വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
പോസ്റ്റ് ഓഫീസുകളുടെ ആധുനികവൽക്കരണം
Posted On:
16 DEC 2022 1:35PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 16, 2022
തപാൽ വകുപ്പിന്റെ, ഇൻഫർമേഷൻ ടെക്‌നോളജി ആധുനികവൽക്കരണം പദ്ധതി 2.0 ,എട്ട് വർഷത്തേക്ക് 5785 കോടി രൂപ അടങ്കൽ തുകയ്ക്ക് ഗവണ്മെന്റ് അംഗീകരിച്ചു.
ഇൻഫർമേഷൻ ടെക്‌നോളജി ആധുനികവൽക്കരണം പദ്ധതി 2.0 ൽ , വിവിധ ആപ്ലിക്കേഷനുകൾ, ഇന്റലിജന്റ് പ്ലാറ്റ്‌ഫോമുകൾ, പരസ്പരബന്ധിതമായ മേഖലകൾ എന്നിവ സംയോജിപ്പിച്ചിരിക്കുന്നു.ഇത് ഒന്നിലധികം ഡെലിവറി ചാനലുകളിലൂടെ തപാൽ വകുപ്പിന്റെ സാമ്പത്തിക സേവനങ്ങളുടെ സമഗ്രവും സംയോജിതവുമായ വിവരങ്ങൾ അതിന്റെ പങ്കാളികൾക്ക് നൽകുന്നു.
ഇന്ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് വാർത്താവിനിമയ സഹമന്ത്രി ശ്രീ ദേവുസിൻഹ് ചൗഹാൻ ഈ വിവരം അറിയിച്ചത്.
SKY
(Release ID: 1884150)
Visitor Counter : 128