രാഷ്ട്രപതിയുടെ കാര്യാലയം
ഷിംലയിലെ NAAA-യിൽ ഇന്ത്യൻ ഓഡിറ്റ്& അക്കൗണ്ട്സ് സർവീസ് ഓഫീസർ ട്രെയിനികളുമായി രാഷ്‌ട്രപതി സംവദിച്ചു.
Posted On:
19 APR 2023 3:08PM by PIB Thiruvananthpuram
ന്യൂഡൽഹി: ഏപ്രിൽ 19 , 2023
രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു ഷിംലയിലെ നാഷണൽ അക്കാദമി ഓഫ് ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് ഇന്ന് (ഏപ്രിൽ 19, 2023) സന്ദർശിക്കുകയും ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിലെ ഓഫീസർ ട്രെയിനികളുമായി സംവദിക്കുകയും ചെയ്തു.
കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെയും (സിഎജി) ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് വകുപ്പിന്റെയും ഉദ്യോഗസ്ഥർ എന്ന നിലയിൽ ഉത്തരവാദിത്തത്തിന്റെയും സുതാര്യതയുടെയും തത്ത്വങ്ങൾ നടപ്പിലാക്കാൻ അവസരം ലഭിച്ചത് അഭിമാനകരമായ കാര്യമാണെന്ന് ഓഫീസർ ട്രെയിനികളെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. പരമോന്നത ഓഡിറ്റ് സ്ഥാപനത്തിന്റെ പങ്ക് മേൽനോട്ടം നൽകുന്നതിൽ മാത്രമല്ല, നയരൂപീകരണത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതുമാണെന്ന് അവർ പറഞ്ഞു. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് ഡിപ്പാർട്ട്‌മെന്റ് മുഖേന സിഎജിയും അതിന്റെ പ്രഗത്ഭരായ ഉദ്യോഗസ്ഥരും ഈ രണ്ട് ലക്ഷ്യങ്ങളും ഫലപ്രദമായി പിന്തുടരുന്നു. ഭരണഘടനയുടെ ആദർശങ്ങൾ ഉയർത്തിപ്പിടിച്ച് രാഷ്ട്രനിർമ്മാണത്തിനായുള്ള അഖണ്ഡതയോടും പ്രതിബദ്ധതയോടും കൂടി പ്രവർത്തിക്കാൻ അവർ ബാധ്യസ്ഥരാണ്.
ഓഡിറ്റ് പ്രക്രിയയുടെ ഡിജിറ്റലൈസേഷനെ കുറിച്ച് സംസാരിക്കവെ, വൺ ഇന്ത്യൻ ഓഡിറ്റ് & അക്കൗണ്ട്സ് ഡിപ്പാർട്ട്‌മെന്റ് വൺ സിസ്റ്റം അടുത്തിടെ ആരംഭിച്ചത് പ്രശംസനീയമായ സംരംഭമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ബ്ലോക്ക്‌ചെയിനുകൾ, ഡാറ്റ അനലിറ്റിക്‌സ്, വെർച്വൽ ഓഡിറ്റ് റൂമുകൾ തുടങ്ങിയ സാങ്കേതികവിദ്യകൾ സുതാര്യതയും നിർവഹണവും നടപ്പാക്കാൻ വ്യാപകമായി ഉപയോഗിക്കാനാകും. എന്നാൽ സാങ്കേതികവിദ്യയ്ക്ക് മനുഷ്യന്റെ ഇടപെടലിന്റെ ആവശ്യകതയെ ഇല്ലാതാക്കാൻ കഴിയില്ല. തീരുമാനങ്ങൾ എടുക്കുമ്പോഴും നയങ്ങൾ നടപ്പിലാക്കുമ്പോഴും മാനുഷികതയും രാജ്യത്തെയും പൗരന്മാരെയും സംബന്ധിക്കുന്ന വിഷയങ്ങളോടുള്ള സംവേദനക്ഷമതയുടെ മൂല്യം മനസ്സിലാക്കാനും അവർ യുവ ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു.
പിഴവുകൾ കണ്ടെത്തുന്നതിന് മാത്രമല്ല നടപടിക്രമങ്ങളും നയങ്ങളും മെച്ചപ്പെടുത്തുകയാണ് ഓഡിറ്റിന്റെ പ്രാഥമിക ലക്ഷ്യമെന്ന് രാഷ്ട്രപതി പറഞ്ഞു. അതിനാൽ, ഓഡിറ്റ് ശുപാർശകൾ വ്യക്തതയോടും ബോധ്യത്തോടും കൂടി ആശയവിനിമയം നടത്തേണ്ടത് അത്യാവശ്യമാണ്. ഇത് പൊതു സേവനങ്ങൾ പരിഷ്കരിക്കാനും പൗരന്മാർക്ക് സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും സഹായിക്കും രാജ്യത്തെ പൗരന്മാരുടെ ക്ഷേമം എപ്പോഴും മനസ്സിൽ സൂക്ഷിക്കാനും അവരോടുള്ള സമീപനത്തിൽ നീതി ഉറപ്പാക്കാനും രാഷ്ട്രപതി ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ് ഓഫീസർമാരോട് ആഹ്വാനം ചെയ്തു
(Release ID: 1917920)
Visitor Counter : 114