ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ആരോഗ്യം - സാമൂഹിക ക്ഷേമത്തിന്റെ ഒരു അവിഭാജ്യ ഘടകം

Posted On: 31 JAN 2023 1:28PM by PIB Thiruvananthpuram

പൗരന്മാർക്ക് ഗുണനിലവാരമുള്ള ആരോഗ്യ സൗകര്യങ്ങൾ ഉറപ്പാക്കുന്നത് ഗവൺമെന്റിന്റെ പ്രധാന മുൻഗണനയാണെന്ന് സാമ്പത്തിക സർവേ 2022-23 സർവേ സൂചിപ്പിക്കുന്നു. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ, സാർവത്രിക ആരോഗ്യ പരിരക്ഷ നേടുന്നതിനും എല്ലാവർക്കും താങ്ങാനാവുന്ന ചെലവിൽ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നതിനുമുള്ള ദിശയിലേക്ക് ഗവൺമെന്റ് നീങ്ങുന്നു. ഇതിനായി പ്രധാനപ്പെട്ട എല്ലാ മേഖലകളുമായും പങ്കാളികളുമായും സഹകരിക്കുന്നതിന് ഗവൺമെന്റ്  തീവ്രമായ ശ്രമങ്ങൾ നടത്തി.

 
image.png
 

 

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ ശൃംഖലയാണ് ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ ശൃംഖലയെന്ന് സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ സംബന്ധിയായ പ്രധാനപ്പെട്ട ചില സൂചകങ്ങളിലെ പുരോഗതി, ഫലപ്രദമായ ആരോഗ്യ സമീപനത്തിന്റെ തെളിവാണ്.
 

 

 

NFHS-4 

(2015-16)

NFHS-5 (2019-21)

Households with any usual member covered under a health insurance/ financing scheme (per cent)

28.7

 41.0

Total fertility rate (children per woman)

2.2

 2.0

Current Use of Family Planning Method- Any Method (per cent)

53.5

 66.7

 Mothers who had at least 4 antenatal care visits (per cent)

51.2

 58.1

Institutional births (per cent)

78.9

 88.6

Neonatal mortality rate (per 1000 live births)

29.5

 24.9

Infant mortality rate (per 1000 live births)

40.7

 35.2

Under-five mortality rate (per 1000 live births)

49.7

 41.9

Children age 12-23 months fully vaccinated based on information from either vaccination card or mother’s recall (per cent)

62.0

 76.4

Children under age 6 months exclusively breastfed (per cent)

54.9

 63.7

Children under 5 years who are stunted (height-for-age) (per cent)

38.4

 35.5

Children under 5 years who are wasted (weight-for-height) (per cent)

21.0

 19.3

Children under 5 years who are underweight (weight-for-age) (per cent)

35.8

 32.1

Children under 5 years who are overweight (weight-for-height) (per cent)

2.1

 3.4

Women who are overweight or obese (BMI≥25.0 kg/m2) (per cent)

20.6

 24.0

Men who are overweight or obese (BMI≥25.0 kg/m2) (per cent)

18.9

 22.9

Women age 15-24 years who use hygienic methods of protection during their menstrual period (per cent)

57.6

 77.3

Source: National Family Health Surveys (NFHS) 2015-16 and 2019-21, MoHFW


അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യനില മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം (എസ്ആർഎസ്) ഡാറ്റ അനുസരിച്ച്, മാതൃമരണ അനുപാതം (എംഎംആർ) 2020-ഓടെ ഒരു ലക്ഷത്തിന് 100-ൽ താഴെയായി കുറയ്ക്കുക എന്ന പ്രധാന നാഴികക്കല്ല് ഇന്ത്യ വിജയകരമായി കൈവരിച്ചു (ദേശീയ ആരോഗ്യ നയം 2017-ൽ വ്യക്തമാക്കിയത്). ഇത് 2014-16ൽ ഒരു ലക്ഷത്തിന് 130 എന്നതിൽ നിന്ന് 2018-20ൽ ഒരു ലക്ഷത്തിന് 97 ആയി കുറഞ്ഞു.

2030-ഓടെ എംഎംആർ, ഒരു ലക്ഷം ജനനങ്ങളിൽ 70-ൽ താഴെയായി കുറയ്ക്കുക എന്ന സുസ്ഥിരവികസന ലക്ഷ്യം കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങൾ ഇതിനകം നേടിയിട്ടുണ്ട്.

 

രാജ്യവ്യാപകമായ ശ്രമങ്ങളുടെ ഫലമായി ശിശുമരണ നിരക്ക് (IMR), അഞ്ച് വയസ്സിന് താഴെയുള്ള മരണനിരക്ക് (U5MR), നവജാത ശിശുമരണ നിരക്ക് (NMR) എന്നിവ കുറഞ്ഞു.
 

 

Trends in Mortality indicators

 

2014

2016

2018

2020

Maternal Mortality Ratio (per lakh live births)

167

(2011-13)

130

(2014-16)

113

(2016-18)

97

(2018-20)

Infant Mortality Rate (per 1000 live births)

39

34

32

28

Neonatal Mortality Rate (per 1000 live births)

26

24

23

20

Under 5 Mortality Rate (per 1000 live births)

45

39

36

32

Early Neonatal Mortality Rate – 0- 7 days (per

1000 live births)

20

18

18

15

Source: Sample Registration System

 
***

(Release ID: 1895025) Visitor Counter : 271


Read this release in: English , Urdu , Hindi