വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വി.മുരളീധരനും ഡോ.വന്ദനാ ദാസിൻ്റെ വസതി സന്ദർശിച്ചു.

Posted On: 22 MAY 2023 7:16PM by PIB Thiruvananthpuram

തിരുവനന്തപുരം 22 മേയ് 2023


കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി ശ്രീമതി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി.മുരളീധരനും ,ഡോ.വന്ദനാ ദാസിൻ്റെ കോട്ടയം കുറുപ്പന്തറയിലുള്ള വസതി സന്ദർശിച്ചു.

  
അന്തരിച്ച യുവഡോക്ടറുടെ മാതാപിതാക്കളായ ശ്രീ കെ.ജി.മോഹൻദാസ്, വസന്തകുമാരി എന്നിവരോടൊപ്പം ഏകദേശം ഒരു മണിക്കൂറോളം ഇരു കേന്ദ്രമന്ത്രിമാരും ചിലവഴിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തു.
വീടിനു സമീപം നിർമ്മിച്ച ഡോ.വന്ദനാ ദാസിൻ്റെ അസ്ഥിത്തറയിൽ പ്രണാമം അർപ്പിച്ച ശേഷമാണ് കേന്ദ്രമന്ത്രിമാർ മടങ്ങിയത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മെയ് 10 രാത്രിയിൽ ജോലിയ്ക്കിടയിൽ ആണ് ഹൗസർജനായ ഡോ. വന്ദനാ ദാസ് കൊല്ലപ്പെടുന്നത്.

  

-NS-


(Release ID: 1926431) Visitor Counter : 178


Read this release in: English , Urdu , Hindi