനിയമത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര കൺവെൻഷൻ (UNCLOS) ഉയര്ത്തിപ്പിടിക്കാനുള്ള പൊതു ദൃഢനിശ്ചയത്തെ സൂചിപ്പിക്കുകയും ചെയ്തു.


(Release ID: 1971510) Visitor Counter : 85