പഞ്ചായത്തീരാജ് മന്ത്രാലയം
വര്‍ഷാന്ത്യ അവലോകനം -2022
കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം
Posted On:
23 DEC 2022 9:06AM by PIB Thiruvananthpuram
എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും ''രേഖാമൂലമുള്ള അവകാശം'' നല്‍കുന്ന സ്വാമിത്വയുടെ സര്‍വേ രാജ്യത്താകമാനമുള്ള ഗ്രാമങ്ങളിലും 2025 ഓടെ പൂര്‍ത്തിയാകും
ഹരിയാനയിലെയും ഉത്തരാഖണ്ഡിലെയും ഗ്രാമങ്ങളിലെ ആസ്തികാര്‍ഡുകള്‍ തയാറാക്കി കഴിഞ്ഞു
ഓരോ ഗ്രാമീണ കുടുംബനാഥന്‍മാര്‍ക്കും ''അവകാശങ്ങളുടെ രേഖ'' നല്‍കിക്കൊണ്ട് ഗ്രാമീണ ഇന്ത്യയുടെ സാമ്പത്തിക പുരോഗതി പ്രാപ്തമാക്കാനുള്ള ദൃഢനിശ്ചയത്തോടെ 2020ല്‍ ആരംഭിച്ച സ്വാമിത്വ പദ്ധതിയുടെ കീഴില്‍ ഡ്രോണ്‍ പരിശോധന പൂര്‍ത്തിയായി. രണ്ടാം ഘട്ടമായി 2025 ഓടെ എല്ലാ ഗ്രാമങ്ങളിലും സമ്പൂര്‍ണ്ണ സര്‍വേയും കോര്‍സ് നെറ്റ്‌വര്‍ക്ക് സജ്ജീകരിക്കലും നടത്തും.
-ഏപ്രില്‍ 2020 - മാര്‍ച്ച് 2021ലെ ഒന്നാംഘട്ടത്തില്‍ പൈലറ്റ് പദ്ധതിയായി ഹരിയാന, കര്‍ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഇത് ആരംഭിക്കുകയും തുടര്‍ച്ചയായ നടത്തിപ്പ് പരിശോധന സംവിധാനം (കോറസ്) ഹരിയാന, മദ്ധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ സ്ഥാപിക്കുകയും ചെയ്തു.
-ഹരിയാനയിലെയും ഉത്തരാഖണ്ഡിലെയും ജനവാസമുള്ള എല്ലാ ഗ്രാമങ്ങളുടെയും ആസ്തി കാര്‍ഡുകള്‍ തയ്യാറാക്കി. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ കാര്‍ഡുകളുടെ തയാറാക്കലും വിതരണവും ഉടന്‍ പൂര്‍ത്തിയാകും.
-പഞ്ചായത്തി രാജ് സ്ഥാപനങ്ങളില്‍ (പി.ആര്‍.ഐ) ഇ-ഗവേണന്‍സ് ശക്തിപ്പെടുത്തുന്നതിനായി, 2020 ഏപ്രില്‍ 24-ന് തുടക്കം കുറിച്ച ഇഗ്രാമസ്വരാജ് വിവിധ പ്രവര്‍ത്തനങ്ങളെ സംയോജിപ്പിച്ച് ലളിതമായ അക്കൗണ്ട് ആപ്‌ളിക്കേഷന്‍ വികസിപ്പിച്ചെടുത്തു. ഇതിന് കീഴിലുള്ള പി.ആര്‍.ഐകള്‍ക്ക് ഇതിലൂടെ കൂടുതല്‍ ഫണ്ട് വിഭജനം ലഭിക്കും. പഞ്ചായത്തിന്റെ വിശ്വാസ്യത ഇതിലൂടെ വര്‍ദ്ധിപ്പിക്കുകയും വികേന്ദ്രീകൃത ആസൂത്രണം, പുരോഗതി റിപ്പോര്‍ട്ടിംഗ്, ജോലി അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിംഗ് എന്നിവയിലൂടെ ഇത് മികച്ച സുതാര്യത കൊണ്ടുവരികയും ചെയ്യും. ഒപ്പം ഉന്നത അധികാരികളുടെ ഫലപ്രദമായ നിരീക്ഷണത്തിനുള്ള ഒരു വേദിയും ആപ്‌ളിക്കേഷന്‍ നല്‍കുന്നു.
