ശാസ്ത്ര സാങ്കേതിക മന്ത്രാലയം
വര്‍ഷാന്ത്യ അവലോകനം - 2022
ശാസ്ത്ര സാങ്കേതിക മന്ത്രാലയം
Posted On:
25 DEC 2022 5:01PM by PIB Thiruvananthpuram
കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ (2014 മുതല്‍ 2022 ഡിസംബര്‍ വരെ) ഉണ്ടാക്കിയ പ്രധാന നേട്ടങ്ങളും തുടക്കമിട്ട പുതിയ പദ്ധതികളും
എസ്സിഐ ജേണലുകളിലെ പ്രസിദ്ധീകരണങ്ങളുടെ എണ്ണത്തില്‍ ഇന്ത്യ ഗണ്യമായ ഉയര്‍ച്ച നേടി. 2013ല്‍ ആഗോളതലത്തില്‍ ആറാം സ്ഥാനത്തായിരുന്നെങ്കില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗില്‍ പിഎച്ച്ഡികള്‍ (ഏകദേശം 25,000) നല്‍കി എണ്ണത്തില്‍ യുഎസ്എയ്ക്കും ചൈനയ്ക്കും ശേഷം ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ (77,000) ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്തുമാണ് ഇന്ത്യ.
ആഗോള നവീനാശയ സൂചിക (ജിഐഐ) ആഗോള റാങ്കിങ്ങില്‍ ഇന്ത്യ 2015ല്‍ ലോകത്തിലെ 130 സമ്പദ്വ്യവസ്ഥകളില്‍ 81ാം സ്ഥാനത്തായിരുന്നു. 2022-ല്‍ 40-ാം സ്ഥാനത്തേക്ക് കുതിച്ചു. ജിഐഐയുടെ അടിസ്ഥാനത്തില്‍ 34 താഴ്ന്ന ഇടത്തരം വരുമാനമുള്ള സമ്പദ്വ്യവസ്ഥകളില്‍ രണ്ടാം സ്ഥാനത്തും 10 മധ്യ-ദക്ഷിണേഷ്യന്‍ സമ്പദ്വ്യവസ്ഥകളില്‍ ഒന്നാം സ്ഥാനത്തുമാണ് ഇന്ത്യ.
ലോകത്തിലെ സാങ്കേതിക ഇടപാടുകള്‍ക്ക് ഏറ്റവും ആകര്‍ഷകമായ നിക്ഷേപ കേന്ദ്രങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
ഗവേഷണ, വികസന മേഖലയിലെ മുതല്‍മുടക്കു കഴിഞ്ഞ 10 വര്‍ഷത്തിനിടെ മൂന്നിരട്ടിയിലധികം വര്‍ദ്ധിച്ചു.
മുഴുവന്‍ സമയ ഗവേഷകരല്ലാത്ത ഗവേഷകര്‍ക്കിടയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കഴിഞ്ഞ 9 വര്‍ഷത്തിനിടെ ഇരട്ടിയായി.
റസിഡന്റ് പേറ്റന്റ് ഫയലിങ്ങില്‍ ഇന്ത്യ ഒന്‍പതാം സ്ഥാനത്താണ്.
എസ് ആന്‍ഡ് ടി സമ്പ്രദായത്തിലേക്കുള്ള ഡിഎസ്ടിയുടെ നിക്ഷേപം 2014-15 ല്‍ ഏകദേശം 2900 കോടി രൂപയായിരുന്നു. അതേസമയം, 2022-23ല്‍ നടത്തിയ നിക്ഷേപമാകട്ടെ 6002 കോടി രൂപയായി ഉയര്‍ന്നു.
2015-ല്‍ ആരംഭിച്ച ദേശീയ സൂപ്പര്‍ കമ്പ്യൂട്ടിംഗ് മിഷന്‍, രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളില്‍ വിന്യസിച്ചിരിക്കുന്ന 24PF കമ്പ്യൂട്ട് ശേഷി സംവിധാനങ്ങളുള്ള 4 എന്‍ട്രി ലെവലും 15 മിഡ്-ലെവല്‍ സിസ്റ്റങ്ങളുമുള്ള ദേശീയ തലത്തിലുള്ള മികച്ച കമ്പ്യൂട്ടിംഗ് അടിസ്ഥാന സൗകര്യത്തിനു കരുത്തു പകരുന്നു.
