ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

സിലിക്കൺ വാലി ബാങ്ക് തകർച്ച : ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ പ്രതികരണമാരാഞ്ഞു ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.


കൊടുങ്കാറ്റിന്റെ പ്രതിസന്ധി മറികടക്കുന്നതിന് ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ സർക്കാർ സഹായിക്കും: സഹമന്ത്രി.

Posted On: 14 MAR 2023 7:21PM by PIB Thiruvananthpuram

ശക്തവും സുസ്ഥിരവുമായ ഇന്ത്യൻ ബാങ്കിംഗ് സമ്പ്രദായം സ്റ്റാർട്ടപ്പുകൾക്ക്  സഹായകമാവും : സഹമന്ത്രി രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി, 14 മാർച്ച് 2023: സിലിക്കോൺ  വാലി ബാങ്ക് തകർച്ചക്ക് പിന്നാലെ സ്റ്റാർട്ടപ്  ലോകത്തെ  ആശങ്കകൾ സംബന്ധിച്ച്    കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ്  സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്ന് ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള/സ്റ്റാർട്ടപ്പുകളുമായി  ആശയവിനിമയം  നടത്തി . സംഭവവികാസങ്ങൾ  സസൂക്ഷ്മം  വീക്ഷിക്കുന്ന  നരേന്ദ്ര മോദി സർക്കാർ പ്രതിസന്ധിഘട്ടത്തിൽ അവർക്കൊപ്പമുണ്ടാകുമെന്നു സംരംഭകർക്ക്  ഉറപ്പു നൽകി.   പ്രതിസന്ധിയെ മറികടക്കാനാവുമെന്ന  ആത്മവിശ്വാസം  അദ്ദേഹം അവരുമായി  പങ്കുവെച്ചു. 
ഇന്ത്യൻ ബാങ്കിംഗ് സംവിധാനം വിശ്വസനീയവും ശക്തവുമാണെന്ന് പറഞ്ഞ  മന്ത്രി അത് ഉപയോഗിച്ച് അവർക്ക് പ്രതിസന്ധിഘട്ടം തരണം  ചെയാനാവുമെന്നു സൂചിപ്പിച്ചു. , “ഇന്ത്യൻ ബാങ്കിംഗ് സംവിധാനം ഏറ്റവും സുസ്ഥിരവും ഏറെ  ശക്തവുമാണ്. നിങ്ങൾ അത് പര്യവേക്ഷണം ചെയ്യണം;  നിങ്ങളുടെ സ്‌ഥാപനങ്ങൾ  അത്  പരമാവധി  പ്രയോജനപ്പെടുത്തണം".   എസ്‌വിബി പോലുള്ള ബാങ്കുകൾ ഉപയോഗിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് സ്വാഭാവിക പ്രോത്സാഹനമുണ്ടെങ്കിലും, നിങ്ങളുടെ ബിസിനസ്സ് മോഡൽ മാറ്റാതെ തന്നെ ഇന്ത്യൻ ബാങ്കിംഗ് സംവിധാനം ഉപയോഗിക്കുന്നതിനുള്ള ഒരു മാർഗം നമ്മൾ  തന്നെ  കണ്ടെത്തണമെന്ന്  അദ്ദേഹം   ഓർമ്മിപ്പിച്ചു. 
സിലിക്കൺ വാലി ബാങ്കിന്റെ (എസ്‌വിബി) സമീപകാല തകർച്ചയെക്കുറിച്ചുള്ള ചർച്ചയുടെ ഭാഗമായി സ്റ്റാർട്ടപ്പുകൾ, വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് സ്ഥാപനങ്ങൾ, ഇന്ത്യൻ ബാങ്കുകളുടെ പ്രതിനിധികൾ എന്നിവരെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.

