വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

വർഷാന്ത്യ  അവലോകനം 2022: വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

Posted On: 16 DEC 2022 1:55PM by PIB Thiruvananthpuram

5G സേവനങ്ങൾ

2022 ഒക്ടോബർ 1-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയിൽ 5G സേവനങ്ങൾക്ക്  തുടക്കം കുറിച്ചു .

തദ്ദേശീയ 5G ടെസ്റ്റ് ബെഡ് 2022 മെയ് 17-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഉത്പന്നങ്ങൾ, മാതൃകകൾ, അൽഗോരിതങ്ങൾ, സേവനങ്ങൾ എന്നിവ സാധൂകരിക്കാൻ ഇത് ഉപയോഗിക്കാം.


2022-ലെ ഇന്ത്യൻ ടെലികോം സാഹചര്യം

ടെലിഫോൺ വരിക്കാരിലെ വർദ്ധനവ്: 2014 മാർച്ചിലെ 93.30 കോടിയിൽനിന്ന് 2022 ഒക്‌ടോബറിൽ മൊത്തം ടെലിഫോൺ കണക്ഷനുകൾ 117.02 കോടിയായി ഉയർന്നു. പ്രസ്തുത കാലയളവിൽ 25.42% വളർച്ചയാണ് രേഖപ്പെടുത്തിയത്. 2022 ഒക്ടോബറിൽ മൊബൈൽ കണക്ഷനുകളുടെ എണ്ണം 114.4 കോടിയിലെത്തി. 2014 മാർച്ചിൽ 75.23% ആയിരുന്ന ടെലി സാന്ദ്രത 2022 ഒക്ടോബറിൽ 84.67% ആയി.

 

ഇന്റർനെറ്റ് കണക്ഷനുകൾ 2014 മാർച്ചിലെ 25.15 കോടിയിൽ നിന്ന് 2022 ജൂണിൽ 83.69 കോടിയായി ഉയർന്നു. 232% വളർച്ച രേഖപ്പെടുത്തി.

ബ്രോഡ്‌ബാൻഡ് കണക്ഷനുകൾ 2014 മാർച്ചിലെ  6.1 കോടിയിൽ നിന്ന് 2022 സെപ്റ്റംബറിൽ 81.62 കോടിയായി 1238% വർദ്ധിച്ചു.

09.12.2022 ലെ കണക്കനുസരിച്ച് മൊബൈൽ ബേസ്   ട്രാൻസ്‌സിവർ സ്റ്റേഷനുകളുടെ (BTS) എണ്ണം 23.98 ലക്ഷമാണ്.

09.12.2022 ലെ കണക്കനുസരിച്ച് മൊബൈൽ ടവറുകളുടെ എണ്ണം 7.4 ലക്ഷമാണ്.

2021-22 ലെ 668 മില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 2022-23 (ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ) ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 694 മില്യൺ ഡോളറായിരുന്നു.
 

ടെലികോം പരിഷ്കാരങ്ങൾ

ഇന്ത്യൻ ടെലിഗ്രാഫ് റൈറ്റ് ഓഫ് വേ (ഭേദഗതി) ചട്ടങ്ങൾ-2022, വേഗത്തിൽ 5G സേവനങ്ങൾ  ലഭ്യമാക്കുന്നതിനുള്ള  ടെലിഗ്രാഫ് അടിസ്ഥാനസൗകര്യത്തിന്റെ സുഗമവും എളുപ്പത്തിലും ഉള്ള വിന്യാസം സാധ്യമാക്കും.

വയർലെസ് ലൈസൻസിംഗിൽ ഗവൺമെന്റ് ഇനിപ്പറയുന്ന പരിഷ്കാരങ്ങൾ കൊണ്ടുവന്നു:

a) നവീകരണം, നിർമ്മാണം, കയറ്റുമതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ ഫ്രീക്വൻസി ബാൻഡുകളുടെ ഡീലൈസൻസിംഗ്

b) നാഷണൽ ഫ്രീക്വൻസി അലോക്കേഷൻ പ്ലാൻ -2022 ഗവൺമെന്റ് പുറത്തിറക്കിയിട്ടുണ്ട്. സ്പെക്‌ട്രം ഉപയോക്താക്കൾക്ക് അവരുടെ നെറ്റ്‌വർക്കുകൾ ആസൂത്രണം ചെയ്യുന്നതിന് വേണ്ട മാർഗനിർദേശം നൽകും.

· ഉപഗ്രഹ ആശയ വിനിമയ മേഖലയിലെ പരിഷ്കാരങ്ങൾ - ഉപഗ്രഹ അധിഷ്ഠിത ആശയവിനിമയ സേവനങ്ങൾ പുറത്തിറക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിൽ ബഹുവിധ നിരക്കുകൾ പരിമിതപ്പെടുത്തി ബിസിനസ്സ് സുഗമമാക്കുന്നതിന് സഹായിക്കുന്ന പരിഷ്കാരങ്ങൾ ആരംഭിച്ചു. ഉപഗ്രഹവുമായി ബന്ധപ്പെട്ട ക്ലിയറൻസ് പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിന് സുപ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

· രാജ്യത്തുടനീളമുള്ള റൈറ്റ് ഓഫ് വേ (ROW) ആപ്ലിക്കേഷനുകളുടെയും അനുമതികളുടെയും പ്രക്രിയ കാര്യക്ഷമമാക്കുന്നതിന് "ഗതി ശക്തി സഞ്ചാർ" പോർട്ടലിന്റെ സമാരംഭം.

