ധനകാര്യ മന്ത്രാലയം

2022-23-ലെ മൂലധനച്ചെലവ് 35.4% കുത്തനെ വര്‍ദ്ധിച്ചു, 2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ചെലവഴിച്ചത് ഏകദേശം 67 ശതമാനം


വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് സ്‌കീമിന് കീഴില്‍ 2015 സാമ്പത്തിക വര്‍ഷം മുതൽ  2023 സാമ്പത്തിക വര്‍ഷം വരെ 2982.4 കോടി രൂപ വിതരണം ചെയ്തു

ദേശീയ അടിസ്ഥാനസൗകര്യ പൈപ്പ് ലൈനിന് കീഴില്‍ നടപ്പാക്കുന്ന 108 ലക്ഷം കോടി രൂപയിൽ കൂടുതല്‍ നിക്ഷേപമുള്ള 8,964 വിവിധ പദ്ധതികള്‍ വിവിധ ഘട്ടങ്ങളില്‍

റോഡുകള്‍, വൈദ്യുതി, കല്‍ക്കരി, ഖനികള്‍ എന്നിവയില്‍ 0.97 ലക്ഷം കോടി രൂപയുടെ  ധനസമ്പാദനം, ദേശീയ ധനസമ്പാദന പൈപ്പ്‌ലൈനിന് കീഴില്‍ 2022സാമ്പത്തിക വര്‍ഷത്തില്‍ 0.9 ലക്ഷം കോടി രൂപയുടെ  ലക്ഷ്യത്തിനപ്പുറം നേടി.

2022 സാമ്പത്തിക വര്‍ഷത്തില്‍ 10,457 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിച്ചു

ദേശീയ ജലപാതകളിലെ ചരക്കുനീക്കം 22-22-ല്‍ 108.8 ദശലക്ഷം ടണ്‍ എന്ന എക്കാലത്തെയും ഉയര്‍ന്ന നേട്ടം കൈവരിച്ചു, 30.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.


Posted On: 31 JAN 2023 1:42PM by PIB Thiruvananthpuram

അടിസ്ഥാനസൗകര്യ നിക്ഷേപത്തിലെ വര്‍ദ്ധനവ് സമ്പദ്വ്യവസ്ഥയുടെ നിര്‍ണായക വളര്‍ച്ചയ്ക്കു സാധ്യത നല്‍കുന്നതായും വിവിധ പദ്ധതികള്‍ വളര്‍ച്ചയ്ക്ക് നിര്‍ണായക മുന്നേറ്റം നല്‍കുന്നതായും  കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ വച്ച 2022-23ലെ സാമ്പത്തിക സര്‍വേ വ്യക്തിമാക്കുന്നു. 022-23ലെ മൂലധനച്ചെലവിനുള്ള അടങ്കല്‍ മുന്‍വര്‍ഷത്തെ (2021-22) 5.5 ലക്ഷം കോടി രൂപയിൽ  നിന്ന് 7.5 ലക്ഷം കോടി രൂപയായി  35.4 ശതമാനം കുത്തനെ വര്‍ധിച്ചു. ഇതില്‍ ഏകദേശം 67 ശതമാനം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ ചെലവഴിച്ചു. ''പ്രതിസന്ധി ഘട്ടത്തിലും മൂലധനച്ചെലവ് വര്‍ധിപ്പിച്ച് അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപത്തിനും ഗവണ്‍മെന്റ് വര്‍ധിച്ച പ്രചോദനം നല്‍കി'', സാമ്പത്തിക സര്‍വേ നിരീക്ഷിക്കുന്നു. കൂടാതെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യമേഖലയിലും വലിയ വളര്‍ച്ച ഉണ്ടായി.

ദേശീയ അടിസ്ഥാനസൗകര്യ പൈപ്പ്ലൈനും നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈനും അടിസ്ഥാനസൗകര്യ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ പ്രചോദനം നല്‍കുമ്പോള്‍, ദേശീയ ചരക്കുഗതാഗത നയസേവനങ്ങള്‍, ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം, ചരക്കുഗതാഗത തൊഴിലാളികളുടെ നൈപുണ്യം എന്നിവയിലെ വിടവുകള്‍ പരിഹരിക്കുമെന്ന് സാമ്പത്തിക സര്‍വേ പ്രസ്താവിക്കുന്നു. 

കൂടാതെ, ഭൗതിക അടിസ്ഥാന സൗകര്യങ്ങളിലെ വിടവുകള്‍ നികത്തുന്നതിനും വിവിധ ഏജന്‍സികളുടെ നിലവിലുള്ളതും നിര്‍ദ്ദേശിച്ചിട്ടുള്ളതുമായ അടിസ്ഥാന സൗകര്യ വികസന സംരംഭങ്ങളെ സമന്വയിപ്പിക്കുന്നതിനുമായി ബഹുതല സമീപനത്തോടെയാണ് പിഎം ഗതിശക്തി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അടിസ്ഥാനസൗകര്യത്തിന് അതിന്റെ നീണ്ട നിര്‍മാണ ഘട്ടത്തില്‍ തുടര്‍ച്ചയായ പിന്തുണ ആവശ്യമുള്ളതിനാല്‍, ഒരു  നിക്ഷേപ ചക്രം രൂപപ്പെടുത്തുന്നതിന് വികസന ധനകാര്യ സ്ഥാപനമായി  നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്മെന്റും (എന്‍എബിഎഫ്‌ഐഡി) സ്ഥാപിച്ചു. ഇന്ത്യാ ഗവണ്‍മെന്റിന്റെ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളിലും വകുപ്പുകളിലും പദ്ധതി വികസന സെല്ലുകളുടെ (പിഡിസി) രൂപത്തില്‍ നിക്ഷേപങ്ങള്‍ അതിവേഗം കണ്ടെത്തുന്നതിനുള്ള ഒരു സ്ഥാപന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്, സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു.

പൊതു-സ്വകാര്യ പങ്കാളിത്തം

അടിസ്ഥാന സൗകര്യവികസനത്തിന്റെ നിര്‍ണായക മേഖലകളില്‍ സ്വകാര്യമേഖലയുടെ കരുത്ത് മാറ്റുന്നതില്‍ ഗവണ്‍മെന്റുകള്‍ക്ക് പിപിപി സുപ്രധാന ഉപകരണമാണെന്ന് സാമ്പത്തിക സര്‍വേ പറയുന്നു. പൊതു, സ്വകാര്യ പങ്കാളിത്ത പ്രോല്‍സാഹന സമിതി  227268.1 കോടിയുടെ മൊത്തം പദ്ധതിച്ചെലവുള്ള 79 പദ്ധതികള്‍ക്ക് 2015 സാമ്പത്തിക വര്‍ഷം മുതല്‍ 2023 സാമ്പത്തിക വര്‍ഷം വരെ അനുമതി നല്‍കി.

സാമ്പത്തികമായി ലാഭകരമല്ലാത്തതും എന്നാല്‍ സാമൂഹികമായി/സാമ്പത്തികമായി അഭിലഷണീയവുമായ പിപിപി പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന്, സാമ്പത്തിക കാര്യ വകുപ്പ് 2006-ല്‍ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (വിജിഎഫ്) പദ്ധതി ആരംഭിച്ചതായി സാമ്പത്തിക സര്‍വേ പറയുന്നു. 2014-15 മുതല്‍ 2022-23 വരെ, വിജിഎഫ്  സ്‌കീമിന് കീഴില്‍ , 57870.1 കോടി രൂപയുടെ 56 പ്രോജക്റ്റുകള്‍ക്ക് തത്വത്തിലുള്ള അംഗീകാരവും 25263.8 കോടി രൂപയുടെ  27 പ്രോജക്റ്റുകള്‍ക്ക് 5813.6 കോടി രൂപയുടെ  ടോട്ടല്‍ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് അംഗീകാരത്തോടെ അന്തിമ അനുമതിയും ലഭിച്ചു 2015 സാമ്പത്തിക വര്‍ഷം മുതല്‍ 2023 വരെയുള്ള സ്‌കീമിനു കീഴില്‍ വിതരണം ചെയ്ത ആകെ വിജിഎഫ് തുക 2982.4 കോടിരൂപയാണ് 

കൂടാതെ, പിപിപി പ്രോജക്ടുകളുടെ വികസന ചെലവുകള്‍ക്കുള്ള സാമ്പത്തിക സഹായത്തിനുള്ള 150 കോടി അടങ്കലുള്ള ഒരു പദ്ധതി - ' ഇന്ത്്യ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റ് ഡെവലപ്‌മെന്റ് ഫണ്ട് സ്‌കീം' (ഐഐപിഡിഎഫ്) - 3  2022 നവംബര്‍ 3-ന് വിജ്ഞാപനം ചെയ്തു.