-പഞ്ചായത്തുകളുടെ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി, വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ/ വകുപ്പുകളുടെ ഗുണഭോക്താക്കളുടെ വിശദാംശങ്ങള്‍ ഇ-ഗ്രാംസ്വരജ് ആപ്‌ളിക്കേഷനുമായി സംയോജിപ്പിക്കാന്‍ പഞ്ചായത്തി രാജ് മന്ത്രാലയം ശ്രമിക്കുന്നു.
-പ്രവര്‍ത്തികളുടെ ഭൗതിക പുരോഗതി നിരീക്ഷിക്കുന്നതിനും അതിനെ ശാക്തികരിക്കുന്നതിനും കാര്യക്ഷമമായ നിരീക്ഷണത്തിനും ആസ്തികളുടെ ജിയോ ടാഗിംഗും അനിവാര്യമാണ്. ഇതിന്റെ ഭാഗമായി എംആക്ഷന്‍സോഫ്റ്റ് എന്ന ഒരു മൊബൈല്‍ അധിഷ്ഠിത പരിഹാരം തയാറാക്കിയിട്ടുണ്ട്. ഇത് പ്രകൃതിവിഭവ പരിപാലനം, ജലസംഭരണം, വരള്‍ച്ച പ്രതിരോധം, ശുചിത്വം, കൃഷി, ചെക്ക് ഡാമുകള്‍, ജലസേചന മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളുടെയും ആസ്തികളുടെയും വിവരശേഖരണം ലഭ്യമാക്കും. പതിനഞ്ചാം ധനകാര്യ കമ്മീഷനു കീഴിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആസ്തികളുടെ 2.05 ലക്ഷം ഫോട്ടോഗ്രാഫുകള്‍ ഗ്രാമപഞ്ചായത്തുകള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
- പഞ്ചായത്തീരാജുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍, വിവിരങ്ങള്‍, നിലവാരങ്ങള്‍ തുടങ്ങിയവയില്‍, വിവേചനരഹിതവും പ്രവേശനക്ഷമതയും ഉറപ്പാക്കുക, പരാതി പരിഹാരം, മര്യാദ, പണത്തിന്റെ മൂല്യം എന്നിവയില്‍ പൊതുജനങ്ങളോടുള്ള പ്രതിജ്ഞാബദ്ധത നടപ്പാക്കുക എന്നതിനായി ''മേരി പഞ്ചായത്ത് മേരാ അധികാര്‍ - ജന്‍ സേവയെന്‍ ഹമാരേ ദ്വാര്‍'' എന്ന മുദ്രാവാക്യത്തോടെയുള്ള സിറ്റിസണ്‍ ചാര്‍ട്ടര്‍ രേഖ സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
-കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളെ കൂടുതല്‍ പ്രതികരണശേഷിയുള്ളതും പൗരസൗഹൃദവുമായ ഭരണം നല്‍കുന്നതും ആക്കുന്നതിനായി കേന്ദ്ര -സംസ്ഥാന ഗവണ്‍മെന്റുകളില്‍ പൗരാവകാശ ചാര്‍ട്ടറുകള്‍ രൂപീകരിക്കുന്നതിനും പ്രവര്‍ത്തനക്ഷമമാക്കുന്നതിനുമുള്ള ശ്രമങ്ങളെ ഏകോപിപ്പിക്കുന്നു.
- ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ടുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ നിര്‍ണ്ണായകമായ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ '' ഓഡിറ്റ് ഓണ്‍ലൈന്‍'' എന്ന ആപ്‌ളിക്കേഷന്റെ ആശയരൂപീകരണം മന്ത്രാലയം നടത്തി. ഇത് ധനകാര്യകമ്മിഷന്റെ ശിപാര്‍ശപ്രകാരമുള്ള ഗ്രാന്റ് ഓഡിറ്റ് ചെയ്യും.