· 5G പുറത്തിറക്കുന്നതിനുള്ള പിഎം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ പ്ലാറ്റ്ഫോം

പദ്ധതികളും സംരംഭങ്ങളും

ഭാരത്‌നെറ്റിലൂടെ ഗ്രാമങ്ങളിൽ സേവന വിതരണം -

2022-ലെ പുരോഗതി: രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും (ഏകദേശം 2.6 ലക്ഷം  ഗ്രാമപഞ്ചായത്തുകൾ) ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നു. 2017 ഡിസംബറിൽ ഒരു ലക്ഷത്തിലധികം  ഗ്രാമപഞ്ചായത്തുകളെ  ഉൾപ്പെടുത്തി ഒന്നാം ഘട്ടം പൂർത്തിയായി.

മൊബൈൽ പരിധിയിൽ വരാത്ത ഗ്രാമങ്ങളിലെ  സേവനങ്ങൾ: LWE ബാധിത പ്രദേശങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കൽ പുരോഗമിക്കുന്നു. മൊബൈൽ പരിധിയിൽ വരാത്ത 354 ഗ്രാമങ്ങളിൽ 275 ലും മൊബൈൽ സേവനമെത്തി. അഭിലാഷയുക്ത ജില്ല പദ്ധതിയ്ക്ക്  കീഴിലുള്ള 502 ഗ്രാമങ്ങളിൽ 4G അധിഷ്‌ഠിത മൊബൈൽ സേവനവും, മൊബൈൽ പരിധിയിൽ വരാത്ത ഗ്രാമങ്ങളിലെ 4G മൊബൈൽ സേവനവും  ഉൾപ്പെടുന്നു.
 

വടക്ക്-കിഴക്കൻ മേഖലയ്ക്കുള്ള സമഗ്ര ടെലികോം വികസന പദ്ധതി (CTDP).

ദ്വീപുകളിലെ കണക്റ്റിവിറ്റി - ആൻഡമാൻ, നിക്കോബാർ ദ്വീപുകളിലെ NH-4 ന് സമീപമുള്ള 85 ഗ്രാമങ്ങളിൽ 4G മൊബൈൽ സേവനങ്ങളും തടസ്സമില്ലാത്ത മൊബൈൽ കവറേജും ലഭ്യമാക്കി. കൊച്ചിക്കും ലക്ഷദ്വീപിനും ഇടയിൽ സമുദ്രാന്തർഭാഗ OFC കണക്റ്റിവിറ്റി (1869 കി.മീ).

PM-WANI-ന് കീഴിലുള്ള Wi-Fi ആക്‌സസ് പോയിന്റുകൾ: പ്രധാനമന്ത്രി  Wi-Fi ആക്‌സസ് നെറ്റ്‌വർക്ക് ഇന്റർഫേസിന്റെ (PM-WANI) ചട്ടക്കൂടിന് കീഴിൽ പൊതു വൈ-ഫൈ നെറ്റ്‌വർക്കുകൾ വഴി ബ്രോഡ്‌ബാൻഡ് വ്യാപിപ്പിക്കുന്നതിനുള്ള നിർദ്ദേശത്തിന് 09.12.2020-ന് സർക്കാർ അംഗീകാരം നൽകി.

ടെലികോം മേഖലയിലെ ഉത്പാദനബന്ധിത പ്രോത്സാഹന പദ്ധതിയ്ക്ക് (PLI) കീഴിലുള്ള ഡിസൈൻ-ലെഡ് മാനുഫാക്ചറിംഗ്: 17.02.2021 ന് "ടെലികോം, നെറ്റ്‌വർക്കിംഗ് ഉൽപ്പന്നങ്ങൾക്കായുള്ള ഉത്പാദനബന്ധിത പ്രോത്സാഹന പദ്ധതി" അഞ്ച് വർഷത്തേക്ക് 12,195 കോടി രൂപ വകയിരുത്തി അംഗീകരിച്ചു. നിർദ്ദിഷ്ട ഉത്പന്നങ്ങളുടെ വിൽപ്പനയിൽ 4 -7% ഇൻസെന്റീവ് പദ്ധതിയിലൂടെ ഉറപ്പാക്കുന്നു.

ടെലികോം ടെക്‌നോളജി ഡെവലപ്‌മെന്റ് ഫണ്ട് (TTDF) പദ്ധതി:  ഗ്രാമ കേന്ദ്രീകൃത ആശയവിനിമയ സാങ്കേതിക ആപ്ലിക്കേഷനുകളിൽ ഗവേഷണ-വികസനത്തിന് ധനസഹായം നൽകാനും ടെലികോം ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി അക്കാദമികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ എന്നിവയ്‌ക്കിടയിലെ   സഹകരണം രൂപപ്പെടുത്താനും ലക്ഷ്യമിടുന്നു.

കൂടുതൽ വിവരങ്ങൾക്ക്  ലിങ്ക് സന്ദർശിക്കുക


SKY
 
*****


(Release ID: 1888799) Visitor Counter : 129


Read this release in: Assamese , English , Marathi , Tamil