രാജ്യരക്ഷാ മന്ത്രാലയം
എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ ദക്ഷിണ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായി ചുമതലയേറ്റു
Posted On:
02 MAY 2023 3:51PM by PIB Thiruvananthpuram
ന്യൂ ഡൽഹി: 02 മെയ് 2023
എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ 2023 മെയ് 01 ന് ദക്ഷിണ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായി (എഒസി-ഇൻ-സി) ചുമതലയേറ്റു. കഴക്കൂട്ടം സൈനിക് സ്‌കൂൾ,ദേശിയ ഡിഫൻസ് അക്കാദമി എന്നിവയിലെ പൂർവ്വ വിദ്യാർത്ഥിയായ എയർ മാർഷലിനെ ഇന്ത്യൻ വായുസേനയിൽ 1986 ജൂൺ 07നാണ് കമ്മീഷൻ ചെയ്തത്.
വിവിധ തരം ഹെലികോപ്റ്ററുകളിലും ഫിക്‌സഡ് വിംഗ് വിമാനങ്ങളിലും അദ്ദേഹം 5,400 മണിക്കൂറിലധികം പറന്നിട്ടുണ്ട്. ഹെലികോപ്റ്റർ കോംബാറ്റ് ലീഡറും ടൈപ്പ് ക്വാളിഫൈഡ് ഫ്ലയിംഗ് ഇൻസ്ട്രക്ടറുമാണ് അദ്ദേഹം.
നാഷണൽ ഡിഫൻസ് അക്കാദമിയിലും ടാക്‌റ്റിക്‌സ് ആൻഡ് എയർ കോംബാറ്റ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിലും (ടിഎസിഡിഇ) പ്രബോധന കാലാവധി പൂർത്തിയാക്കിയിട്ടുണ്ട്. ഒരു മുൻനിര ഹെലികോപ്റ്റർ യൂണിറ്റിന്റെയും രണ്ട് പ്രധാന ഐഎഎഫ് സ്റ്റേഷനുകളുടെയും നേതൃത്വം വഹിച്ചിട്ടുണ്ട്.
എച്ച് ക്യു മെയിന്റനൻസ് കമാൻഡിലെ സീനിയർ എയർ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് ഓഫീസർ (SAASO), അന്താരാഷ്ട്ര പ്രതിരോധ സഹകരണത്തിന്റെ ഉത്തരവാദിത്തമുള്ള HQ IDS-ൽ ACIDS Int-C എന്നിവയുടെ നിയമനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ നിന്ന് പിജി ബിരുദവും സെക്കന്തരാബാദ് കോളേജ് ഓഫ് ഡിഫൻസ് മാനേജ്‌മെന്റിൽ നിന്ന് എംഎംഎസും ന്യൂ ഡൽഹി നാഷണൽ ഡിഫൻസ് കോളേജിൽ നിന്ന് എം ഫിലും നേടിയിട്ടുണ്ട്. നിലവിലെ നിയമനം ഏറ്റെടുക്കുന്നതിന് മുമ്പ്, അദ്ദേഹം കിഴക്കന്‍ എയർ കമാൻഡിലെ എയർ ഓപ്പറേഷൻസ് കൈകാര്യം ചെയ്തിരുന്ന സീനിയർ എയർ സ്റ്റാഫ് ഓഫീസറായിരുന്നു.
അതിവിശിഷ്‌ട് സേവാ മെഡൽ (എവിഎസ്‌എം), വായുസേന മെഡൽ (വിഎം) എന്നീ രാഷ്ട്രപതി പുരസ്‌കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.
***
(Release ID: 1921381)
Visitor Counter : 151