പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂസിലൻഡ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
Posted On:
22 MAY 2023 2:13PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 22-ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ശ്രീ. ക്രിസ് ഹിപ്കിൻസുമായി കൂടിക്കാഴ്ച നടത്തി. ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്സ് കോ-ഓപ്പറേഷന്റെ (ഫിപിക് ) മൂന്നാമത് ഉച്ചകോടിയ്ക്കിടെ പോർട്ട് മോർസ്ബിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച . ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള ആദ്യ ആശയവിനിമയമായിരുന്നു ഇത്.
ഇരു നേതാക്കളും തമ്മിൽ ഉഭയകക്ഷി സഹകരണ സംരംഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും വ്യാപാരം, വാണിജ്യം, വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ, വിനോദസഞ്ചാരം, സംസ്‌കാരം, കായികം, ജനങ്ങളുമായുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ സമ്മതിക്കുകയും ചെയ്തു.
-ND-
(Release ID: 1926275)
Visitor Counter : 145
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada