വാണിജ്യ വ്യവസായ മന്ത്രാലയം

ശോഭനമായ ഒരു   ഇടമായാണ് ലോകം  ഇന്ത്യയെ കാണുന്നത്    - ശ്രീ പിയുഷ് ഗോയൽ .

Posted On: 24 MAY 2023 1:57PM by PIB Thiruvananthpuram

 

ന്യൂഡൽഹി : മെയ് 24, 2023

ഭൂതകാലത്തിന്റെ നിഴലിൽ നിന്ന് ഉയർന്നുവന്ന ഇന്ത്യയെ ലോകം  ശോഭിക്കുന്ന ഒരു ഇടമായാണ് കാണുന്നതെന്ന്  കേന്ദ്ര വാണിജ്യ വ്യവസായ , ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ, ടെക്സ്റ്റൈൽസ്  വകുപ്പ് മന്ത്രി ശ്രീ പിയുഷ് ഗോയൽ പറഞ്ഞു. ശക്തിയിലും കഴിവിലും വിശ്വസിച്ച് ലോകത്തോട് ഇടപഴകുന്ന പുതിയ ഇന്ത്യയാണിതെന്ന് 2023-ലെ സിഐഐ വാർഷിക സെഷനിൽ, "ഭാവി അതിരുകൾ: മത്സരശേഷി, സാങ്കേതികവിദ്യ, സുസ്ഥിരത, അന്തർദേശീയവൽക്കരണം" എന്ന വിഷയത്തിൽ ഇന്ന് ന്യൂഡൽഹിയിൽ നടത്തിയ ചർച്ചയിൽ  അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഇപ്പോൾ സംഭാഷണങ്ങളിൽ ഏർപ്പെടുക മാത്രമല്ല, കാനഡ, ഇഎഫ്ടിഎ, യുകെ, ഇയു എന്നിവയുമായി എഫ്ടിഎ സംബന്ധിച്ച് ചർച്ചകൾ നടത്തുകയാണെന്നും ഇത് ആഗോള ക്രമത്തിൽ ഇന്ത്യയുടെ വർദ്ധിച്ച പ്രാധാന്യം കാണിക്കുന്നുവെന്നും ശ്രീ ഗോയൽ പറഞ്ഞു.കുറഞ്ഞ പണപ്പെരുപ്പവും ശക്തമായ വിദേശനാണ്യ ശേഖരവും ഉള്ള ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ന് ഇന്ത്യ. കഴിഞ്ഞ വർഷം ഒരു ചെറിയ കാലയളവിൽ ഒഴികെ,  4-4.5% പരിധിയിൽ പണപ്പെരുപ്പം സ്ഥിരമായി നിയന്ത്രണ വിധേയമായതിനാൽ കഴിഞ്ഞ 9 വർഷങ്ങൾ അഭൂതപൂർവമായിരുന്നുവെന്നും  അദ്ദേഹം അടിവരയിട്ടു.

വളർച്ചയ്ക്ക് ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ലോകമെമ്പാടും നിന്നും നവീകരണവും സാങ്കേതികവിദ്യയും കൊണ്ടുവരുന്നതിനും അന്താരാഷ്‌ട്ര ബന്ധങ്ങൾ വിപുലീകരിക്കുന്നതിനും ശ്രീ പീയൂഷ് ഗോയൽ ഊന്നൽ നൽകി. ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളിലൂടെയും വിദേശത്തെ ഇന്ത്യൻ ദൗത്യങ്ങളിലൂടെയും ലോക വിപണിയിൽ നിക്ഷേപിക്കാനും ഇടപഴകാനും അദ്ദേഹം വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചു.ഇന്ത്യയുടെ ജിടി20 അധ്യക്ഷ സ്ഥാനം  വ്യവസായങ്ങൾക്ക് വിപണി വിപുലീകരിക്കാനും ലോകവുമായി ഇടപഴകാനുമുള്ള അവസരമാണെന്ന്  മന്ത്രി ചൂണ്ടിക്കാട്ടി.

1 ട്രില്യൺ ഡോളർ ചരക്ക് കയറ്റുമതിയും 1 ട്രില്യൺ ഡോളർ സേവന കയറ്റുമതിയും  കൈവരിക്കുകയെന്നത്  മിതമായ ലക്ഷ്യമാണെന്ന് ശ്രീ ഗോയൽ അഭിപ്രായപ്പെട്ടു. ഒരു ദശാബ്ദക്കാലമായി ആകെ കയറ്റുമതി 500 ബില്യൺ യുഎസ് ഡോളറായിരുന്നുവെന്നും ലോകമെമ്പാടുമുള്ള പ്രതിസന്ധികൾക്കിടയിലും  കഴിഞ്ഞ വർഷം 676 ബില്യൺ യുഎസ് ഡോളറിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.2022-23 സാമ്പത്തിക വർഷത്തിൽ 776 ബില്യൺ യുഎസ് ഡോളറിന്റെ മൊത്തത്തിലുള്ള കയറ്റുമതിയും 450 ബില്യൺ യുഎസ് ഡോളർ ചരക്ക് കയറ്റുമതിയും 326 ബില്യൺ യുഎസ് ഡോളറിന്റെ സേവന കയറ്റുമതിയും എന്നത് രാജ്യത്തിന് പ്രശംസനീയമായ  നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

 

SKY



(Release ID: 1926967) Visitor Counter : 104