മന്ത്രിസഭ
azadi ka amrit mahotsav

ഡിജിറ്റൽ സാധ്യതകൾ പങ്കിടുന്നതിലെ സഹകരണം  ഇന്ത്യ, ആന്റിഗ്വ, ബാർബുഡ  ധാരണാപത്രത്തിന്  കേന്ദ്ര മന്ത്രിസഭയുടെ  അംഗീകാരം 

Posted On: 13 SEP 2023 3:25PM by PIB Thiruvananthpuram

 

ഡിജിറ്റൽ പരിവർത്തനത്തിനായി  നടപ്പിലാക്കിയ വിജയകരമായ ഡിജിറ്റൽ സൊല്യൂഷനുകൾ പങ്കിടുന്നതിനു കേന്ദ്ര ഇലക്ട്രോണിക് - ഐ ടി  മന്ത്രാലയവും ആന്റിഗ്വ & ബാർബുഡയുടെ ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻസ് ടെക്നോളജീസ്, യൂട്ടിലിറ്റീസ്, എനർജി മന്ത്രാലയവും തമ്മിൽ 2023 ജൂൺ 13 ന് ഒപ്പിട്ട ധാരണാപത്രത്തിന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.  

ഇരു രാജ്യങ്ങളുടെയും ഡിജിറ്റൽ പരിവർത്തന സംരംഭങ്ങൾ നടപ്പിലാക്കുന്നതിൽ അടുത്ത സഹകരണവും അനുഭവങ്ങളുടെ കൈമാറ്റവും ഡിജിറ്റൽ സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളും (ഇന്ത്യ സ്റ്റാക്ക്) പ്രോത്സാഹിപ്പിക്കാനാണ് ധാരണാപത്രം ഉദ്ദേശിക്കുന്നത്. ഐടി മേഖലയിലെ തൊഴിലവസരങ്ങളിലേക്ക് നയിക്കുന്ന മെച്ചപ്പെട്ട സഹകരണം ധാരണാപത്രം വിഭാവനം ചെയ്യുന്നു.

കക്ഷികൾ ഒപ്പിട്ട തീയതി മുതൽ ധാരണാപത്രം പ്രാബല്യത്തിൽ വരും; 3 വർഷത്തേക്കാണ് കാലാവധി .

ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ (ഡി പി ഐ ) മേഖലയിൽ ജി2ജി, ബി2ബി ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തും. ഈ ധാരണാപത്രത്തിൽ വിഭാവനം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് അതത് ഗവണ്മെന്റുകളുടെ  വഴി ധനസഹായം ലഭിക്കും.

ഐസിടി മേഖലയിൽ  ഉഭയകക്ഷി, ബഹുമുഖ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി രാജ്യങ്ങളുമായും ബഹുമുഖ ഏജൻസികളുമായും ഇന്ത്യയുടെ ഐ ടി മന്ത്രാലയം സഹകരിക്കുന്നു. വിവിധ രാജ്യങ്ങളിലെ സമാന വകുപ്പുകൾ/ ഏജൻസികൾ എന്നിവയുമായി ധാരണാപത്രങ്ങൾ/ ഉടമ്പടികളിൽ ഏർപ്പെട്ടിട്ടുണ്ട്. ഡിജിറ്റൽ ഇന്ത്യ, ആത്മനിർഭർ ഭാരത്, ഇന്ത്യയിൽ നിർമ്മിക്കുക തുടങ്ങിയ കേന്ദ്ര ഗവൺമെന്റിന്റെ വിവിധ സംരംഭങ്ങളുമായി
രാജ്യത്തെ ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട സമൂഹത്തിലേക്കും വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുമുള്ള പരിവർത്തനത്തിന് ഇത് യോജിച്ചതാണ്. മാറിക്കൊണ്ടിരിക്കുന്ന ഈ മാതൃകയിൽ, പരസ്പര സഹകരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും മികച്ച സമ്പ്രദായങ്ങൾ പങ്കുവയ്ക്കുന്നതിനും ഡിജിറ്റൽ മേഖലയിൽ നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള ആസന്നമായ ആവശ്യകതയുണ്ട്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം (ഡിപിഐ) നടപ്പിലാക്കുന്നതിൽ ഇന്ത്യ അതിന്റെ നേതൃത്വം പ്രകടിപ്പിക്കുകയും  കൊവിഡ് മഹാമാരിക്കാലത്തും വിജയകരമായി സേവനങ്ങൾ നൽകുകയും ചെയ്തു. തൽഫലമായി, ഇന്ത്യയുടെ അനുഭവങ്ങളിൽ നിന്ന് പഠിക്കാനും ഇന്ത്യയുടെ അനുഭവങ്ങളിൽ നിന്ന് പഠിക്കുന്നതിനായി ഇന്ത്യയുമായി ധാരണാപത്രങ്ങളിൽ ഏർപ്പെടാനും പല രാജ്യങ്ങളും താൽപ്പര്യം പ്രകടിപ്പിച്ചു.

ഇന്ത്യാ സ്റ്റാക്ക് സൊല്യൂഷനുകൾ പൊതു സേവനങ്ങളുടെ പ്രാപ്യതയും നടപ്പാക്കലും ഉറപ്പാക്കുന്നതിനായി ഇന്ത്യ വികസിപ്പിച്ച് നടപ്പിലാക്കിയ ഡിജിറ്റൽ പരി ഹാരങ്ങളാണ്. ഇത് ഗുണകരമായ കണക്റ്റിവിറ്റി നൽകാനും ഡിജിറ്റൽ ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കാനും പൊതു സേവനങ്ങളിലേക്ക് തടസ്സമില്ലാത്ത പ്രവേശനം സാധ്യമാക്കാനും ലക്ഷ്യമിടുന്നു. ഇവ സ്വതന്ത്ര സാങ്കേതിക വിദ്യയിൽ പരസ്പരം പ്രവർത്തിക്കാവുന്നവയാണ്, നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യവസായത്തെയും സാമൂഹിക പങ്കാളിത്തത്തെയും പ്രയോജനപ്പെടുത്തുന്നതിന് രൂപകൽപ്പന ചെയ്തവയാണ്. എന്നിരുന്നാലും, ഡിപിഐ കെട്ടിപ്പടുക്കുന്നതിൽ ഓരോ രാജ്യത്തിനും തനതായ ആവശ്യങ്ങളും വെല്ലുവിളികളും ഉണ്ട് .അടിസ്ഥാന പ്രവർത്തനം സമാനമാണെങ്കിലും, ആഗോള സഹകരണത്തിന് ഇത് ആവശ്യമാണ്.

--NS--


(Release ID: 1957101)