ഇത് അക്കൗണ്ടുകളുടെ ഓഡിറ്റിംഗ് സുഗമമാക്കുക മാത്രമല്ല, നടത്തിയ ഓഡിറ്റുകളുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ഓഡിറ്റ് റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളും നല്‍കുന്നു. സംസ്ഥാനങ്ങളുടെ ഓഡിറ്റ് പ്രക്രിയകളുമായി യോജിച്ചതാണ് ഇത്. സംസ്ഥാന ഓഡിറ്റ് ചട്ടങ്ങള്‍ക്കനുസൃതവുമാണ്. പഞ്ചായത്തുകളെ സംബന്ധിക്കുന്ന അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ലഭ്യത എളുപ്പമാക്കുന്നതിന് ഓഡിറ്റ്ഓണ്‍ലൈനും ഇഗ്രാമസ്വരാജും തമ്മില്‍ ബന്ധിപ്പിച്ചിട്ടുമുണ്ട്.
-പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള വിഹിതമായി 60, 750 കോടി രൂപയും 2021-2026 കാലയളവിലേക്ക് 2,36,805 കോടി രൂപയും ശിപാര്‍ശചെയ്തിട്ടുണ്ട്. ഇത് ഘട്ടഘട്ടമായി വിതരണം ചെയ്യും.
-ഗ്രാമീണ വികസനത്തിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളും സ്ഥാപനങ്ങളും മറ്റുമായി സഹകരിച്ചുകൊണ്ട് ഗ്രാമീണ മേഖലയിലെ വെണ്ടര്‍മാര്‍ക്ക് സ്മാര്‍ട്ട് വെന്‍ഡിംഗ് കാര്‍ട്ട് വികസിപ്പിക്കുന്നു. ഐ.ഐ.ടി ബോംബെ രൂപകല്‍പ്പന ചെയ്ത സ്മാര്‍ട്ട് വെന്‍ഡിംഗ് ഇ-കാര്‍ട്ട്, തികച്ചും അനുയോജ്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. വിവിധ ഉപയോക്തൃ സൗഹൃദ സംവിധാനങ്ങളും ഈ കാര്‍ഡിനുണ്ട്. പി.പി.പി മാതൃകയില്‍ സ്മാര്‍ട്ട് വെന്‍ഡിംഗ് കാര്‍ട്ടുകളുടെ വന്‍തോതിലുള്ള ഉല്‍പ്പാദനത്തിനായി ഐ.ഐ.ടി ബോംബെ ഫാബ്രിക്കേറ്റര്‍മാരുമായി സഹകരിക്കുകയാണ്. ഇതിന്റെ വിവിധ ഇ പതിപ്പുകളുംവികസിപ്പിച്ചെടുത്തിട്ടുണ്ട്.
- ഗ്രാമപഞ്ചായത്ത് തലത്തില്‍ പുനരുപയോഗ ഊര്‍ജം സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് രാജ് മന്ത്രാലയം ഗ്രാമ ഊര്‍ജ സ്വരാജ് സംരംഭത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനായി 2022 മേയില്‍ ഗ്രാമ ഊര്‍ജ്ജ പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്.
-1996-ലെ പഞ്ചായത്തുകളുടെ (പട്ടികയിലുള്ള പ്രദേശങ്ങളിലേക്കുള്ള വിപുലീകരണം) നിയമം (പി.ഇ.എസ്.എ) നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി 2022 സെപ്തംബര്‍ 9-ന്, എല്ലാ സംസ്ഥാനങ്ങളിലെയും പഞ്ചായത്തീരാജ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി/സെക്രട്ടറി എന്നിവര്‍ക്ക് കത്തയച്ചു. 2022 സെപ്റ്റംബര്‍ 13-ന് ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രി, ഇതുവരെ പെസ നിയമങ്ങള്‍ രൂപപ്പെടുത്തിയിട്ടില്ലാത്ത ജാര്‍ഖണ്ഡ്, ഒഡീഷ, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലെ പഞ്ചായത്ത് രാജ് മന്ത്രിമാരോട് പെസ നിയമങ്ങള്‍ കൂടുതല്‍ കാലതാമസം കൂടാതെ അറിയിക്കുന്നത് ഉറപ്പാക്കാനും അഭ്യര്‍ത്ഥിച്ചു.
-പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കാര്യശേഷി നിര്‍മ്മാണം, അന്തര്‍ മന്ത്രാലയ, ബഹു-മേഖലാ ഏകോപനത്തിനായുള്ള അഭിഭാഷക പിന്തുണ ഉള്‍പ്പെടെയുള്ള പരിപാടികളും സാങ്കേതികവും സ്ഥാപനപരവുമായ പിന്തുണയും മന്ത്രാലയം നല്‍കുന്നു.
-2018-19 മുതല്‍ 2021-22 വരെ നടപ്പാക്കിയ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനായി 2149.09 കോടി രൂപ അനുവദിച്ചു. കൂടാതെ 1.42 കോടിയിലധികം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, പ്രവര്‍ത്തകര്‍, മറ്റ് പങ്കാളികള്‍ എന്നിവര്‍ക്ക് വ്യത്യസ്തവും വിവിധങ്ങളുമായ പരിശീലനങ്ങളും നല്‍കി.
-2022 ഏപ്രില്‍ 13ലെ സാമ്പത്തികകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി 2022 ഏപ്രില്‍ ഒന്നുമുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള നവീകരിച്ച രാഷ്്രടീയ ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതിക്ക് അംഗീകാരം നല്‍കി. കേന്ദ്ര വിഹിതം 3700 കോടി രൂപയും സംസ്ഥാന വിഹിതം 2211 കോടി രൂപയും ഉള്‍പ്പെടെ മൊത്തം 5911 കോടി രൂപയുടേതാണ് പദ്ധതി.
-കേന്ദ്ര മന്ത്രാലയങ്ങളുടെ സംയോജിതവും സഹകരണപരവുമായ പരിശ്രമങ്ങളിലൂടെ താഴെത്തട്ടില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് തദ്ദേശ സ്വയംഭരണത്തിന്റെ ഊര്‍ജസ്വലമായ കേന്ദ്രങ്ങളായി പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ പുനര്‍നിര്‍മ്മിക്കുക എന്നതാണ് നവീകരിച്ച ആര്‍.ജി.എസ്.എ പദ്ധതിയുടെ ഊന്നല്‍. ഭാഗം ഒന്‍പത് ഇതര പ്രദേശങ്ങളിലെ ഗ്രാമീണ പ്രാദേശിക ഭരണകൂടത്തിന്റെ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പഞ്ചായത്തുകള്‍ എന്ന് പരാമര്‍ശിക്കുന്നിടമെല്ലാം, ഇതില്‍ ഉള്‍പ്പെടും.
-വടക്കുകിഴക്കന്‍ മേഖലകലും കേന്ദ്ര ഭരണപ്രദേശമായ ജമ്മുകാശ്മീരും ഒഴികെയുള്ളിടത്തെല്ലാം 60:40 എന്ന അനുപാതത്തിലാണ് കേന്ദ്ര സംസ്ഥാന വിഹിതങ്ങള്‍. കേന്ദ്രവിഹിതം പൂര്‍ണ്ണമായും കേന്ദ്രം നല്‍കും. കേന്ദ്രഭരണപ്രദേശങ്ങളില്‍ 100%വും കേന്ദ്രവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ജമ്മുകാശ്മീര്‍ എന്നിവിടങ്ങളില്‍ അത് 890: 10 എന്ന അനുപാതത്തിലുമായിരിക്കും.
-നവീകരിച്ച ആര്‍.ജി.എസ്.എ യുടെ കീഴില്‍ 11 സംസ്ഥാനങ്ങള്‍ക്കും 2022 ഡിസംബര്‍ 12 വരെ 435.34 കോടി രൂപ അനുവദിച്ചു. കൂടാതെ പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട 13 ലക്ഷത്തിലധികം ജനപ്രതിനിധികള്‍ക്കും പ്രവര്‍ത്തകര്‍ക്കും മറ്റ് പങ്കാളികള്‍ക്കും പരിശീലനങ്ങളും നല്‍കി,
--ND--
(Release ID: 1888296)
Visitor Counter : 171