നാഷണല്‍ മിഷന്‍ ഓണ്‍ ഇന്റര്‍ഡിസിപ്ലിനറി സൈബര്‍-ഫിസിക്കല്‍ സിസ്റ്റംസ് (എന്‍.എം.-ഐ.സി.പി.എസ്.) ആരംഭിച്ചത് മൊത്തം രൂപ ചിലവിലാണ്. 2018 ഡിസംബറില്‍ 3660 കോടി രൂപ സൈബര്‍ ഫിസിക്കല്‍ ഡൊമെയ്നുകളായ എ.ഐ., റോബോട്ടിക്സ്, ഐ.ഒ.ടി. എന്നിവയില്‍ ഗവേഷണ, നൂതനാശയ ഹബ്ബുകളിലൂടെ സാങ്കേതിക വികസനം വര്‍ദ്ധിപ്പിക്കുന്നു. മിഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന രാജ്യത്തുടനീളമുള്ള പ്രശസ്തമായ അക്കാദമിക് സ്ഥാപനങ്ങളില്‍ 25 ടെക്‌നോളജി ഇന്നൊവേഷന്‍ ഹബുകള്‍ മിഷന്‍ സൃഷ്ടിച്ചിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഡാറ്റാ ബാങ്കുകളും ഡാറ്റ സേവനങ്ങളും, ഡാറ്റ അനാലിസിസ്, റോബോട്ടിക്‌സു ഓട്ടോണമസ് സിസ്റ്റങ്ങളും, സൈബര്‍ സുരക്ഷയും ഫിസിക്കല്‍ അടിസ്ഥാനസൗകര്യത്തിനുള്ള സുരക്ഷയും, കമ്പ്യൂട്ടര്‍ വിഷന്‍, സ്വതന്ത്ര ദിശാനിര്‍ണയം, ഡാറ്റ അക്വിസിഷന്‍ സിസ്റ്റങ്ങള്‍ (യുഎവി, ആര്‍ഒവി മുതലായവ), ക്വാണ്ടം ടെക്‌നോളജീസ് തുടങ്ങിയവ എന്‍.എം.-ഐ.സി.പി.എസ്.ന് കീഴില്‍ പരിഗണിക്കപ്പെട്ടിരിക്കുന്നു.
സ്‌കൂളുകളിലേക്ക് നൂതനാശയം എത്തിക്കുന്നു: രാജ്യത്തുടനീളമുള്ള മിഡില്‍, ഹൈസ്‌കൂളുകളില്‍ നിന്ന് പത്ത് ലക്ഷം ആശയങ്ങള്‍ കൊണ്ടുവരാന്‍ 2018-ല്‍ ആരംഭിച്ച 'ദശലക്ഷക്കണക്കിന് മനസ്സുകള്‍ ദേശീയ അഭിലാഷങ്ങളും വിജ്ഞാനവും പ്രചോദിപ്പിക്കുന്നു (മനക്)' പദ്ധതി ലക്ഷ്യമിടുന്നു. തിരഞ്ഞെടുത്ത മിടുക്കരെ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള പ്രദര്‍ശനങ്ങളിലും മല്‍സരങ്ങളിലും എത്തിക്കുന്നു.
വനിതാ ശാസ്ത്രജ്ഞരെ ശാക്തീകരിക്കുന്നു: ലിംഗ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി, യുവതികളെ ആകര്‍ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കിരണ്‍ എ്ന്ന പദ്ധതി ആരംഭിക്കുകയും പരിമിതമായ അളവിലും ദൈര്‍ഘ്യത്തിലും വിജ്ഞാന ജ്യോതി എന്ന പരീക്ഷണ പദ്ധതി പരീക്ഷിക്കുകയും ചെയ്തു.
യുവ ശാസ്ത്രജ്ഞരെ അവരുടെ ഗവേഷണ വിഷയങ്ങളില്‍ പ്രശസ്തമായ ശാസ്ത്ര ലേഖനങ്ങള്‍ എഴുതാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി അവ്‌സര്‍ പദ്ധതി ആരംഭിച്ചു.
എല്ലാ വിഭാഗം ജനങ്ങള്‍ക്കുമിടയില്‍ തുല്യമായി ശാസ്ത്രവും സാങ്കേതികവിദ്യയും പ്രോത്സാഹിപ്പിക്കുന്നതിനായി സെര്‍ബ് നിരവധി പുതിയ പദ്ധതികള്‍ അവതരിപ്പിക്കുന്നു: ഡി.എസ്.ടിയുടെ കീഴിലുള്ള ഒരു നിയമപരമായ സ്ഥാപനമായ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് റിസര്‍ച്ച് ബോര്‍ഡ് (സെര്‍ബ്) ഉന്നത തല ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വനിതാ ശാസ്ത്രജ്ഞര്‍ക്ക് മാത്രമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സെര്‍ബ് പവര്‍ പോലെ പര്യവേക്ഷണ ഗവേഷണത്തില്‍ സ്ത്രീകള്‍ക്കുള്ള അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികള്‍ ആരംഭിച്ചു; ആഗോള ശാസ്ത്രത്തെയും എന്‍ആര്‍ഐകള്‍ ഉള്‍പ്പെടെയുള്ള ആഗോളതലത്തിലെ മികച്ച ശാസ്ത്രജ്ഞരെയും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സെര്‍ബ്-വജ്ര ലക്ഷ്യമിടുന്നു. സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി റിസര്‍ച്ച് എക്‌സലന്‍സ് സംസ്ഥാന സര്‍വ്വകലാശാലകളിലും കോളേജുകളിലും ശക്തമായ ഗവേഷണ, വികസന പഠനം സാധ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. വ്യവസായങ്ങള്‍ നേരിടുന്ന ഗുരുതര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഗവേഷണത്തിനും വികസനത്തിനും പിന്തുണ നല്‍കുന്നതിനുള്ള ഫണ്ട് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് എന്‍ഗേജ്മെന്റ് (സെര്‍ബ്-ഫയര്‍) പദ്ധതി ആരംഭിച്ചു.
സാങ്കേതിക വാണിജ്യവല്‍ക്കരണം വര്‍ദ്ധിപ്പിക്കുക: ഇന്ത്യയിലെ വ്യാവസായിക ആശങ്കകള്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന സാങ്കേതിക വികസന ബോര്‍ഡ്, തദ്ദേശീയ സാങ്കേതികവിദ്യയുടെ വികസനത്തിനും വാണിജ്യപരമായ പ്രയോഗത്തിനും ശ്രമിക്കുന്നു. അല്ലെങ്കില്‍ ഇറക്കുമതി ചെയ്ത സാങ്കേതികവിദ്യയെ വിശാലമായ ആഭ്യന്തര ഉപയോഗിക്കുന്നതിന് അനുയോജ്യമാക്കുന്നതില്‍ സമീപ വര്‍ഷങ്ങളില്‍ നിരവധി പ്രധാന വിജയഗാഥകള്‍ക്ക് സാക്ഷ്യം വഹിച്ചു.
കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള വിജയകരമായ കുതിപ്പ്: നിരവധി സ്വയംഭരണ സ്ഥാപനങ്ങള്‍, ഡിഎസ്ടി പ്രോഗ്രാമുകള്‍, സാങ്കേതിക വികസന ബോര്‍ഡ് എന്നിവ കോവിഡ് 19 മഹാവ്യാധി മൂലം ഉണ്ടാകുന്ന വ്യത്യസ്ത വെല്ലുവിളികളെ നേരിടാന്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി ആഭ്യന്തര പരിഹാരങ്ങളുമായി രംഗത്തെത്തിയിരുന്നു.
ഡിഎസ്ടിയുടെ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിസ്ഥാനപരമായ ഗവേഷണത്തിനും മറ്റു തരത്തിലുള്ള ഗവേഷണത്തിനും വ്യത്യസ്ത ആശയങ്ങളില്‍ നിരവധി മുന്നേറ്റങ്ങളോടെ ഗണ്യമായ സംഭാവന നല്‍കുന്നു.
മറ്റു മന്ത്രാലയങ്ങളുമായി ചേര്‍ന്നു താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി.
മനുഷ്യവിഭവശേഷി മന്ത്രാലയവുമായുള്ള 50:50 പങ്കാളിത്തത്തില്‍ ഇംപാക്റ്റിംഗ് റിസര്‍ച്ച് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി (ഇംപ്രിന്റ്): തിരഞ്ഞെടുത്ത സാങ്കേതിക മേഖലകളില്‍ വിജ്ഞാനത്തെ പ്രായോഗിക സാങ്കേതികവിദ്യയിലേക്ക് (ഉല്‍പ്പന്നവും പ്രക്രിയകളും) വിവര്‍ത്തനം ചെയ്തുകൊണ്ട് നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും പ്രസക്തമായ എഞ്ചിനീയറിംഗ് വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും പരിഹാരങ്ങള്‍ നല്‍കാനും ലക്ഷ്യമിടുന്നു.
റെയില്‍വേ മന്ത്രാലയവുമായുള്ള റെയില്‍വേ നൂതനാശയ ദൗത്യം: ആധുനിക കോച്ച് ഫാക്ടറിക്കായി സൈബര്‍ ഫിസിക്കല്‍ വ്യവസായം 4.0യുടെ ആദ്യ ഘട്ടം നടപ്പിലാക്കുന്നു
ഇന്ത്യയില്‍ ആഴത്തിലുള്ള സാങ്കേതിക-അധിഷ്ഠിത ഗവേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ആദ്യ വിഭാഗം സംരംഭം ആരംഭിക്കാന്‍ ഇന്റല്‍ ഇന്ത്യയുമായി സെര്‍ബ്-ഡി.എസ്.ടി. പങ്കാളിത്തമുണ്ടാക്കി: സാങ്കേതികവിദ്യകളുടെ ഗഹനമേറിയ മേഖലകളില്‍ വ്യവസായവുമായി ബന്ധപ്പെട്ട ഗവേഷണ അവസരങ്ങള്‍ പിന്തുടരാന്‍ ഇന്ത്യന്‍ ഗവേഷണ സമൂഹത്തിന് ഉടന്‍ കഴിയും. പുതുമയും പരിവര്‍ത്തനവും സാധ്യമാക്കാനും ദേശീയ തലത്തില്‍ വലിയ തോതിലുള്ള സ്വാധീനം ചെലുത്താനും കഴിയും. ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ (ഡിഎസ്ടി) സ്റ്റാറ്റിയൂട്ടറി ബോഡിയായ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് റിസര്‍ച്ച് ബോര്‍ഡ് (എസ്ഇആര്‍ബി) ഇന്റല്‍ ഇന്ത്യയുമായി ചേര്‍ന്ന് 2021 ജൂണ്‍ 29ന് ആസംഭിച്ച നൂതന പദ്ധതിയായ'ഫണ്ട് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് എന്‍ഗേജ്മെന്റ് (ഫയര്‍)' വഴിയായിരിക്കും അവസരങ്ങള്‍ ലഭ്യമാകുന്നത്.
നോര്‍ത്ത് ഈസ്റ്റ് സെന്റര്‍ ഫോര്‍ ടെക്‌നോളജി ആപ്ലിക്കേഷന്‍ ആന്‍ഡ് റീച്ച് (നെക്ടര്‍) വടക്കുകിഴക്ക് ഭാഗത്തേക്ക് കുങ്കുമ പാത്രം കൊണ്ടുവരുന്നു. വടക്കുകിഴക്കന്‍ മേഖലയുടെ വെല്ലുവിളികള്‍ക്ക് സുസ്ഥിരമായ പരിഹാരങ്ങള്‍ക്ക് ആവശ്യമാംവിധം സാങ്കേതികവിദ്യ വര്‍ദ്ധിപ്പിക്കുന്നു: ഇതുവരെ കാശ്മീരിന്റെ ചില ഭാഗങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന ഇന്ത്യയുടെ കുങ്കുമ പാത്രം ഇപ്പോള്‍ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ചിറകുകള്‍ വിരിയിച്ചിരിക്കുന്നു. തെക്കന്‍ സിക്കിമിലെ യാംഗങ് ഗ്രാമത്തിലാണ് വടക്കുകിഴക്കന്‍ കുങ്കുമപ്പൂവിന്റെ വിജയകരമായ കൃഷി ആദ്യമായി കണ്ടത്. ഇപ്പോള്‍ അരുണാചല്‍ പ്രദേശിലെ തവാങ്ങിലേക്കും മേഘാലയയിലെ ബാരാപാനിയിലേക്കും വ്യാപിപ്പിക്കുകയാണ്
ഇന്ത്യയുടെ സ്മാര്‍ട്ട് ഗ്രിഡും ഓഫ് ഗ്രിഡ് നേതൃത്വവും ഉള്ള മിഷന്‍ ഇന്നൊവേഷന്‍ പ്രോഗ്രാം
ശുദ്ധമായ ഊര്‍ജവും ജലവും, നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജി, കാലാവസ്ഥാ വ്യതിയാന ഗവേഷണവും വ്യാപനവും തുടങ്ങിയ പദ്ധതികളില്‍ മികച്ച പുരോഗതി കൈവരിച്ചു.
അന്താരാഷ്ട്ര ബന്ധങ്ങള്‍: മുപ്പത് മീറ്റര്‍ ടെലിസ്‌കോപ്പ് പദ്ധതിയിലും ഇന്ത്യ-ഇസ്രായേല്‍ വ്യവസായ ഗവേഷണ വികസനത്തിലും നൂതന സാങ്കേതികതാ ഫണ്ടിലും ഉള്‍പ്പെടെയുള്ള പങ്കാളിത്തം വഴി ആഗോള ശാസ്ത്രത്തിന്റെ മികവുമായി ബന്ധിപ്പിക്കുന്നതിനുള്ള പുതിയ അന്തര്‍ദേശീയ എസ് ആന്‍ഡ് ടി സഹകരണം.
ചില പ്രധാന മേഖലകളിലെ നയ രൂപീകരണം: വര്‍ഷത്തില്‍ രണ്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നു. രണ്ട് പ്രധാന നയങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.
സയന്റിഫിക് റിസര്‍ച്ച് ഇന്‍ഫ്രാസ്ട്രക്ചര്‍ ഷെയറിംഗ് മെയിന്റനന്‍സ് ആന്‍ഡ് നെറ്റ്വര്‍ക്കുകള്‍ (ശ്രീമാന്‍) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ശാസ്ത്രീയ സാമൂഹിക ഉത്തരവാദിത്ത (എസ്എസ്ആര്‍) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
സയന്‍സ്, ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ (എസ്ടിഐ) നയം
ദേശീയ ജിയോസ്‌പേഷ്യല്‍ നയം
ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളില്‍ ജനകീയ പ്രാതിനിധ്യം പ്രോല്‍സാപ്പിക്കുന്ന പദ്ധതികളുടെ പ്രധാന നേട്ടങ്ങള്‍
ആറ് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് 6,39,550 ഇന്‍സ്പയര്‍ (ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് പര്‍സ്യൂട്ട് ഫോര്‍ ഇന്‍സ്പയേര്‍ഡ് റിസര്‍ച്ച്). യൂണിവേഴ്‌സിറ്റി തല വിദ്യാഭ്യാസത്തിനായി 75,000 ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ്പുകള്‍
യുവ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ 6800 ഇന്‍സ്പയര്‍ ഡോക്ടറല്‍ ഫെലോഷിപ്പുകള്‍
കഴിഞ്ഞ 5 വര്‍ഷത്തിനിടെ യുവ ഗവേഷകര്‍ക്ക് 1000 ഇന്‍സ്പയര്‍ ആനുകൂല്യം.
--ND--
(Release ID: 1888204)
Visitor Counter : 204