പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
ബൃഹത് പദ്ധതികളുമായി ബന്ധപ്പെട്ട ഏകദേശം 696 പ്രശ്‌നങ്ങൾ പ്രഗതിയും പ്രോജക്ട് മോണിറ്ററിംഗ് ഗ്രൂപ്പും വഴി പരിഹരിച്ചു
Posted On:
15 DEC 2022 12:53PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 15, 2022
പ്രഗതിയുടെയും പ്രോജക്ട് മോണിറ്ററിംഗ് ഗ്രൂപ്പിന്റെയും (പിഎംജി) സംവിധാനത്തിലൂടെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബൃഹത് പദ്ധതികളുമായി ബന്ധപ്പെട്ട ഏകദേശം 696 പ്രശ്നങ്ങൾ പരിഹരിച്ചതായി കേന്ദ്ര പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ്സ്, പെൻഷൻസ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
പ്രഗതി (പ്രോ-ആക്ടീവ് ഗവേണൻസ് ആൻഡ് ടൈംലി ഇംപ്ലിമെന്റേഷൻ) ഒരു ഐസിടി അധിഷ്ഠിത വിവിധോദ്ദേശ്യ, നിരവധി തലങ്ങളുള്ള ഒരു പ്ലാറ്റ്‌ഫോമാണെന്ന് രാജ്യസഭയിൽ ഇന്ന് ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.
ഇന്ത്യാ ഗവണ്മെന്റ്റിന്റെയും സംസ്ഥാന ഗവൺമെന്റുകളുടെയും പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും ആഗ്രഹിക്കുന്ന ഫലത്തിനും വേണ്ടി പ്രഗതി പ്രധാനപ്പെട്ട പദ്ധതികൾ / പരിപാടികൾ എന്നിവ അവലോകനം ചെയ്യുന്നു.
കേന്ദ്ര-സംസ്ഥാന ഗവൺമെൻറ്റുകളിൽ നിന്നുള്ള എല്ലാ പങ്കാളികളും പ്രഗതി യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ഈ പ്ലാറ്റ്ഫോം പങ്കാളികൾക്കിടയിൽ ഏകോപനം മെച്ചപ്പെടുത്തുകയും, ചർച്ചകളിലൂടെയും പങ്കാളികൾ തമ്മിലുള്ള വിവരങ്ങൾ കൈമാറുന്നതിലൂടെയും പ്രശ്നങ്ങൾ പരിഹരിച്ച് പദ്ധതികളുടെ മികച്ച നിരീക്ഷണവും വേഗത്തിലുള്ള നടപ്പാക്കലും സഹായിക്കുകയും ചെയ്തു.
(Release ID: 1883705)