ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

രാജ്യത്തെ മെഡിക്കൽ ടൂറിസം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ

Posted On: 21 MAR 2023 3:02PM by PIB Thiruvananthpuram



ലോകത്തെ 46 ലക്ഷ്യസ്ഥാനങ്ങളിൽ, 2020-2021 ലെ മെഡിക്കൽ ടൂറിസം സൂചികയിൽ (എംടിഐ) ഇന്ത്യ പത്താം സ്ഥാനത്താണ്

ന്യൂഡൽഹി : മാർച്ച് 21, 2023


മെഡിക്കൽ ടൂറിസം അസോസിയേഷന്റെ 2020-2021 ലെ മെഡിക്കൽ ടൂറിസം സൂചികയിൽ (എംടിഐ) ലോകത്തെ 46 ലക്ഷ്യസ്ഥാനങ്ങളിൽ  ഇന്ത്യ പത്താം സ്ഥാനത്താണ്.  ടൂറിസം മന്ത്രാലയം നൽകിയ വിവരമനുസരിച്ച്, മെഡിക്കൽ ആവശ്യങ്ങൾക്കായി ഇന്ത്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 2020 ൽ 1.83 ലക്ഷം ആയിരുന്നത് 2021 ൽ 3.04 ലക്ഷം ആയി

രാജ്യത്ത് മെഡിക്കൽ ടൂറിസം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ടൂറിസം മന്ത്രാലയം 2022-ൽ മെഡിക്കൽ, വെൽനസ് ടൂറിസത്തിനായി ഒരു ദേശീയ നയവും കര്മപദ്ധതിയും  രൂപീകരിച്ചു. രാജ്യത്തെ മെഡിക്കൽ പ്രാധാന്യമുള്ള പ്രദേശത്തേക്കുള്ള  യാത്രയുടെ വികസനത്തിന് ഇനിപ്പറയുന്ന പ്രധാന ഘടകങ്ങൾ   തിരിച്ചറിഞ്ഞു:

ആരോഗ്യ ക്ഷേമ കേന്ദ്രം എന്ന നിലയിൽ  ഇന്ത്യയ്‌ക്കായി ഒരു ബ്രാൻഡ് വികസിപ്പിക്കുക,
മെഡിക്കൽ, വെൽനസ് ടൂറിസത്തിനുള്ള ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുക,
ഓൺലൈൻ മെഡിക്കൽ വാല്യൂ ട്രാവൽ (എംവിടി) പോർട്ടൽ സജ്ജീകരിച്ച് ഡിജിറ്റലൈസേഷൻ പ്രവർത്തനക്ഷമമാക്കുക,
മെഡിക്കൽ പ്രാധാന്യമുള്ള പ്രദേശത്തേക്കുള്ള , പ്രവേശനക്ഷമത മെച്ചപ്പെടുത്തൽ,
വെൽനസ് ടൂറിസം പ്രോത്സാഹിപ്പിക്കുക,
ഭരണവും സ്ഥാപന ചട്ടക്കൂടും എന്നിവ ഇതിൽ ഉൾപ്പെടുന്നു


രാജ്യത്ത് മെഡിക്കൽ വാല്യൂ ട്രാവൽ (എംവിടി) പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആഭ്യന്തര, ടൂറിസം, ആയുഷ്, വിദേശകാര്യ, സിവിൽ ഏവിയേഷൻ മറ്റ് മന്ത്രാലയങ്ങൾ  എന്നിവയുമായും , സംസ്ഥാന സർക്കാരുകൾ, മറ്റ് പങ്കാളികൾ എന്നിവയുമായി ഏകോപിച്ചു പ്രവർത്തിക്കുന്നു   . മേഖലയിലെ വെല്ലുവിളികളും അവസരങ്ങളും തിരിച്ചറിയുന്നതിനായി ബന്ധപ്പെട്ട  മന്ത്രാലയങ്ങൾ, ആശുപത്രികൾ, എംവിടി ഫെസിലിറ്റേറ്റർമാർ, ഇൻഷുറൻസ് കമ്പനികൾ, നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റലുകൾ & ഹെൽത്ത് കെയർ പ്രൊവൈഡർമാർ (NABH) എന്നിവരുമായി നിരവധി തവണ  യോഗം നടത്തിയിട്ടുണ്ട്.

ഇന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ.ഭാരതി പ്രവീൺ പവാർ ഇക്കാര്യം വ്യക്തമാക്കിയത്.

 
SKY

(Release ID: 1909180) Visitor Counter : 150


Read this release in: English , Urdu , Telugu