ദേശീയ അടിസ്ഥാനസൗകര്യ പൈപ്പ്‌ലൈന്‍

രാജ്യത്തുടനീളം ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാനസൗകര്യം നല്‍കുന്നതിന് 2020-25 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 111 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ നിക്ഷേപത്തോടെയാണ് ഗവണ്‍മെന്റ് നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈന്‍ (എന്‍ഐപി) മുന്നോട്ട് വയ്ക്കുന്നത്. നിലവില്‍ 8,964 പ്രോജക്ടുകള്‍ ഇതില്‍ ഉണ്ട്, മൊത്തം 108 ലക്ഷം കോടിയി രൂപയിലധികം  നിക്ഷേപം വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കുന്നു. എന്‍ഐപി, പ്രോജക്ട് മോണിറ്ററിംഗ് ഗ്രൂപ്പ് (പിഎംജി) പോര്‍ട്ടലുകളെ സംയോജിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ദേശീയ ധനസമ്പാദന പൈപ്പ്‌ലൈന്‍ - ധനസമ്പാദനത്തിലൂടെ സൃഷ്ടിക്കല്‍

2021 ഓഗസ്റ്റ് 23-ന് 'ധനസമ്പാദനത്തിലൂടെ ആസ്തി സൃഷ്ടിക്കല്‍' എന്ന തത്വത്തില്‍ പ്രഖ്യാപിച്ചതായി നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്‍ (എന്‍എംപി) പരാമര്‍ശിച്ചുകൊണ്ട്, സാമ്പത്തിക സര്‍വ്വേ പറയുന്നു. 2020-25 സാമ്പത്തിക വര്‍ഷം മുതല്‍ നാല് വര്‍ഷത്തെ കാലയളവില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രധാന ആസ്തികള്‍ വഴി എന്‍എംപിയുടെ കീഴിലുള്ള മൊത്തം ധനസമ്പാദന സാധ്യത 6 ലക്ഷം കോടിയാണ്. 2022 സാമ്പത്തിക വര്‍ഷത്തിലെ ധനസമ്പാദന ലക്ഷ്യമായ 0.9 ലക്ഷം കോടിക്കെതിരെ, റോഡ്, വൈദ്യുതി, കല്‍ക്കരി, ഖനികള്‍ എന്നിവയുടെ കീഴില്‍ ഈ കാലയളവില്‍ 0.97 ലക്ഷം കോടി നേടി.


ദേശീയ ചരക്കുഗതാഗത നയം: ചരക്കുഗതാഗത ചെലവ് കുറയ്ക്കല്‍

ഉദേ ദേശ് കാ ആം നാഗ്രിക് (ഉഡാന്‍), ഭാരത്മാല, സാഗര്‍മാല, പര്‍വ്വതമല, ദേശീയ റെയില്‍ പദ്ധതി തുടങ്ങിയ ' അടിസ്ഥാനസൗകര്യ സംരംഭങ്ങളിലൂടെ' ചരക്കുഗതാഗത സംവിധാനം മെച്ചപ്പെടുത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് ഇതിനകം നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. ജിഎസ്ടി, ഇ-സഞ്ചിത പരിഷ്‌കരണങ്ങളുടെ  വ്യാപാരത്തിനായുള്ള ഏകജാലക ഇന്റര്‍ഫേസ് (സ്വിഫ്റ്റ്), ഇന്ത്യന്‍ കസ്റ്റംസ് ഇലക്ട്രോണിക് ഡാറ്റ ഇന്റര്‍ചേഞ്ച് ഗേറ്റ്വേ (ഐസിഇഗേറ്റ്), ടുറന്റ് കസ്റ്റംസ്, തുടങ്ങിയവ ഇതില്‍പ്പെടും.

