വ്യോമയാന മന്ത്രാലയം

ഹെലിപോർട്ട് ലൈസൻസ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഡിജിസിഎ ലളിതമാക്കുന്നു

Posted On: 30 MAY 2023 3:38PM by PIB Thiruvananthpuram



ന്യൂ ഡൽഹി: മെയ് 30, 2023

ഹെലിപോർട്ട് ലൈസൻസ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ലളിതമാക്കി. ഇപ്പോൾ എൻഒസി/അനുമതിക്കായി അഞ്ച് ബാഹ്യ സംഘടനകളിലേക്കുള്ള അപേക്ഷകൾ അപേക്ഷകന്റെ eGCA പ്രൊഫൈലിലെ ഒരൊറ്റ ടാബിലൂടെ നൽകാൻ കഴിയും.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഹെലിപോർട്ട് ലൈസൻസ്/ഓപ്പറേഷണൽ ഓതറൈസേഷൻ എന്നിവ ഹെലിപോർട്ടുകൾക്ക് ഉപരിതല തലത്തിലും കെട്ടിടങ്ങളുടെ ഉയർന്ന / മേൽക്കൂര  തലത്തിലും, എയർക്രാഫ്റ്റ് ചട്ടങ്ങൾക്കും പ്രസക്തമായ സിവിൽ ഏവിയേഷൻ ആവശ്യകതകൾക്കും (സിഎആർ) അനുസൃതമായി നൽകുന്നു. ലൈസൻസ് / അനുമതി വേണമെന്നുള്ള അപേക്ഷകർ eGCA പോർട്ടൽ വഴി DGCA യ്ക്ക് ഒരു ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.

നേരത്തെ, എൻഒസി/അനുമതി ലഭിക്കുന്നതിന് അപേക്ഷകർ ഇനിപ്പറയുന്ന അഞ്ച് സംഘടനകളിലേക്ക് ഓൺലൈൻ അല്ലെങ്കിൽ നേരിട്ട് അപേക്ഷിക്കേണ്ടതുണ്ടായിരുന്നു:

1. ആഭ്യന്തര മന്ത്രാലയം
2. പ്രതിരോധ മന്ത്രാലയം
3. പരിസ്ഥിതി, വനം മന്ത്രാലയം
4. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
5.  തദ്ദേശ സ്വയം ഭരണ സ്ഥപനങ്ങൾ

 

മുകളിൽ പറഞ്ഞിരിക്കുന്ന പ്രക്രിയ ഇപ്പോൾ ലളിതമാക്കുകയും അപേക്ഷകന്റെ eGCA പ്രൊഫൈലിൽ ഒരു പ്രത്യേക ടാബ് നൽകുകയും ചെയ്തിട്ടുണ്ട്. നേരത്തെ അഞ്ച് ബാഹ്യ സംഘടനകളിലേക്ക് നൽകിയിരുന്ന എൻ‌ഒ‌സി/അനുമതിക്കുള്ള അപേക്ഷകൾ ഇനി ഈ ടാബിലൂടെ അതാത് സംഘടനകളുടെ യു‌ആർ‌എൽ ലിങ്ക്/ഇമെയിൽ വഴി നൽകാൻ കഴിയും. 


(Release ID: 1928315) Visitor Counter : 158


Read this release in: English , Urdu , Hindi , Odia , Telugu