വനിതാ, ശിശു വികസന മന്ത്രാലയം
സ്ത്രീ തൊഴിലാളി പങ്കാളിത്ത നിരക്ക് 37.0 ശതമാനമായി ഉയർന്നു
Posted On:
13 OCT 2023 12:11PM by PIB Thiruvananthpuram
ന്യൂ ഡൽഹി: 13 ഒക്ടോബർ 2023
2023 ഒക്ടോബർ 9 ന് സ്റ്റാറ്റിസ്റ്റിക്സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തിറക്കിയ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ റിപ്പോർട്ട് കാണിക്കുന്നത് രാജ്യത്തെ സ്ത്രീ തൊഴിലാളി പങ്കാളിത്ത നിരക്ക് 2023 ൽ 4.2 ശതമാനം പോയിന്റ് ഉയർന്ന് 37.0 ശതമാനമായി.
സ്ത്രീകളുടെ ദീർഘകാല സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വികസനം ലക്ഷ്യമിട്ടുള്ള നയപരമായ സംരംഭങ്ങളിലൂടെ സ്ത്രീ ശാക്തീകരണം ഉറപ്പാക്കുന്നതിനുള്ള സർക്കാർ നിശ്ചയിച്ച നിർണ്ണായക അജണ്ടയുടെ ഫലമാണ് സ്ത്രീ തൊഴിലാളി പങ്കാളിത്ത നിരക്കിലെ ഈ ഗണ്യമായ കുതിച്ചുചാട്ടം. പെൺകുട്ടികളുടെ വിദ്യാഭ്യാസം, നൈപുണ്യവികസനം, സംരംഭകത്വ സൗകര്യം, ജോലിസ്ഥലത്തെ സുരക്ഷ എന്നിവയ്ക്കായി വലിയ തോതിലുള്ള സംരംഭങ്ങൾ ഉൾപ്പെടെ സ്ത്രീകളുടെ ജീവിതചക്രത്തിലുടനീളം സർക്കാർ സംരംഭങ്ങൾ വ്യാപിച്ചു. ഈ മേഖലകളിലെ നയങ്ങളും നിയമനിർമ്മാണങ്ങളും സർക്കാരിന്റെ 'സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസന' അജണ്ടയെ നയിക്കുന്നു.
(Release ID: 1967336)
Visitor Counter : 167