വിവിധ ഗവണ്‍മെന്റ് ഏജന്‍സികളുടെ ഈ ശ്രമങ്ങളെല്ലാം സമന്വയിപ്പിക്കുന്നതിനായി 2022 സെപ്തംബര്‍ 17 ന് ദേശീയ ചരക്കുഗതാഗത നയം ആരംഭിച്ചതായി ചരക്കു കടത്തിലെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന്റെ ഘടകങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സാമ്പത്തിക സര്‍വേ പറയുന്നു.

ഗതാഗത അടിസ്ഥാനസൗകര്യ മേഖലകളിലെ വികസനം

റോഡ് ഗതാഗതം
 
ദേശീയ പാതകളുടെ/റോഡുകളുടെ നിര്‍മ്മാണത്തില്‍ കാലക്രമേണ വര്‍ദ്ധനയുണ്ടായി. 2016 സാമ്പത്തിക വര്‍ഷത്തില്‍ 6,061 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിച്ചപ്പോള്‍ 2222 ല്‍ 10,457 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിച്ചു. ഈ മേഖലയിലെ നിക്ഷേപത്തിനുള്ള മൊത്തം ബജറ്റ് പിന്തുണ കഴിഞ്ഞ നാല് വര്‍ഷമായി അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് 2023 സാമ്പത്തിക വര്‍ഷത്തില്‍ (2022 ഒക്ടോബര്‍ 31 വരെ) ഏകദേശം 1.4 ലക്ഷം കോടിയായി ഉയര്‍ന്നു.

പൊതുമേഖലാ ആസ്തികളുടെ ധനസമ്പാദന കാഴ്ചപ്പാടിന് അനുസൃതമായി, നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) സാമ്പത്തിക വര്‍ഷത്തില്‍ ഉയര്‍ന്ന നിലവാരമുള്ള വിദേശ, ഇന്ത്യന്‍ സ്ഥാപന നിക്ഷേപകരില്‍ നിന്ന് (2022 ഡിസംബര്‍ വരെ)ഇന്‍വിറ്റ് 10,200 കോടിയിലധികം സമാഹരിച്ചു.

റെയില്‍വേ

കോവിഡ് -19 ആഘാതമുണ്ടായിട്ടും ഇന്ത്യന്‍ റെയില്‍വേ ചരക്ക് ഗതാഗതം സുസ്ഥിരമാക്കി. 22-23 കാലയളവില്‍ (2022 നവംബര്‍ വരെ), 976.8 ദശലക്ഷം ടണ്‍ വരുമാനം നേടിയ ചരക്ക് ഗതാഗതം, 901.7 ദശലക്ഷം ടണ്ണില്‍ നിന്ന് 21-22 സാമ്പത്തിക വര്‍ഷം (കെആര്‍സിഎല്‍ ഒഴികെ) വര്‍ദ്ധന.

കൂടാതെ, റെയില്‍വേയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള മൂലധനച്ചെലവ് കഴിഞ്ഞ നാല് വര്‍ഷമായി തുടര്‍ച്ചയായി വര്‍ധിച്ചു. കാപെക്സ് (ബി.ഇ.) 2.5 ലക്ഷം കോടി എഫ്.വൈ.23-ല്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 29 ശതമാനം വര്‍ധിച്ചു.

ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള പ്രധാന സംരംഭങ്ങളില്‍ മുംബൈ അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതി, സമര്‍പ്പിത ചരക്ക് ഇടനാഴി പദ്ധതി, ഗതി ശക്തി മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനല്‍, വന്ദേ ഭാരത് ട്രെയിനുകളുടെ ഇന്‍ഡക്ഷന്‍, ഇലക്ട്രിക്കല്‍/ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗ് സിസ്റ്റം, ഹൈപ്പര്‍ലൂപ്പ് സാങ്കേതികവിദ്യയുടെ വികസനം, കിസാന്‍ റെയില്‍ ട്രെയിനുകള്‍ അവതരിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു

സിവില്‍ വ്യോമയാനം

 2022 ഡിസംബറില്‍ കയറ്റിയ മൊത്തം യാത്രക്കാരുടെ എണ്ണം 150.1 ലക്ഷമാണെന്ന് സാമ്പത്തിക സര്‍വേ പറയുന്നു. ഇത് കോവിഡിന് മുമ്പുള്ള തലത്തിന്റെ 106.4 ശതമാനമാണ് (2019 ഏപ്രില്‍ മുതല്‍ 2020 ഫെബ്രുവരി വരെയുള്ള 11 മാസത്തെ ശരാശരി). 2022 നവംബറില്‍ മൊത്തം എയര്‍ കാര്‍ഗോ ടണ്‍ 2.5 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു, ഇത് കോവിഡിന് മുമ്പുള്ള അളവിന്റെ 89 ശതമാനമാണ്.

