ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
2030 ഓടെ 100 ബില്യൺ യുഎസ് ഡോളർ ടെക്‌സ്‌റ്റൈൽ ഉൽപന്നങ്ങളുടെ കയറ്റുമതി കൈവരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്
Posted On:
23 DEC 2022 3:19PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 23, 2022
വലിയ ആഗോള വിപണി കണക്കിലെടുത്ത് ഇന്ത്യൻ തുണിത്തരങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഗവണ്മെന്റ് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഇന്ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ടെക്സ്റ്റൈൽസ് സഹമന്ത്രി ശ്രീമതി ദർശന ജർദോഷ് അറിയിച്ചു.
2017 മുതൽ ഇന്നുവരെയുള്ള വർഷാടിസ്ഥാനത്തിലുള്ള ടെക്സ്റ്റൈൽ കയറ്റുമതിയുടെ വിശദാംശങ്ങൾ ഇനിപ്പറയുന്നവയാണ്:
(യുഎസ് ഡോളർ ബില്യൺ)
|
|
2017-18
|
2018-19
|
2019-20
|
2020-21
|
2021-22
|
2022-23
(ഏപ്രിൽ-ഒക്ടോബർ 22)
|
|
കരകൗശല വസ്തുക്കൾ ഉൾപ്പെടെയുള്ള തുണിത്തരങ്ങൾ/വസ്ത്രങ്ങളുടെ കയറ്റുമതി
|
37.55
|
38.40
|
35.18
|
31.59
|
44.44
|
21.15
|
ഉറവിടം: DGCIS താൽക്കാലിക ഡാറ്റ, കണക്കുകൾ റൗണ്ട് ഓഫ് ചെയ്തിട്ടുണ്ട്
2030ഓടെ ടെക്സ്റ്റൈൽ ഉൽപന്നങ്ങൾക്കായി 100 ബില്യൺ യുഎസ് ഡോളർ കയറ്റുമതിയാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നത്.
**************************************
(Release ID: 1886085)
Visitor Counter : 118