പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

പുനരുപയോഗ ഊർജ പദ്ധതികളുടെ/ശേഷിയുടെ പുരോഗതി സംബന്ധിച്ച് എം എൻ ആർ ഇ സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളുമായി അവലോകന യോഗം നടത്തി

Posted On: 23 MAY 2023 9:49PM by PIB Thiruvananthpuram

 ന്യൂ ഡൽഹി: മെയ് 23, 2023  

പുനരുപയോഗ ഊർജ പദ്ധതികളുടെയും ശേഷിയുടെയും പുരോഗതി സംബന്ധിച്ച് സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ഇന്ന് ന്യൂ ഡൽഹിയിൽ നടന്ന അവലോകന യോഗത്തിൽ കേന്ദ്ര നവ-പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീ ഭഗവന്ത് ഖുബ അധ്യക്ഷത വഹിച്ചു. എം എൻ ആർ ഇ സെക്രട്ടറി ശ്രീ ബി എസ് ഭല്ല, വൈദ്യുതി മന്ത്രാലയ സെക്രട്ടറി ശ്രീ അലോക് കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

സി ഇ എ, പവർ ഗ്രിഡ് കോർപ്പറേഷൻ, പവർ ഫിനാൻസ് കോർപ്പറേഷൻ, റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷൻ, സി ടി യു, ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ, ഊർജ മന്ത്രാലയം, എം എൻ ആർ ഇ എന്നിവയുടെ മുതിർന്ന ഉദ്യോഗസ്ഥരെ കൂടാതെ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ള പ്രിൻസിപ്പൽ സെക്രട്ടറിമാർ (ഊർജ്ജം) / വൈദ്യുതി-നവ-പുനരുപയോഗ ഊർജ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുത്തു.

ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നതിൽ ഊർജ മേഖല ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ശ്രീ ഭഗവന്ത് ഖുബ പറഞ്ഞു. സോളാർ പിവി മൊഡ്യൂളുകളുടെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുക, പ്രസരണശേഷി വർധിപ്പിക്കുക എന്നിവയുൾപ്പെടെ നിരവധി സംരംഭങ്ങളിൽ വൈദ്യുതി-നവ-പുനരുപയോഗ ഊർജ മന്ത്രാലയങ്ങൾ യോജിച്ച് പ്രവർത്തിക്കുന്നു. ഭാവി തലമുറകൾക്ക് വേണ്ടി പരിസ്ഥിതിയും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കുന്നതായിരിക്കണം നമ്മുടെ പ്രവർത്തനങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പഞ്ചാമൃത് അഞ്ച് അമൃത തത്വങ്ങളുടെ ദര്‍ശനത്തിന് ഊന്നൽ നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

127 GW പുനരുപയോഗ ഊർജ ശേഷി ഇതിനകം സ്ഥാപിച്ചിട്ടുണ്ടെന്നും ഏകദേശം 129 GW ശേഷി ഒന്നുകിൽ നടപ്പിലാക്കി വരികയോ അല്ലെങ്കിൽ ടെൻഡർ ചെയ്യുകയോ ചെയ്‌തിട്ടുണ്ടെന്നും എംഎൻആർഇ സെക്രട്ടറി ശ്രീ ബി. എസ്. ഭല്ല പറഞ്ഞു. അങ്ങനെ, മൊത്തം സ്ഥാപിത ശേഷി 301 GW ആയിരിക്കും. ഫോസിൽ ഇതര ഇന്ധനങ്ങളിൽ നിന്ന് 500 GW ശേഷി എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഏകദേശം 200 GW ശേഷി ഇനിയും കൂട്ടിച്ചേർക്കണം. ഇതിൽ സംസ്ഥാനങ്ങളുടെ പങ്ക് നിർണായകമാണെന്നും, അവർ അടിസ്ഥാന സൗകര്യങ്ങളും മറ്റ് സൗകര്യങ്ങളും നൽകിക്കൊണ്ട് പുനരുപയോഗ ഊർജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കുകയും, ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി നിയമവും ക്രമസമാധാനപാലനം ഉറപ്പാക്കുകയും, അനുകൂലമായ നയങ്ങളും ചട്ടങ്ങളും പുറപ്പെടുവിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

 

സോളാർ പാർക്കുകൾ, പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷാ ഏവം ഉത്തൻ മഹാഭിയാൻ (PM-KUSUM) പദ്ധതി, റൂഫ്‌ടോപ്പ് സോളാർ പദ്ധതി, ഹരിത ഊർജ ഇടനാഴി, ദേശിയ ജൈവ ഊർജ പദ്ധതി, ദേശിയ ഹരിത ഹൈഡ്രജൻ ദൗത്യം തുടങ്ങിയ പദ്ധതികൾക്ക് കീഴിലുള്ള പുരോഗതി ഒരു ദിവസം നീണ്ടുനിന്ന യോഗത്തിൽ വിശദമായി അവലോകനം ചെയ്തു. ഈ പരിപാടികൾ നടപ്പിലാക്കുന്നതിലെ പ്രശ്നങ്ങളും വെല്ലുവിളികളും, ഒപ്പം സംസ്ഥാനങ്ങൾ നിർദ്ദേശിച്ച വിവിധ നടപടികളും ചർച്ച ചെയ്തു. പുനരുപയോഗ ഊർജ 2030 ലക്ഷ്യം കൈവരിക്കുന്നതിന് എല്ലാ പുനരുപയോഗ ഊർജ പദ്ധതികളും സമയബന്ധിതമായി നടപ്പിലാക്കാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.


(Release ID: 1926959) Visitor Counter : 60


Read this release in: English , Urdu , Hindi , Punjabi