ഉപരാഷ്ട്രപതിയുടെ കാര്യാലയം
മാതാപിതാക്കൾ കുട്ടികളുടെമേൽ ഒന്നും അടിച്ചേൽപ്പിക്കരുത്; ഇഷ്ടമുള്ള തൊഴിൽമേഖല അവർ തിരഞ്ഞെടുക്കട്ടെ - ഉപരാഷ്ട്രപതി
“പിക്കാസോയെ സിവിൽ സർവീസ് ഉദ്യോഗസ്ഥനോ എൻജിനിയറോ ആക്കാൻ മാതാപിതാക്കൾ തീരുമാനിച്ചിരുന്നെങ്കിൽ ലോകത്തിന് ഒരു പിക്കാസോയെ ലഭിക്കുമായിരുന്നില്ല” - ഉപരാഷ്ട്രപതി
ലഹരിമരുന്ന് മനുഷ്യരാശിക്കു വെല്ലുവിളിയാണ്; നമ്മുടെ പ്രധാന സാംസ്കാരിക മൂല്യങ്ങളിൽനിന്നും കുടുംബത്തിൽനിന്നും അകന്നുപോകുന്നതാണ് മയക്കുമരുന്ന് ദുരുപയോഗത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ - ഉപരാഷ്ട്രപതി
ലഹരിമരുന്ന് ഇടപാടുകാർക്കെതിരെ അധികാരവർഗം കർശന നടപടി സ്വീകരിക്കണമെന്ന് ഉപരാഷ്ട്രപതി
ലഹരിമരുന്നിന്റെ ദുരുപയോഗത്തിന് ഇരയായവരോട് ക്രിയാത്മകവും ആരോഗ്യകരവുമായ സമീപനം വേണം - ഉപരാഷ്ട്രപതി
എൻവൈകെ കേരളത്തിൽ സംഘടിപ്പിച്ച 'മൻ കി ബാത്ത്' ക്വിസ് മത്സര വിജയികളുമായി ഉപരാഷ്ട്രപതി ആശയവിനിമയം നടത്തി
Posted On:
12 AUG 2023 8:17PM by PIB Thiruvananthpuram
മാതാപിതാക്കൾ അവരുടെ ഇഷ്ടങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കരുതെന്ന് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ പറഞ്ഞു. “ഒരു സംഗീതജ്ഞനോ ഫോട്ടോഗ്രാഫറോ ആകാൻ കൊതിക്കുന്ന കുട്ടികളെ സിവിൽ സർവീസ് ഉദ്യോഗസ്ഥാരാകാനോ എൻജിനിയർമാരാകാനോ നിർബന്ധിക്കരുത്” - അദ്ദേഹം പറഞ്ഞു.
“മാതാപിതാക്കൾ മക്കളിലൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നു. അത് നല്ലതല്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേട്ടങ്ങളുണ്ട്” - ഉപരാഷ്ട്രപതി നിവാസിൽ തന്നെ സന്ദർശിച്ച കേരളത്തിൽ നിന്നുള്ള ഒരു സംഘം വിദ്യാർഥികളോട് ഉപരാഷ്ട്രപതി പറഞ്ഞു. നെഹ്രു യുവകേന്ദ്ര സംഗഠൻ തിരുവനന്തപുരത്തു സംഘടിപ്പിച്ച 'മൻ കീ ബാത്ത്' ക്വിസ് മത്സരത്തിലെ വിജയികളാണ് ഉപരാഷ്ട്രപതിയെ സന്ദർശിച്ചത്.
ലഹരിമരുന്ന് ദുരുപയോഗം ലോകത്തിന് ഭീഷണിയാണെന്ന് ഒരു വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടിയായി ശ്രീ ധൻഖർ പറഞ്ഞു. മയക്കുമരുന്ന് മനുഷ്യരാശിയോടുള്ള വെല്ലുവിളിയാണ്. ലോകത്തെ ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകാൻ കഴിവുള്ള മനസ്സുകളെ അതു നശിപ്പിക്കുന്നു - അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് ദുരുപയോഗത്തിന് പിന്നിലെ ഘടകങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. നമ്മുടെ പ്രധാന സാംസ്കാരിക മൂല്യങ്ങളിൽ നിന്നും കുടുംബജീവിതത്തിൽ നിന്നും നാം അകന്നുപോകുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. സൗഹൃദത്തിൽ വിശ്വസിക്കുകയും സമൂഹ ജീവിതത്തിൽ വിശ്വസിക്കുകയും കുടുംബത്തിൽ മുതിർന്നവരെ ബഹുമാനിക്കുകയും ചെയ്യുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കണം - അദ്ദേഹം ആഹ്വാനം ചെയ്തു.
ലഹരിമരുന്നുമായി ബന്ധപ്പെട്ട് കർശന നിലപാടു സ്വീകരിക്കുന്ന ഗവണ്മെന്റിനെ ശ്രീ ധൻഖർ പ്രശംസിച്ചു. "ലഹരിമരുന്ന് ഇടപാടുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ലഹരിമരുന്നിലൂടെ പണം സമ്പാദിക്കുന്നവരെ തുറന്നുകാട്ടാൻ ഒരിക്കലും ഭയപ്പെടരുത്" - അധികാരവർഗത്തോട് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.
മയക്കുമരുന്ന് ദുരുപയോഗത്തിന് ഇരയായവരോട് ക്രിയാത്മകവും ആരോഗ്യകരവുമായ സമീപനമാണു വേണ്ടത്. ഇരകൾക്കായി കൗൺസിലിങ്ങും ലഹരിമുക്ത കേന്ദ്രങ്ങളുമുണ്ടാകണം. ഒന്നോ രണ്ടോ തവണ ലഹരിമരുന്നുപയോഗിച്ച വ്യക്തിയെ അപകീർത്തിപ്പെടുത്തരുത് - അദ്ദേഹം പറഞ്ഞു.
അഴിമതി സാധാരണക്കാരന്റെ ഏറ്റവും വലിയ ശത്രുവാണ്. ഇത് അവസരങ്ങളുടെ തുല്യത നഷ്ടപ്പെടുത്തും. രാഷ്ട്രങ്ങളുടെ വികസനത്തെ തടസ്സപ്പെടുത്തും - ഉപരാഷ്ട്രപതി പറഞ്ഞു. അഴിമതിയുടെ കാര്യത്തിൽ ഗവണ്മെന്റ് സ്വീകരിച്ച ഉറച്ച നിലപാടിൽ സന്തോഷം പ്രകടിപ്പിച്ച ശ്രീ ധൻഖർ, "അധികാരത്തിന്റെ ഇടനാഴികൾ ഇടനിലക്കാരെ സമ്പൂർണമായി തുടച്ചുനീക്കി"യെന്നും വ്യക്തമാക്കി.
ഹർ ഘർ ജൽ, ശുചിത്വ ഭാരത യജ്ഞം, ഡിജിറ്റൽ കൈമാറ്റങ്ങൾ തുടങ്ങിയ നിരവധി ജനസൗഹൃദ സംരംഭങ്ങളെക്കുറിച്ചും ഉപരാഷ്ട്രപതി പരാമർശിച്ചു. "ഉൾക്കൊള്ളൽ ഇന്ന് ഉച്ചസ്ഥായിയിലാണ്. അത് നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും സമൂഹത്തെയും മാറ്റിമറിക്കുകയും ഓരോ പൗരനെയും ശാക്തീകരിക്കുകയും ചെയ്തു" - അദ്ദേഹം പറഞ്ഞു.
രാഷ്ട്രത്തിനാകണം എല്ലായ്‌പ്പോഴും ഒന്നാം സ്ഥാനമെന്ന് അദ്ദേഹം വിദ്യാർഥികളെ ഉദ്‌ബോധിപ്പിച്ചു. നമ്മുടെ സ്ഥാപനങ്ങളുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനും താറടിച്ചുകാട്ടാനും ശ്രമിക്കുന്നവരെ ഫലപ്രദമായി നേരിടാൻ അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രി ശ്രീ വി മുരളീധരനും ചടങ്ങിൽ പങ്കെടുത്തു.
ഉപരാഷ്ട്രപതിയുടെ അഭിസംബോധന (പ്രസക്ത ഭാഗങ്ങൾ)
ഏവർക്കും ശുഭസായാഹ്നം നേരുന്നു!