1983-ൽ കാലിഫോർണിയയിലെ സാന്താ ക്ലാരയിൽ ആരംഭിച്ച എസ്‌വിബി, സാങ്കേതിക വ്യവസായത്തിന്റെ ഏറ്റവും വലിയ പ്രോത്സാഹകർ  ആയിരുന്നു.  2021-ലെ കണക്കനുസരിച്ച്, യുഎസ് വെഞ്ച്വർ-പിന്തുണയുള്ള സ്റ്റാർട്ടപ്പുകളിൽ പകുതിയോളം   സിലിക്കോൺ വാലി ബാങ്കിനവകാശപ്പെട്ടതാണ് .  കഴിഞ്ഞ വാരം  യുണൈറ്റഡ് സ്റ്റേറ്റ്സിലെ ബാങ്കിംഗ് റെഗുലേറ്റർമാർ പ്രസ്തുത  ബാങ്കിന്റെ  പ്രവർത്തനം  അവസാനിപ്പിച്ചു .  തുടർന്ന്  അതിന്റെ ഇടപാടുകാരായ സ്റ്റാർട്ടപ്പുകൾ പ്രതിസന്ധി നേരിടുന്നു.

ആശങ്കകൾ  പങ്കുവെച്ച ചില സ്റ്റാർട്ടപ്പുകൾ   തങ്ങളുടെ   യുഎസ് ഡോളർ നിക്ഷേപം ഇന്ത്യയിലേക്കും യുഎസ് ആസ്ഥാനമായുള്ള ഇന്ത്യൻ ബാങ്കുകളുടെ ശാഖകളിലേക്കും മാറ്റുന്നതും  ആലോചിക്കുകയുണ്ടായി. 
ബാങ്ക് തകർച്ച മൂലമുണ്ടായ കൊടുങ്കാറ്റിനെ മറികടക്കാൻ ഇന്ത്യൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്ന് അവരുടെ ആശങ്കകൾക്കും ചോദ്യങ്ങൾക്കും  മറുപടിയായി മന്ത്രി പറഞ്ഞു.

 

 

 


“ ധനമന്ത്രി ശ്രീമതി നിർമല  സീതാരാമാനുമായും  ഇക്കാര്യം  ഞങ്ങൾ  ചർച്ച  ചെയ്യുന്നുണ്ട്  .   പ്രതിസന്ധി എങ്ങനെ മികച്ച രീതിയിൽ ലഘൂകരിക്കാമെന്ന്  താമസിയാതെ  തീരുമാനമുണ്ടാകും .   ഇന്ത്യൻ ബാങ്കുകളിലേക്കോ ഐഎഫ്എസ്‌സി കേന്ദ്രീകൃത ബാങ്കുകളിലേക്കോ യുണൈറ്റഡ് സ്റ്റേറ്റ്സിൽ സാന്നിധ്യമുള്ള മറ്റേതെങ്കിലും ഇന്ത്യൻ ബാങ്കിലേക്കോ നിങ്ങളുടെ യുഎസ് ഡോളർ നിക്ഷേപം എത്ര സുഗമമായി കൈമാറ്റം ചെയ്യപ്പെടാനാകുമെന്നതും  ആലോചിക്കും .  നിക്ഷേപങ്ങൾ പൂർണമായി തിരികെ ലഭിക്കേണ്ടതുണ്ട്.  എന്നാൽ സമയപരിധി സംബന്ധിച്ച് ഉറപ്പില്ലാത്തവർക്കായി, ഏതെങ്കിലും ക്രെഡിറ്റ് ലൈനുകൾ യുഎസ് ഡോളറിലോ ഇന്ത്യൻ രൂപയിലോ ലഭ്യമാക്കാനാകുമോ എന്ന ഓപ്‌ഷനും  ഞങ്ങൾ പര്യവേക്ഷണം ചെയ്യും. അമേരിക്കയിലുള്ളത് പോലെ     കൂടുതൽ വായ്‌പ്പാ  ഉൽപ്പന്നങ്ങൾ നിങ്ങൾക്ക് ഇന്ത്യയിൽ ലഭ്യമാക്കാനാകുമോ എന്നറിയാനും ഞങ്ങൾ ശ്രമിക്കും.

സ്റ്റാർട്ടപ്പുകൾക്ക്  അഭിമുഖീകരിക്കുന്ന  പ്രശ്‌നങ്ങൾക്കും സഹായത്തിനും   ഐ ടി മന്ത്രാലയത്തിനു  കീഴിലെ   സ്റ്റാർട്ടപ്പ്  ഹബ്  സിഇഒയെ  സമീപിക്കാവുന്നതാണെന്നും  അദ്ദേഹം പറഞ്ഞു .

**



(Release ID: 1907030) Visitor Counter : 129


Read this release in: English , Hindi , Kannada