വ്യോമയാന മന്ത്രാലയം
ഗോവയിലെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളത്തെ 'മനോഹർ ഇന്റർനാഷണൽ എയർപോർട്ട് - മോപ, ഗോവ' എന്ന് നാമകരണം ചെയ്യുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
प्रविष्टि तिथि:
04 JAN 2023 4:11PM by PIB Thiruvananthpuram
മുൻ പ്രതിരോധ മന്ത്രിയും നാല് തവണ ഗോവ മുഖ്യമന്ത്രിയുമരുന്ന അന്തരിച്ച ശ്രീ മനോഹർ പരീക്കറോടുള്ള ആദരസൂചകമായി ഗോവയിലെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളത്തെ 'മനോഹർ ഇന്റർനാഷണൽ എയർപോർട്ട് - മോപ, ഗോവ' എന്ന് പേരിടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി.
ഗോവയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി, ഗോവയിലെഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന്, മോപ്പ, 'മനോഹർ ഇന്റർനാഷണൽ എയർപോർട്ട് - മോപ' എന്ന് നാമകരണം ചെയ്യാനുള്ള ഗോവ സംസ്ഥാന മന്ത്രിസഭയുടെ ഏകകണ്ഠമായ തീരുമാനം ഗോവ മുഖ്യമന്ത്രി അറിയിച്ചിരുന്നു
ഗോവയിലെ മോപ്പയിലുള്ള ഗ്രീൻഫീൽഡ് വിമാനത്താവളം 2022 ഡിസംബറിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ആധുനിക ഗോവ കെട്ടിപ്പടുക്കുന്നതിൽ മുൻ മുഖ്യമന്ത്രിയും മുൻ രാജ്യ രക്ഷാ മന്ത്രിയുമായ അന്തരിച്ച ഡോ. മനോഹർ പരീക്കർ നൽകിയ സംഭാവനകളെ മാനിച്ചാണ് വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത് .
--ND--
(रिलीज़ आईडी: 1888584)
आगंतुक पटल : 120