ആഭ്യന്തരകാര്യ മന്ത്രാലയം
'' വൈബ്രന്റ് വില്ലേജ് പരിപാടി'' എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. 4800 കോടി രൂപയുടെ പദ്ധതികളില്‍ 26 ധനവിഹിതങ്ങളുണ്ടാകും
Posted On:
15 FEB 2023 3:52PM by PIB Thiruvananthpuram
2022-23 മുതല്‍ 2025-26 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലേക്കുള്ള വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം (വി.വി.പി) എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 4800 കോടി രൂപയാണ് പദ്ധതിയുടെ വിഹിതം
വടക്കന്‍ അതിര്‍ത്തിയിലെ ബ്ലോക്കുകളിലെ ഗ്രാമങ്ങളുടെ സമഗ്രമായ വികസനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതാണ് പദ്ധതി. ജനങ്ങളെ അതിര്‍ത്തി പ്രദേശങ്ങളിലെ അവരുടെ ജന്മപ്രദേശങ്ങളില്‍ തന്നെ താമസിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ഈ ഗ്രാമങ്ങളില്‍ നിന്ന് സ്വദേശംവിട്ടുപോകുന്നതിനുള്ള പ്രവണതയെ അസ്ഥിരപ്പെടുത്തി അതിര്‍ത്തിയുടെ മെച്ചപ്പെട്ട സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.
രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയിലുള്ള 19 ജില്ലകളിലും 46 അതിര്‍ത്തി ബ്ലോക്കുകളിലും 4 സംസ്ഥാനങ്ങളിലും 1 കേന്ദ്രഭരണ പ്രദേശത്തിലും അവശ്യ അടിസ്ഥാന സൗകര്യ വികസനത്തിനും ഉപജീവന അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പദ്ധതിയിലൂടെ ഫണ്ട് നല്‍കും. ഇത് അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളെ അവിടെ നിലനിര്‍ത്തുന്നതിനും സമഗ്രമായ വളര്‍ച്ച കൈവരിക്കുന്നതിനും സഹായിക്കും. . ആദ്യഘട്ടത്തില്‍ 663 ഗ്രാമങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
വടക്കന്‍ അതിര്‍ത്തിയിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ പ്രാദേശിക പ്രകൃതിദത്ത മനുഷ്യരുടെയും മറ്റ് വിഭവങ്ങളുടെയും അടിസ്ഥാനത്തില്‍ ഇക്കണോമിക് ഡ്രൈവ് (സാമ്പത്തിക പ്രേരകങ്ങള്‍) കണ്ടെത്താനും വികസിപ്പിക്കാനും പദ്ധതി സഹായകരമാകും. സാമൂഹിക സംരംഭകത്വം പ്രോത്സാഹിപ്പിക്കല്‍, യുവജനങ്ങളേയും സ്ത്രീകളേയും നൈപുണ്യവികസനത്തിലൂടെ ശാക്തീകരിക്കല്‍, പ്രാദേശിക സംസ്‌ക്കാരവും പാരമ്പര്യ അറിവുകളുടെയും പൈതൃകത്തിന്റേയും സ്വാധീനത്തിലുള്ള ടൂറിസം ശേഷി എന്നിവയിലൂടെ ''ഹബ് ആന്റ് സ്‌പോക്ക് മാതൃക'' വളര്‍ച്ചാകേന്ദ്രങ്ങള്‍ വികസിപ്പിക്കുകയും സാമൂഹികാധിഷ്ഠിത സംഘടനകളായ സഹകരണസ്ഥാപനങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ (എന്‍.ജി.ഓ) എന്നിയിലൂടെ '' ഒരു ഗ്രാമം, ഒരു ഉല്‍പ്പന്നം'' എന്ന ആശയത്തിലൂടെ സുസ്ഥിര കാര്‍ഷികവ്യാപാരം വികസിപ്പിക്കാനും മറ്റും പദ്ധതി സഹായിക്കും.
ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ ജില്ലാ ഭരണകൂടം വൈബ്രന്റ് വില്ലേജ് കര്‍മ്മപദ്ധതികള്‍ രൂപീകരിക്കും. കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ 100% പരിപൂര്‍ണ്ണതയും ഉറപ്പാക്കും.
എല്ലാ കാലാവസ്ഥയിലും റോഡുകളുമായുമായുള്ള ബന്ധിപ്പിക്കല്‍, കുടിവെള്ളം, 24 മണിക്കൂറും തടസമില്ലാത്ത വൈദ്യുതി ആഴ്ചയില്‍ ഏഴുദിവസവും - സൗരോര്‍ജ്ജത്തിലും, പവനോര്‍ജ്ജത്തിലും ശ്രദ്ധ കേന്ദ്രീകരിക്കല്‍, മൊബൈല്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എന്നീ പ്രധാന ഫലങ്ങള്‍ക്കാണ് ശ്രമിക്കുന്നത്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, വിവിധോദ്ദേശ്യ കേന്ദ്രങ്ങള്‍, ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങള്‍ എന്നിവയും ഇതിനോടൊപ്പം ഉള്‍പ്പെടുന്നുണ്ട്.
ബോര്‍ഡര്‍ ഏരിയ ഡെവലപ്‌മെന്റ് പരിപാടിയുമായി ഇതിന് കൂട്ടിക്കുഴയ്ക്കല്‍ ഉണ്ടാകില്ല. അനുവദിച്ചിട്ടുള്ള വിഹിതമായ 4800 കോടി രൂപയില്‍ 2500 കോടി രൂപ റോഡുകള്‍ക്കായിട്ടായിരിക്കും ഉപയോഗിക്കുക.
-ND-
(Release ID: 1899514)
Visitor Counter : 183