രാസവസ്തു, രാസവളം മന്ത്രാലയം
വർഷാന്ത്യ അവലോകനം 2022
വളം വകുപ്പ്
Posted On:
23 DEC 2022 4:16PM by PIB Thiruvananthpuram
കര്‍ഷകരുടെ മുഖ്യമായ പരാതി പരിഹരിക്കുന്നതിനു കേന്ദ്ര വളം വകുപ്പു നിര്‍ണായകമായ ചുവടു വെച്ച വര്‍ഷമാണ് 2022. കൃഷിക്ക് ആവശ്യമായ വസ്തുക്കളെല്ലാം കിട്ടുന്ന 600 കടകളാണ് പ്രധാനമന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളായി തുറന്നത്. ഒരു രാജ്യം ഒരേ വിധത്തില്‍ വളങ്ങള്‍ പദ്ധതിക്കു കീഴില്‍ 'പ്രധാനമന്ത്രി ഭാരതീയ ജനുര്‍വരക് പരിയോജന' നടപ്പാക്കിയതാണു മറ്റൊരു പ്രധാന കാല്‍വെപ്പ്. യൂറിയ സബ്‌സിഡി പദ്ധതിയില്‍ വരുത്തിയ ഗുണപരമായ മാറ്റം, പോഷകാധിഷ്ഠിത സബ്‌സിഡി പദ്ധതി വഴി കര്‍ഷകര്‍ക്കു നേട്ടങ്ങള്‍ ലഭ്യമാക്കിയത് തുടങ്ങി വകുപ്പു വരുത്തിയ സൃഷ്ടിപരമായ പരിഷ്‌കാരങ്ങള്‍ ഒട്ടേറെയാണ്. രാജ്യത്താകമാനം കര്‍ഷകര്‍ക്കു വള ലഭ്യത ഉറപ്പുവരുത്താന്‍ കൈക്കൊണ്ട നടപടികളും എടുത്തുപറയേണ്ടവയാണ്.
പ്രധാനമന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്ര (പി.എം.കെ.എസ്.കെ.) യാഥാര്‍ഥ്യമാക്കുന്നതിനുള്ള വിപുലമായ പദ്ധതിക്കാണു രൂപം നല്‍കിയിരിക്കുന്നത്. ഇതു പ്രകാരം ഗ്രാമ, ബ്ലോക്ക്, സബ്ജില്ലാ, താലൂക്ക്, ജില്ലാ തല വളം ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ മാതൃകാ വളം ചില്ലറ വില്‍പന കേന്ദ്രങ്ങളാക്കി മാറ്റും. ഈ കടകള്‍ കൃഷിക്കാവശ്യമായ വസ്തുക്കളും സേവനങ്ങളും ലഭ്യമാകുന്ന സമ്പൂര്‍ണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. പി.എം.കെ.എസ്.കെകളായി മാറ്റം വരുത്തിയ 600 ചില്ലറ വില്‍പന കേന്ദ്രങ്ങളുടെ ഉദ്ഘാടനം 2022 ഒക്ടോബര്‍ 17നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. പി.എ.കെ.എസ്.കെകള്‍ സ്വച്ഛതാ പ്രചരണ പദ്ധതിയുടെ മകുടോദാഹരണങ്ങളാണ്. വിശ്വസനീയമായ കണക്കുകള്‍ പ്രകാരം 8343 കടകള്‍ പി.എം.കെ.എസ്.കെകള്‍ ആക്കുന്നതിനുള്ള ജോലി നടന്നുവരികയാണ്.
ഒരു രാജ്യം, ഒരേ വളങ്ങള്‍ പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത് യഥാസമയം കര്‍ഷകര്‍ക്കു വളങ്ങള്‍ ലഭ്യമാക്കുന്നതിനും അതോടൊപ്പം ഏതു വളം തെരഞ്ഞെടുക്കണമെന്നു കര്‍ഷകന് ഉണ്ടാവാനിടയുള്ള പ്രതിസന്ധി പരിഹരിക്കുകയുമാണ്.
യൂറിയ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുന്നതു കര്‍ഷകര്‍ക്ക് ഏറെ ഗുണകരമാണ്. ഒരേ ചില്ലറ വിലയ്ക്കാണ് യൂറിയ വില്‍ക്കപ്പെടുന്നത്. ഇപ്പോള്‍ 45 കിലോഗ്രാം ബാഗിന് 242 രൂപയാണു വേപ്പെണ്ണ ചേര്‍ക്കുന്നതിനു മുന്‍പുള്ള നികുതി ചേര്‍ക്കാതെയുള്ള വില. യൂറിയ കര്‍ഷകര്‍ക്ക് എത്തിച്ചുനല്‍കുന്നതിനുള്ള ചരക്കുകൂലി കേന്ദ്ര ഗവണ്‍മെന്റ് ഉല്‍പാദകര്‍ക്കും ഇറക്കുമതിക്കാര്‍ക്കും സബ്‌സിഡിയായി അനുവദിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഈ രീതി പിന്‍തുടരുന്നതിനാല്‍ എല്ലാ കര്‍ഷകര്‍ക്കും സബ്‌സിഡി ലഭ്യമാകുന്നു.
പൊട്ടാസ്യം, സോഡിയം വളങ്ങള്‍ക്ക് പോഷകാധിഷ്ഠിത സബ്‌സിഡി പദ്ധതി പ്രകാരം സബ്‌സിഡി 2021 മേയ് 20നും 2021 ഒക്ടോബര്‍ 13നും വര്‍ധിപ്പിച്ചിരുന്നു. 2022 ഖാരിഫ് വിളയക്കും ഇളവ് അനുവദിച്ചിരുന്നു. ഇതുവഴി ഇത്തരം വളങ്ങളുടെ വില കര്‍ഷകര്‍ക്കു താങ്ങാവുന്ന തുകയായി താഴുകയും ചെയ്തു.
വളം സബ്‌സിഡി നല്‍കുന്നതിനു നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതി നടപ്പാക്കിയതാണു മറ്റൊരു നേട്ടം. ഇതു പ്രകാരം ഗുണഭോക്താക്കള്‍ക്കു ചില്ലറ വില്‍പനക്കാര്‍ വളം വില്‍ക്കുന്നതിന് ആനുപാതികമായി മുഴുവന്‍ സ്ബ്‌സിഡി തുകയും വളം വില്‍പന നടത്തുന്ന കമ്പനികള്‍ക്കു ലഭ്യമാക്കുകയാണു ചെയ്യുന്നത്. ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള പോയിന്റ് ഓഫ് സെയ്ല്‍സ് സംവിധാനം വഴിയാണ് സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്കു വളം ലഭ്യമാക്കുന്നത്. ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ ഉപയോഗപ്പെടുത്തിയാണു ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. സബ്‌സിഡി വിതരണം ഓരോ ആഴ്ചയിലും നടപ്പാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യങ്ങളില്‍ ഒന്ന്.
പുതിയ സംവിധാനം വഴി പല നേട്ടങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതില്‍ ആദ്യത്തേത് കര്‍ഷകര്‍ക്ക് ഇ-രശീതി ലഭിക്കുന്നു എന്നതാണ്. മൊബൈലില്‍ എസ്.എം.എസ്സായാണ് രശീതി ഉപഭോക്താവിനു ലഭിക്കുന്നത്. വളത്തിന്റെ ലഭ്യത സംബന്ധിച്ച് എസ്.എം.എസ്. ലഭിക്കുന്നതിനുള്ളതാണു മറ്റൊരു സംവിധാനം. ഏതെങ്കിലും ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ തങ്ങള്‍ക്ക് ആവശ്യമായ വളമുണ്ടോ എന്ന് എസ്.എം.എസ്. അയക്കുക വഴി സ്ഥിരീകരിക്കാന്‍ കര്‍ഷകനു സാധിക്കുന്ന സംവിധാനവുമുണ്ട്. ബുക്ക് ചെയ്തശേഷം വളം വേണ്ടെന്നു കര്‍ഷകന്‍ തീരുമാനിക്കുന്ന പക്ഷം റജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ കര്‍ഷകനു സന്ദേശം ലഭിക്കും. നേരിട്ടുള്ള ആനുകൂല്യ വിതരണത്തിനായി ആധാറുമായി ബന്ധപ്പെടുത്തുന്നത് ഒ.ടി.പി. വഴി ചെയ്യാമെന്നതു കര്‍ഷകര്‍ക്കു നേട്ടമായി. ബയോമെട്രിക് സംവിധാനത്തിനായി കാത്തിരിക്കേണ്ട ദുരവസ്ഥ ഇതോടെ ഇല്ലാതാവുകയാണ്. ചില്ലറ കച്ചവടക്കാര്‍ക്ക് ആന്‍ഡ്രോയ്ഡ് അധിഷ്ഠിത മൊബൈല്‍ അപ്ലിക്കേഷന്‍ ലഭ്യമാകുന്നു എന്നതാണു മറ്റൊരു സവിശേഷത. ഇതുവഴി മൊബൈല്‍ ഉപയോഗിച്ചു ഗുണഭോക്താക്കള്‍ക്കു വളം വില്‍ക്കാന്‍ ചില്ലറ വില്‍പനക്കാര്‍ക്കു സാധിക്കുന്നു.
വളങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ വളം വകുപ്പിനു സാധിച്ചു എന്നതാണു മറ്റൊരു നേട്ടം. 2022-23ല്‍ യൂറിയ, ഡി.എ.പി., എന്‍.പി.കെ. തുടങ്ങിയ വളങ്ങള്‍ ആവശ്യാനുസരണം ലഭ്യമാണ്. രാജ്യത്താകമാനം വിതരണം ചെയ്യുന്നതിനും മെച്ചപ്പെട്ട സംവിധാനമുണ്ട്.
ആവശ്യമായ തോതില്‍ വളം ലഭ്യമാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍:
ഓരോ വിളവുകാലത്തിനും മുന്‍പ് കൃഷി, മൃഗ സംരക്ഷണ വകുപ്പ് സംസ്ഥാന ഗവണ്‍മെന്റുകളുമായി ചര്‍ച്ച ചെയ്ത് വള ലഭ്യത സംബന്ധിച്ചു വ്യക്തത വരുത്തും. തുടര്‍ന്ന് ഓരോ മാസവും ആവശ്യമായ വളത്തിന്റെ തോതു മനസ്സിലാക്കുന്നു.
സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന വളം എങ്ങോട്ടു പോകുന്നു എന്നു വെബധിഷ്ഠിത നിരീക്ഷണ സംവിധാനം ഉപയോഗപ്പെടുത്തി നിരീക്ഷിക്കുന്നു.
ഉല്‍പാദകരുമായും ഇറക്കുമതിക്കാരുമായും ചര്‍ച്ച നടത്തിയും യഥാസമയം റെയില്‍വേ റേക്കുകള്‍ ലഭ്യമാക്കിയും ഏകോപനം നിര്‍വഹിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റുകളോട് ഓരോ സമയത്തും ആവശ്യപ്പെടുന്നു.
കേന്ദ്ര കൃഷി വകുപ്പും കൃഷി, കര്‍ഷക ക്ഷേമ വകുപ്പും റയില്‍വേ മന്ത്രാലയവും വളം വകുപ്പും ചേര്‍ന്ന് സംസ്ഥാന ഗവണ്‍മെന്റ് ചൂണ്ടിക്കാട്ടുന്നതിനനുസരിച്ച് വളം വിതരണം ചെയ്യുന്നതിനായി എല്ലാ ആഴ്ചയും വിഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു.
ആവശ്യകതയും ഉല്‍പാദനവും തമ്മിലുള്ള വിടവു നികത്തുന്നത് ആവര്‍ത്തിച്ചുള്ള ഇറക്കുമതിയിലൂടെയാണ്.
വളം കടത്തുന്നത് എളുപ്പമാക്കാനുള്ള പ്രത്യേക ശ്രമങ്ങള്‍:
വളത്തിന്റെ ആവശ്യകതയെക്കുറിച്ച് അറിയുന്നതിനായി വളം മന്ത്രാലയം ഓരോ ആഴ്ചയിലും സമ്മേളനങ്ങല്‍ സംഘടിപ്പിക്കുക.
അടിയന്തര ഘട്ടങ്ങളില്‍ വളം ലഭ്യത ഉറപ്പുവരുത്തുന്നതിനായി വളം കമ്പനികള്‍ക്കും ഇന്ത്യന്‍ റെയില്‍വേക്കും നിര്‍ദേശം നല്‍കും.
വളം കടത്തുന്ന കപ്പലുകളുടെ യാത്ര നിരീക്ഷിക്കുകയും അവശ്യമെങ്കില്‍ ഇടപെടല്‍ നടത്തുകയും ചെയ്യുക.
എല്ലാ ദിവസവും സംസ്ഥാനങ്ങളുമായും വളം നിര്‍മാണ കമ്പനികളുമായും റെയില്‍വേ ബോര്‍ഡുമായും ബന്ധപ്പെടുക.
വളം കടത്തുന്നതില്‍ 90 ശതമാനവും റെയില്‍വേ റേക്കുകള്‍ വഴിയാണ് എന്നതിനാല്‍ ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്റുകളുമായി ചര്‍ച്ച ചെയ്ത് റേക്കുകള്‍ ഉപയോഗിക്കുക.
---ND---
(Release ID: 1886878)
Visitor Counter : 306