ഇന്ന് ഞാൻ എന്തായിട്ടുണ്ടോ, അതിനെ രൂപപ്പെടുത്തിയെടുത്തതു കേരളത്തിന്റെ മാനവവിഭവശേഷിയാണ്. എന്റെ അധ്യാപിക, ശ്രീമതി രത്ന നായർ. അവരാണ് എന്റെ ഗുരുനാഥ. ഞാനും ഭാര്യയും അവരുടെ വീട്ടിലേക്കു പോയിരുന്നു. ഞങ്ങൾ രണ്ടും അവരുടെ കാൽ തൊട്ടുവന്ദിച്ചു. എന്റെ ക്ലാസ് ടീച്ചറായിരുന്നു. എന്റെ ഹൗസിന്റെ ടീച്ചറായിരുന്നു. വളരെ കഴിവുറ്റതും അതേസമയം കർക്കശക്കാരിയുമായ അധ്യാപിക. ഞാൻ ഇരുന്ന തീൻമേശയിൽ തന്നെ അവരും ഭക്ഷണം കഴിക്കാൻ ഇരിക്കുമായിരുന്നു. അവരോടു ഞാൻ വളരെയധികം കടപ്പെട്ടിരിക്കുന്നു. ആഗോള സ്വാധീനം ചെലുത്തിയ സമ്പന്നമായ മാനവ വിഭവശേഷി നിങ്ങളുടെ സംസ്ഥാനത്തിനുണ്ട്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയുടെ കാര്യത്തിൽ നിങ്ങളുടെ മാനദണ്ഡം വളരെ ഉയർന്നതാണ്. പ്രത്യേകിച്ചും നിങ്ങളുടെ നഗരം ആഗോള കാഴ്ചപ്പാടുള്ള മഹത്തായ ജനതയുടെ ഊർജകേന്ദ്രമാണ്.
നാമിപ്പോൾ വിജയകാലഘട്ടത്തിലാണ്. അത് ചരിത്രപരമാണ്. 1989ലാണ് ഞാൻ ആദ്യമായി പാർലമെന്റിൽ എത്തിയത്. അന്നു നിങ്ങളിൽ ചിലർ ജനിച്ചിട്ടുപോലുമില്ല. ഞാൻ പാർലമെന്ററികാര്യ മന്ത്രിയായിരുന്നു, അന്ന് ഞങ്ങൾ സ്വപ്നം കാണാത്ത പലതും, ഞങ്ങൾക്ക് ചിന്തിക്കാൻ കഴിയാത്ത പലതും ഇപ്പോൾ സംഭവിക്കുന്നു. ചുറ്റും നോക്കൂ, ഇന്ത്യയുടെ ഉയർച്ച തടയാനാകില്ല. ചരിത്രപരമായ ഉയർച്ചയാണത്. നാം കൈവരിച്ച നേട്ടങ്ങൾ അതിശയകരമാണ്. നമ്മുടെ വളർച്ച, റോഡുകൾ, ദേശീയ പാതകൾ, ട്രെയിനുകൾ, ഡിജിറ്റൽ സമ്പർക്കസൗകര്യങ്ങൾ, ഡിജിറ്റൽ ഇടപാടുകൾ എന്നിവയെക്കുറിച്ച് അറിഞ്ഞ് ലോകം മുഴുവൻ അമ്പരക്കുകയാണ്. നിങ്ങൾ പ്രധാനമന്ത്രിയുടെ മ്യൂസിയം സന്ദർശിച്ചാൽ, അതു നിങ്ങൾക്കു ഹൃദയസ്പർശിയാകും. നിങ്ങൾ യുദ്ധസ്മാരകത്തിലേക്കോ കർത്തവ്യ പാതയിലേക്കോ പോയാൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ കാണാം. നിങ്ങൾ അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ പോയാൽ, ജി-20 യോഗം നടക്കുന്ന അവിടം ലോകത്തെ ഏറ്റവും മികച്ചതാണെന്നു കാണാം. ഇന്ത്യ കുതിച്ചുയരുകയാണ്. ഇത് സാമ്പത്തിക വളർച്ചയിലും പ്രതിഫലിക്കുന്നു.
ഒരു വർഷം മുമ്പ്, നാം ആഗോളതലത്തിൽ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. ഈ പ്രക്രിയയിൽ നൂറ്റാണ്ടുകളോളം നമ്മെ കോളനിയാക്കി ഭരിച്ചവരെ നാം മറികടന്നു. അവരിപ്പോൾ നമുക്കു പിന്നിലാണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമാണു യുകെ എന്നാണു പറഞ്ഞിരുന്നത്. എന്നാൽ സൂര്യനിപ്പോൾ ഭാരതത്തിന് അതിന്റെ എല്ലാ വെളിച്ചവും ചൊരിയുകയാണ്. ഇന്ന് യുകെ നമുക്ക് പിന്നിലാണ്. നിങ്ങൾ ഐഎംഎഫിൽ പോയാൽ, അവർ ഇന്ത്യയെക്കുറിച്ച് എന്താണ് പറയുന്നത്? ഞാൻ ഐഎംഎഫ് തലവനെ രണ്ടു തവണ കണ്ടിട്ടുണ്ട്. ആസിയാൻ സമ്മേളനത്തിലും ഖത്തറിൽ ഫിഫ ലോകകപ്പ് ഉദ്ഘാടനച്ചടങ്ങിലും. അവർ പറയുന്നത് ഇന്ത്യ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണെന്നാണ്; നിക്ഷേപത്തിനും അവസരത്തിനുമുള്ള ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണെന്നാണ്. പതിറ്റാണ്ടുകളായി നമ്മെ ഉപദേശിച്ചിരുന്നവർ ഇപ്പോൾ നമ്മുടെ ഉപദേശം തേടുന്നു. അതാണ് ഇന്ത്യയുടെ നേട്ടം. നിങ്ങൾ ബാങ്കിങ് മേഖലയിലെ വികസനം നോക്കിയാൽ, അത് ഏവരെയും ഉൾക്കൊള്ളുന്നതായി കാണാം. എല്ലാവർക്കും ഇപ്പോൾ ബാങ്ക് അക്കൗണ്ട് ഉണ്ട്. അത് നമ്മുടെ സാമ്പത്തിക സമൂഹത്തെ മാറ്റിമറിച്ചു. മാനവവിഭവശേഷിയെ ശാക്തീകരിച്ചു. ആഗോളതലത്തിൽ ഡിജിറ്റൽ ഇടപാടുകളുടെ 46 ശതമാനവും നമ്മുടേതാണ് എന്ന നേട്ടവുമുണ്ട്. 2022-ൽ, നമ്മുടെ ഡിജിറ്റൽ പണമിടപാടുകൾ യുഎസ്എ, യുകെ, ഫ്രാൻസ്, ജർമനി എന്നിവയുടെ ആകെ ഇടപാടുകളുടെ നാലിരട്ടി ആയിരുന്നു. പ്രതിശീർഷ ഇന്റർനെറ്റ് ഉപയോഗത്തിന്റെ കാര്യത്തിൽ, നമ്മുടെ ശരാശരി യുഎസ്എയും ചൈനയും ചേരുന്നതിനേക്കാൾ കൂടുതലാണ്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ആയിരക്കണക്കിന് വർഷത്തെ നമ്മുടെ നാഗരിക ചരിത്രത്തോടു നാം നീതിപുലർത്തിയിട്ടുണ്ട്. കോവിഡ് മഹാമാരി വന്നപ്പോൾ, ഒരു വശത്ത് നാം 1.3 ബില്യൺ ജനതയുമായി നമ്മുടെ നാട്ടിൽ കോവിഡിനെതിരെ പടപൊരുതുകയായിരുന്നു. മറുവശത്ത്, നാം നിരവധി രാജ്യങ്ങളിലേക്കു വാക്സിനുകൾ നൽകി. വിദേശത്തുനിന്നുള്ള വിശിഷ്ടാതിഥികൾ എന്നെ കാണാൻ വരുമ്പോൾ, അവർ ആദ്യം ചെയ്യുന്നത് കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ അവരെ സഹായിക്കാൻ ഇന്ത്യ മുന്നോട്ടു വന്നതിൽ സംതൃപ്തി പ്രകടിപ്പിക്കുകയും നന്ദി പറയുകയുമാണ്.
ആഗോളതലത്തിൽ ഇന്ത്യയുടെ ശബ്ദം ഇപ്പോൾ കേൾക്കുന്നത് പോലെ മുമ്പൊരിക്കലും കേട്ടിട്ടില്ല. നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ യുഎസ് കോൺഗ്രസ് സെനറ്റിൽ നിങ്ങൾ കാണുകയാണെങ്കിൽ, അദ്ദേഹത്തിന്റെ അഭിസംബോധന പരിശോധിക്കാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. മനുഷ്യരാശിയുടെ ആറിലൊന്നും വസിക്കുന്ന, ലോകത്തിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ജനാധിപത്യത്തിന്റെ പ്രധാനമന്ത്രിയായി യുഎസിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും അദ്ദേഹത്തെ അംഗീകരിച്ചിരിക്കുന്നു. നമ്മുടെ നാട്ടിൽ ഇപ്പോൾ വ്യത്യസ്തതരം ട്രെയിനുകളും ഹൈവേകളും ഉണ്ട്. എല്ലാ വീട്ടിലും ഒരു ശൗചാലയമെങ്കിലും ഉണ്ടാകുമെന്നതു നമുക്കു സങ്കൽപ്പിക്കാൻ കഴിയുമായിരുന്നോ? എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ഉണ്ടായിരിക്കുമെന്നു നമുക്ക് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നോ? ഏറ്റവും ഉയർന്ന തലത്തിൽ പരസ്പരം കൂട്ടിയിണക്കലോ.. അതിപ്പോൾ സംഭവിച്ചിരിക്കുന്നു. ഇപ്പോൾ വലിയ വിജയം കൈവരിച്ചിട്ടുള്ള ഒരു പദ്ധതിയുണ്ട്. 'ഹർ ഘർ നൽ'. അത് സ്ഥിതിവിവരക്കണക്കുകളിൽ മാത്രമല്ല. ഏവർക്കും കുടിവെള്ളമെത്തിക്കുകയാണ് അതിന്റെ ലക്ഷ്യം; സ്ഥിരമായി ഗുണനിലവാരമുള്ള വെള്ളം എത്തിക്കൽ. ഞാൻ യുവാക്കളോട് പ്രത്യേകിച്ച് അഭ്യർഥിക്കുകയാണ്, ഇന്ത്യക്കാരെന്ന നിലയിൽ അഭിമാനിക്കൂ. ഇക്കാര്യത്തിൽ നിങ്ങൾക്ക് വിട്ടുവീഴ്ച പാടില്ല. നമ്മുടെ ചരിത്രനേട്ടങ്ങളിൽ അഭിമാനിക്കൂ. നിങ്ങളുടെ രാഷ്ട്രത്തെ എപ്പോഴും ഒന്നാമതാക്കൂ. തെറ്റായ പ്രേരണയോ അജ്ഞതയോ ഉള്ളവർ നമ്മുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനോ താറടിക്കാനോ ശ്രമിക്കുന്നു. നിങ്ങൾ അവരെക്കുറിച്ച് ചിന്തിക്കുകയും അതിനെ നിർവീര്യമാക്കുകയും ചെയ്യുക. കാരണം ഭാരതം ഉയർന്നുവരുമ്പോൾ, സമാധാനത്തിന്റെയും ഐക്യത്തിന്റെയും ആഗോള സാഹചര്യത്തിന് അത് അതീവ ഗുണകരമാകും.
ചരിത്രപരമായ വസ്തുത ഞാൻ പങ്കുവയ്ക്കട്ടെ, നമ്മുടെ രാജ്യം ചരിത്രത്തിന്റെ ഒരു ഭാഗത്തുപോലും ഒരുതരത്തിലുള്ള അധിനിവേശത്തിലും ഏർപ്പെട്ടിട്ടില്ല. ആക്രമണകാരികൾ നമ്മുടെ അടുത്തേക്കാണു വന്നിട്ടുള്ളത്. നാം ഒരിക്കലും വിപുലീകരണത്തിലേക്കു പോയിട്ടില്ല. യുദ്ധം ഒരിക്കലും നമ്മുടെ രാജ്യത്തിന്റെ മാർഗമല്ല. തർക്കം ചർച്ചയിലൂടെ പരിഹരിക്കണമെന്ന ഉറച്ച നിലപാടിലാണ് പ്രധാനമന്ത്രി. ലോകം നമ്മെ ഉറ്റുനോക്കുന്ന കാലത്ത് ഭാരതത്തിൽ ജീവിക്കാൻ കഴിഞ്ഞതു നിങ്ങളുടെ ഭാഗ്യമാണ്. 2047ൽ എന്റെ പ്രായത്തിലുള്ളവർ അടുത്തില്ലായിരിക്കാം; പക്ഷേ നിങ്ങൾ കാലാളുകളാണ്. നിങ്ങൾ 2047ലെ ഭാരതത്തിന്റെ യോദ്ധാക്കളാണ്. നിങ്ങൾ നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും 2047-ൽ ഇന്ത്യ ആഗോള നേതാവാകുമെന്ന് ഉറപ്പാക്കുകയും ചെയ്യും. ചരിത്രപരമായി നാം മുൻകാലങ്ങളിൽ ആഗോള നേതാക്കളായിരുന്നു. ഇതു സംഭവിക്കുമ്പോൾ, അത് ലോകത്തിന് സ്ഥിരതയേകുന്ന ഘടകമായി മാറും. വർഷങ്ങളായി സംഭവിച്ച മാറ്റത്തെക്കുറിച്ച് നിങ്ങൾ മനസിലാക്കിയിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. പിഎം മ്യൂസിയം, കൺവെൻഷൻ സെന്റർ പോലെയുള്ള കാര്യങ്ങൾ നേരത്തെ ഉണ്ടായിരുന്നില്ല, അവിടെ മറ്റൊരു തലം നിങ്ങൾ കാണും. 30 മാസത്തിനുള്ളിൽ നിർമിച്ച പുതിയ പാർലമെന്റ് മന്ദിരം ലോകത്തിലെ അത്ഭുതമാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ പോലും അതു പൂർത്തിയായി. സംഭവിച്ച മാറ്റം നോക്കൂ, രാജ്പഥ് കർത്തവ്യപാതയായി. അതൊരു യാഥാർഥ്യമാണ്. എല്ലാ ഉത്തരവാദിത്വവും ഇപ്പോൾ നിങ്ങൾക്കാണ്. എല്ലാക്കാര്യങ്ങളും നിങ്ങൾ ചെയ്യണം. ബഹുമാനപ്പെട്ട മന്ത്രി നിങ്ങളെ പരിപാലിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
യുവാക്കൾക്കായി, മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തിനുശേഷം, നമ്മുടെ ഭാരതത്തിന് ദേശീയ വിദ്യാഭ്യാസ നയം ഉണ്ട്. അത് ആയിരക്കണക്കിനു പേരിൽ നിന്ന് നിർദേശങ്ങൾ സ്വീകരിച്ച് വികസിപ്പിച്ചതാണ്. ഞാൻ പശ്ചിമ ബംഗാളിലെ ഗവർണറായിരുന്നു, എനിക്ക് വ്യക്തിപരമായി അതെക്കുറിച്ചറിയാം. ഇപ്പോൾ അത് ബിരുദാധിഷ്ഠിതമല്ല; നൈപുണ്യാധിഷ്ഠിതമാണ്. നിങ്ങൾക്ക് ഒരേസമയം രണ്ട് ബിരുദം നേടാനാകും. ഇത് നിങ്ങളുടെ സാധ്യതകളെ പൂർണമായി വിനിയോഗിക്കാൻ സഹായിക്കുന്നു. ഞാൻ നിങ്ങൾക്ക് ചില നിർദേശങ്ങൾ തരാം: ഒരിക്കലും പിരിമുറുക്കമുണ്ടാകരുത്. ഒരിക്കലും സമ്മർദം ഉണ്ടാകരുത്, ഒരിക്കലും ഭയപ്പെടരുത്. നിങ്ങൾക്ക് ഒരു നല്ല ആശയം ഉണ്ടെങ്കിൽ, ഭയത്താൽ നിങ്ങൾ ആ ആശയം നടപ്പിലാക്കുന്നില്ലെങ്കിൽ, പരാജയഭീതി കാരണം ലോകത്തിനു നിങ്ങളുടെ കഴിവുകൾ നഷ്ടമാകുന്നു. ആദ്യ ശ്രമത്തിൽ ആരും ചന്ദ്രനിൽ ഇറങ്ങിയിട്ടില്ല. ആർക്കിമിഡീസ് യുറീക്ക എന്നു പറഞ്ഞപ്പോൾ അത് അദ്ദേഹത്തിന്റെ ആദ്യ ശ്രമമായിരുന്നില്ല. മത്സരബുദ്ധി മനസ്സിലുണ്ടാകണം. നിങ്ങൾ നിങ്ങളോടാണ് മത്സരിക്കേണ്ടത്; മറ്റുള്ളവരുമായിട്ടല്ല.
ക്ലാസ്സിലുടനീളം ഞാനായിരുന്നു ഒന്നാമത്. ഞാൻ ഒന്നാം സ്ഥാനത്ത് എത്തിയില്ലെങ്കിൽ എന്ത് സംഭവിക്കും എന്ന ചോദ്യമായിരുന്നു എനിക്ക് എല്ലായ്പ്പോഴും. ഞാൻ എപ്പോഴും ആശങ്കാകുലനായിരുന്നു. ഞാൻ ഒന്നാം സ്ഥാനത്തെത്തിയില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴുമെന്ന് ഞാൻ വ്യാകുലപ്പെട്ടു. ഓർക്കുക, ചരിത്രപരമായി, ആകാശം ഒരിക്കലും ഇടിഞ്ഞുവീണിട്ടില്ല. അതു നിങ്ങളിലേക്ക് വീഴാൻ പോകുന്നില്ല. ആയിരക്കണക്കിന് വർഷങ്ങളായി അതൊരിക്കലും വീണിട്ടില്ലെങ്കിൽ, അതു നിങ്ങളിലേക്ക് വീഴാൻ പോകുന്നില്ല. ഒന്നാമതെത്താനുള്ള അഭിനിവേശം എനിക്ക് ഇല്ലായിരുന്നെങ്കിൽ എന്റെ സുഹൃത്തിനൊപ്പം ചെലവഴിക്കാൻ എനിക്ക് കൂടുതൽ സമയം ലഭിക്കുമായിരുന്നെന്നും എന്റെ ശീലങ്ങൾക്കും വിനോദവൃത്തികൾക്കും താൽപ്പര്യങ്ങൾക്കും എന്റെ അഭിരുചികൾക്കും കൂടുതൽ സമയം ലഭിക്കുമായിരുന്നെന്നും വളരെ വൈകിയാണ് ഞാൻ മനസ്സിലാക്കിയത്.
മാതാപിതാക്കൾ നിരവധി കാര്യങ്ങൾ ആവശ്യപ്പെടുന്നു. അവർ യുക്തിരഹിതമായി ആവശ്യപ്പെടുന്നു. നമ്മിലൂടെ അവരുടെ ജീവിതം നയിക്കാൻ അവർ ആഗ്രഹിക്കുന്നു. അത് നല്ലതല്ല. ജീവിതത്തിന്റെ എല്ലാ വഴികളിലും ഒരു നേട്ടമുണ്ടാകും. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണിവ. രണ്ടാമതായി, ഇന്ത്യയിൽ ഇപ്പോൾ നിങ്ങളുടെ ഉയർച്ചയ്ക്ക് പരിധിയില്ല. നിങ്ങളുടെ മനസ്സിൽ ഒരു ആശയം ഉണ്ടെങ്കിൽ, ആ ആശയം നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക, പരാജയപ്പെടുമെന്ന് ഭയപ്പെടരുത്.
34 വർഷം മുമ്പ് ഞാൻ മന്ത്രിയായിരുന്നു. നമ്മുടെ വിദേശ കരുതൽ ശേഖരം കുറവായതിനാൽ നമ്മുടെ വിശ്വാസ്യത നിലനിർത്താൻ ഭൗതിക സ്വർണം പുറത്ത് വിൽക്കേണ്ടി വന്ന സാഹചര്യം എനിക്കറിയാം. ഇപ്പോൾ സ്ഥിതി മാറി. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് നമ്മുടേത്. നാം അത് എങ്ങനെയാണ് ചെയ്തത്. മുമ്പ് അധികാരത്തിന്റെ ഇടനാഴികളിൽ ഇടനിലക്കാരുണ്ടായിരുന്നു. ഇപ്പോൾ അധികാരത്തിന്റെ ഇടനാഴികളിൽ നിന്ന് അത്തരക്കാരെ സമ്പൂർണമായും തുടച്ചുനീക്കി. അവിടം ശുദ്ധീകരിച്ചു. അഴിമതിയാണ് സാധാരണക്കാരന്റെ ഏറ്റവും വലിയ ശത്രു. അഴിമതി സമത്വവും അവസരവും നഷ്ടപ്പെടുത്തുന്നു. അഴിമതി നമ്മുടെ വികസനത്തെ തടസ്സപ്പെടുത്തുന്നു. മുകൾത്തട്ടിൽ നിന്ന് അടിത്തട്ടിലേക്ക് കാര്യങ്ങൾ വലിയതോതിൽ മെച്ചപ്പെടുന്നതിനാൽ ഭരണത്തിൽ ഇപ്പോൾ അഴിമതിയില്ല.
ഈ രാജ്യത്തെ യുവ പൗരന്മാർ എന്ന നിലയിൽ നിങ്ങളുടെ സംഭാവന പ്രധാനമാണ്. ജനങ്ങൾ വിദേശത്തേക്ക് പോകുന്ന കാലമുണ്ടായിരുന്നു, അവർ വാഴപ്പഴം കഴിക്കുമായിരുന്നു. പക്ഷേ അവർ പഴത്തൊലി ജനലിലൂടെ വലിച്ചെറിയില്ല, അവർ അച്ചടക്കം പാലിച്ചു, മര്യാദ പാലിച്ചു. എന്നാൽ ആ പൗരന്മാർ തന്നെ ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ പഴത്തൊലി റോഡിലേക്ക് വലിച്ചെറിയുന്നത് തങ്ങളുടെ മൗലികാവകാശമായി കണക്കാക്കി. പ്രധാനമന്ത്രി ശുചിത്വ ഭാരത യജ്ഞത്തിനു തുടക്കമിട്ടതോടെ ആ സ്ഥിതി മാറി. റോഡിൽ നാമിനിയും അച്ചടക്കം പാലിക്കണം. നാം നിരവധി ഹൈവേകളും നാലുവരിപ്പാതകളും സൃഷ്ടിച്ചു. പക്ഷേ നാം അച്ചടക്കം പാലിക്കുന്നില്ല. സമ്പന്നരായ ചിലർക്കു കൂടുതൽ പണമുണ്ട്. കൂടുതൽ പണം പെട്രോളിയത്തിനായി ചെലവഴിക്കും. പക്ഷേ കൂടുതൽ പണമുള്ളതിനാൽ അവർക്ക് കൂടുതൽ അവകാശമില്ല. പ്രകൃതിവിഭവങ്ങളുടെ വിനിയോഗം ഏറ്റവും മികച്ചതായിരിക്കണം. താങ്ങാനാകുന്ന ചിലവാണെന്നതിനാൽ കൂടുതൽ പെട്രോൾ ചെലവഴിക്കും എന്ന ശീലം ആർക്കെങ്കിലുമുണ്ടെങ്കിൽ നാമതു നിരുത്സാഹപ്പെടുത്തണം. അത് നല്ലതല്ല. പ്രകൃതി വിഭവങ്ങളുടെ യഥോചിത വിനിയോഗത്തിനു നാം ഊന്നൽ നൽകണം. ഊർജം സംരക്ഷിച്ചാൽ അതു പരിസ്ഥിതി സംരക്ഷണമാണ്. കടലാസ് സംരക്ഷിച്ചാൽ നാം പരിസ്ഥിതിയെ സംരക്ഷിക്കുകയാണ്. ജലം സംരക്ഷിച്ചാൽ നാം ആ ചെയ്യുന്നത് സമൂഹത്തിനായുള്ള സേവനം കൂടിയാണ്.
Responding to a question from a student, Shri Dhankhar described drug abuse as a menace to the world. Calling drugs a challenge to humanity, he said that it destroys those minds who have the capacity to take the world to a higher level.
Describing corruption as the greatest enemy of common man, the Vice President said it deprives you of equality of opportunity, impedes nations development. Expressing happiness over the firm stand taken by the government on the issue of corruption, Shri Dhankhar highlighted that “power corridors have been fully sanitized of middlemen.”
NS
(Release ID: 1948232)
Visitor Counter : 143