തുറമുഖങ്ങള്‍

2014 മാര്‍ച്ച് അവസാനം 871.5 ദശലക്ഷം ടണ്‍ ആയിരുന്ന പ്രധാന തുറമുഖങ്ങളുടെ ശേഷി 2022 മാര്‍ച്ച് അവസാനത്തോടെ 1534.9 ആയി വര്‍ദ്ധിച്ചു. മൊത്തം 720.1 മെട്രിക് ടണ്‍ ഗതാഗതം  കൈകാര്യം ചെയ്തതായി സാമ്പത്തിക സര്‍വേ പറയുന്നു.

അവയുടെ കാര്യക്ഷമത കൂടുതല്‍ വര്‍ധിപ്പിക്കുന്നതിന്, തുറമുഖ ഭരണം മെച്ചപ്പെടുത്തുന്നതിനും ശേഷി കുറഞ്ഞ വിനിയോഗം പരിഹരിക്കുന്നതിനും സാങ്കേതിക കാര്യക്ഷമമായ ലോഡിംഗ്/അണ്‍ലോഡിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് ബര്‍ത്തുകള്‍ നവീകരിക്കുന്നതിനും പോര്‍ട്ട് കണക്റ്റിവിറ്റിക്കായി പുതിയ ചാനലുകള്‍ സൃഷ്ടിക്കുന്നതിനും ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തുറമുഖ നിയമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും കപ്പലുകള്‍ക്കുള്ള ടേണ്‍ എറൗണ്ട് ടൈം (ടിഎടി) കുറയ്ക്കുന്നതിനും, പ്രധാന തുറമുഖങ്ങളില്‍ എക്‌സിം പ്രക്രിയകളുടെ ഡിജിറ്റല്‍വല്‍കരണത്തിലേക്ക് നീണ്ട മുന്നേറ്റം നടത്തിയതായി സാമ്പത്തിക സര്‍വേ നിരീക്ഷിക്കുന്നു.

ഉള്‍നാടന്‍ ജലഗതാഗതം

സാങ്കേതിക-സാമ്പത്തിക സാധ്യതകളുടെയും വിശദമായ പദ്ധഥി റിപ്പോര്‍ട്ടുകളുടെയും (ഡിപിആര്‍) ഫലത്തെ അടിസ്ഥാനമാക്കി, ചരക്ക് നീക്കത്തിന് പ്രാപ്യമായ 26 ദേശീയ ജലപാതകള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്, അവയില്‍ ഏറ്റവും പ്രായോഗികമായ 14 എണ്ണത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ദേശീയ ജലപാതകളിലെ ചരക്ക് നീക്കം 2022 സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന 108.8 ദശലക്ഷം ടണ്‍ നേടി, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

വൈദ്യുതി

യൂട്ടിലിറ്റികളുടെയും ക്യാപ്റ്റീവ് പവര്‍ പ്ലാന്റുകളുടെയും മൊത്തം സ്ഥാപിത ഊര്‍ജ്ജശേഷി 4.7 ശതമാനം വര്‍ധിച്ചു.
പരമ്പരാഗത സ്രോതസ്സുകളില്‍ നിന്ന് ഇന്ത്യയുടെ ഊര്‍ജമേഖലയില്‍ ക്രമാനുഗതമായ പരിവര്‍ത്തനത്തിലൂടെ ഇന്ത്യ അതിന്റെ പ്രതിബദ്ധതകള്‍ നിറവേറ്റുന്നതിനുള്ള പാതയിലാണെന്ന് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു.
--NS--



(Release ID: 1895067) Visitor Counter : 165


Read this release in: Telugu , English , Urdu , Hindi