മന്ത്രിസഭ
ഫോസ്ഫാറ്റിക്, പൊട്ടാസിക് (P&K) വളങ്ങളുടെ 2023-24 (01.10.2023 മുതല്‍ 31.03.2024 വരെ) റാബി സീസണിലെ പോഷകാധിഷ്ഠിത സബ്സിഡി (NBS) നിരക്കുകള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
Posted On:
25 OCT 2023 3:17PM by PIB Thiruvananthpuram
2023-24 റാബി സീസണില്‍ (01.10.2023 മുതല്‍ 31.03.2024 വരെ) ഫോസ്ഫാറ്റിക്ക് പൊട്ടോസ്സിക ്(പി&കെ) വളങ്ങളുടെ പോഷകാടിസ്ഥാനത്തിലുള്ള സബ്സിഡി (എന്‍ ബിഎസ്) നിരക്കുകള്‍ നിശ്ചയിക്കുന്നതിനുള്ള രാസവള വകുപ്പിന്റെ നിര്‍ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
വര്‍ഷം
|
രൂപ. കിലോയ്ക്ക്
|
റാബി, 2023-24
(01.10.2023 മുതല്‍ 31.03.2024 വരെ)
|
എന്‍
|
പി
|
കെ
|
എസ്
|
|
47.02
|
20.82
|
2.38
|
1.89
|
|
വരാനിരിക്കുന്ന റാബി സീസണില്‍ 2023-24, പോഷകാടിസ്ഥാനത്തിലുള്ള(എന്‍ ബി എസ്) സബ്‌സിഡിക്കായി 22,303 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
കര്‍ഷകര്‍ക്ക് താങ്ങാവുന്ന വിലയില്‍ ഈ വളങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കുന്നതിന്, 2023-24 റാബിയിലെ (01.10.2023 മുതല്‍ 31.03.2024 വരെ ബാധകമായ) അംഗീകൃത നിരക്കുകള്‍ അടിസ്ഥാനമാക്കിയാണ് പി ആന്‍ഡ് കെ വളങ്ങളുടെ സബ്സിഡി നല്‍കുന്നത്.
പ്രയോജനങ്ങള്‍:
കര്‍ഷകര്‍ക്ക് സബ്സിഡിയിലും താങ്ങാവുന്ന വിലയിലും ന്യായമായ വിലയിലും വളങ്ങളുടെ ലഭ്യത ഉറപ്പാക്കും.
രാസവളങ്ങളുടെയും ഉല്‍പന്നങ്ങളുടെയും അന്താരാഷ്ട്ര വിലകളിലെ സമീപകാല പ്രവണതകള്‍ കണക്കിലെടുത്ത് പി&കെ വളങ്ങളുടെ സബ്സിഡി യുക്തിസഹമാക്കുന്നു.
പശ്ചാത്തലം:
വളം നിര്‍മ്മാതാക്കള്‍/ഇറക്കുമതിക്കാര്‍ മുഖേന കര്‍ഷകര്‍ക്ക് സബ്സിഡി വിലയില്‍ 25 ഗ്രേഡുകളിലുളള പി ആന്‍ഡ് കെ വളങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കുന്നു. 01.04.2010 മുതലുള്ള NBS സ്‌കീമാണ് P&K വളങ്ങളുടെ സബ്സിഡി നിയന്ത്രിക്കുന്നത്. കര്‍ഷക സൗഹൃദ സമീപനത്തിന് അനുസൃതമായി, കര്‍ഷകര്‍ക്ക് താങ്ങാവുന്ന വിലയില്‍ P&K വളങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. രാസവളങ്ങളുടെയും ഉല്‍പന്നങ്ങളുടെയും അന്താരാഷ്ട്ര വിലകളിലെ സമീപകാല പ്രവണതകള്‍ കണക്കിലെടുത്ത്, അതായത്. യൂറിയ, ഡിഎപി, എംഒപി, സള്‍ഫര്‍ എന്നിവയുടെ റാബി 2023-24-ലെ എന്‍ബിഎസ് നിരക്കുകള്‍ 01.10.23 മുതല്‍ 31.03.24 വരെ ഫോസ്ഫറ്റിക്, പൊട്ടാസിക് (പി ആന്‍ഡ് കെ) വളങ്ങള്‍ക്ക് പ്രാബല്യത്തില്‍ വരുത്താന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. കര്‍ഷകര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് വളം ലഭ്യമാക്കുന്നതിന് അംഗീകൃതവും വിജ്ഞാപനം ചെയ്തതുമായ നിരക്കുകള്‍ അനുസരിച്ച് വളം കമ്പനികള്‍ക്ക് സബ്സിഡി നല്‍കും.
(Release ID: 1970828)
Visitor Counter : 116
Read this release in:
Tamil
,
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada