കൃഷി മന്ത്രാലയം

2023-24 വിപണന സീസണില്‍ ഖാരിഫ് വിളകള്‍ക്കുള്ള മിനിമം താങ്ങുവിലയ്ക്ക് (എം.എസ്.പി) കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 07 JUN 2023 2:59PM by PIB Thiruvananthpuram

എല്ലാ നിര്‍ബന്ധിത ഖാരിഫ് വിളകള്‍ക്കും 2023-24 വിപണന സീസണില്‍ മിനിമം താങ്ങുവില (എം.എസ്.പി) വര്‍ദ്ധിപ്പിക്കുന്നതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി (സി.സി.ഇ.എ) അംഗീകാരം നല്‍കി.
കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആദായകരമായ വില ഉറപ്പാക്കാനും താഴെയുള്ള പട്ടികയില്‍ നല്‍കിയിരിക്കുന്നത് പോലെ വിള വൈവിദ്ധ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കാനും വേണ്ടി 2023-24 വിപണന സീസണില്‍ ഖാരിഫ് വിളകളുടെ എംഎസ്പി ഗവണ്‍മെന്റ് വര്‍ദ്ധിപ്പിച്ചത്,

ഖാരിഫ് വിപണന സീസണിന്റെ (കെ.എം.എസ്) 2023-24ലെ ഏറ്റവും കുറഞ്ഞ താങ്ങുവില

 

 

 

വിള

എം.എസ്.പി-2014-15

എം.എസ്.പി.
2022-23

എം.എസ്.പി- 2023-24

കെ.എം.എസ് വില 2023-24

2022-23ല്‍ എം.എസ്.പിയിലെ വര്‍ദ്ധന

വിലിയിലെ മാര്‍ജിന്‍ ശതമാനം

നെല്ല് - സാധാരണ

1360

2040

2183

1455

143

50

നെല്ല്-ഗ്രേഡ് എ

1400

2060

2203

-

143

-

ജോവര്‍ (അരിചോളം)-ഹൈബ്രിഡ്

1530

2970

3180

2120

210

50

ജോവര്‍ (അരിചോളം)- മാല്‍ദണ്ടി

1550

2990

3225

-

235

-

ബജ്‌റ

1250

2350

2500

1371

150

82

റാഗി

1550

3578

3846

2564

268

50

ചോളം

1310

1962

2090

1394

128

50

തൂര്‍ /അര്‍ഹര്‍

4350

6600

7000

4444

400

58

 ചെറുപയര്‍ (മൂംഗ്)

4600

7755

8558

5705

803

50

ഊഴുന്ന് -

4350

6600

6950

4592

350

51

നിലക്കടല -

4000

5850

6377

4251

527

50

സൂര്യകാന്തി വിത്ത്

3750

6400

6760

4505

360

50

സോയാബീന്‍ (മഞ്ഞ)

2560

4300

4600

3029

300

52

എള്ള്

4600

7830

8635

5755

805

50

നൈജര്‍വിത്ത്

3600

7287

7734

5156

447

50

പരുത്തി (ഇടത്തരം സ്‌റ്റേപ്പിള്‍)

3750

6080

6620

4411

540

50

പരുത്തി (ലോംഗ് സേ്റ്റപ്പിള്‍)

4050

6380

7020

-

640

-

 

തൊഴിലാളികള്‍, കാളകളെ ഉപയോഗിച്ച് ചെയ്യുന്ന പണി /യന്ത്രത്തൊഴിലാളി എന്നിവരുടെ കൂലികള്‍, പാട്ടത്തിനെടുത്ത ഭൂമിയുടെ വാടക, വിത്ത്, വളം, രാസവളം, ജലസേചന ചാര്‍ജ്ജുകള്‍ ഉപകരണങ്ങളുടെയും കാര്‍ഷിക കെട്ടിടങ്ങളുടെയും മൂല്യത്തകര്‍ച്ച, പ്രവര്‍ത്തന മൂലധനത്തിന്റെ പലിശ, പമ്പുസെറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയുള്ള ഡീസല്‍/വൈദ്യുതി എന്നിവയുടെ ചെലവ് എന്നിവയും മറ്റ് വിവിധ ചെലവുകള്‍, കുടുംബാദ്ധ്വാനത്തിന്റെ കണക്കാക്കിയ മൂല്യം എന്നിവ ഉള്‍പ്പെടെ എല്ലാ ചെലവുകളും കണക്കാക്കിയാണ് പരിഗണിച്ചത്.

-നെല്ല് (ഗ്രേഡ് എ), ജോവര്‍ (മാല്‍ദണ്ടി), പരുത്തി (ലോംഗ് സ്‌റ്റേപ്പിള്‍) എന്നിവയുടേത് പ്രത്യേകം കൂട്ടിച്ചേര്‍ത്തിട്ടില്ല.
കര്‍ഷകര്‍ക്ക് ന്യായമായ പ്രതിഫലം ലഭിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയതലത്തിലെ ശരാശരി തൂക്കത്തിന്റെ (വെയിറ്റഡ് ആവറേജ്) ഉല്‍പ്പാദന ചെലവിന്റെ 1.5 മടങ്ങ് എങ്കിലും എം.എസ്.പി നിശ്ചയിക്കുന്നതിനുള്ള 2018-19ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായാണ് 2023-24 വിപണന സീസണിലെ ഖാരിഫ് വിളകള്‍ക്കുള്ള എം.എസ്.പി വര്‍ദ്ധനവ്. ബജ്‌റ (82%), തുവരപരിപ്പ് (58%), സോയാബീന്‍ (52%), ഉഴുന്ന് (51%) എന്നിവയ്ക്കാണ് കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പാദനച്ചെലവില്‍ കൂടുതല്‍ മാര്‍ജിന്‍ പ്രതീക്ഷിക്കുന്നതായി കണക്കാക്കപ്പെടുന്നത്. ബാക്കിയുള്ള വിളകള്‍ക്ക്, കര്‍ഷകര്‍ക്ക് കുറഞ്ഞത് അവരുടെ ഉല്‍പാദനച്ചെലവിന്റെ 50% മാര്‍ജിന്‍ ലഭിക്കും എന്ന് കണക്കാക്കപ്പെടുന്നു.

സമീപ വര്‍ഷങ്ങളില്‍, ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമെ ഉയര്‍ന്ന എം.എസ്.പി വാഗ്ദാനം ചെയ്തുകൊണ്ട്, പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ന്യൂട്രി-ധാന്യങ്ങള്‍ (പോഷക ധാന്യങ്ങള്‍)/ ശ്രീ അന്ന എന്നിവയുടെ കൃഷി ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിനുപുറമെ, കര്‍ഷകരെ അവരുടെ വിളകള്‍ വൈവിദ്ധ്യവല്‍ക്കരിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനായി രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ), ദേശീയ ഭക്ഷ്യസുരക്ഷാ മിഷന്‍ (എന്‍.എഫ്.എസ്.എം) പോലുള്ള വിവിധ പദ്ധതികളും മുന്‍കൈകളും ഗവണ്‍മെന്റ് ആരംഭിച്ചിട്ടുമുണ്ട്.
2022-23 ലെ മൂന്നാം അഡ്വാന്‍സ് എസ്റ്റിമേറ്റ് (മുന്‍കൂര്‍ കണക്ക് )പ്രകാരം, രാജ്യത്ത് മൊത്തം 330.5 ദശലക്ഷം ടണ്ണിന്റെ റെക്കാര്‍ഡ് ഭക്ഷ്യധാന്യ ഉല്‍പ്പാദനമാണ് കണക്കാക്കപ്പെടുന്നത്. ഇത് മുന്‍വര്‍ഷമായ 2021-22നെ അപേക്ഷിച്ച് 14.9 ദശലക്ഷം ടണ്‍ കൂടുതലാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനയാണിത്.

 

ND



(Release ID: 1930491) Visitor Counter : 159