വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

ഐഐടി-കളിലെ വിദ്യാർത്ഥിനികളുടെ പ്രവേശനം 2016-ലെ 8 ശതമാനത്തിൽ നിന്ന് 2021-22ൽ 20 ശതമാനമായി ഉയർന്നു

Posted On: 14 DEC 2022 4:52PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: ഡിസംബർ 14, 2022  

ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി വിദ്യാർത്ഥിനികളെ പ്രോത്സാഹിപ്പിക്കുന്നതിന്, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) രാജ്യത്തുടനീളമുള്ള പെൺകുട്ടികൾക്ക് പ്രത്യേക ബിരുദാനന്തര സ്കോളർഷിപ്പുകൾ നൽകുന്നു.

അതുപോലെ, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ) സാങ്കേതിക വിദ്യാഭ്യാസ രംഗത്ത്  പ്രവേശിക്കുന്ന പെൺകുട്ടികൾക്ക് 10,000 സ്കോളർഷിപ്പുകളും (പ്രഗതി) നൽകുന്നുണ്ട്.

ഐഐടികളിലെ ബിരുദ പ്രോഗ്രാമുകളിലെ വിദ്യാർത്ഥിനികളുടെ പ്രവേശനം മെച്ചപ്പെടുത്തുന്നതിനായി, സൂപ്പർ ന്യൂമററി സീറ്റുകൾ സൃഷ്ടിച്ചു -. 2016-ൽ 8% ആയിരുന്ന പ്രവേശനം 2021-22-ൽ 20% ആയി ഉയർന്നു. അതുപോലെ, 2021-22 ൽ എൻഐടികളിലെ പെൺകുട്ടികളുടെ എൻറോൾമെന്റ് ഏകദേശം 22.1% ആയി ഉയർന്നു.

STEM കോഴ്‌സുകളിലെ വിദ്യാർത്ഥിനികളുടെ എൻറോൾമെന്റിൽ സ്ഥിരമായ പുരോഗതി ഉണ്ടായിട്ടുണ്ട്. AISHE റിപ്പോർട്ട് പ്രകാരം, STEM കോഴ്സുകളിൽ ചേർന്ന വിദ്യാർത്ഥികളുടെ എണ്ണം 2016-17-ലെ 41,97,186 ൽ നിന്ന് 2020-21 ൽ 43,87,248 ആയി ഉയർന്നു.

ഇന്ന് രാജ്യ സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വിദ്യാഭ്യാസ സഹമന്ത്രി ഡോ.സുഭാഷ് സർക്കാരാണ് ഇക്കാര്യം അറിയിച്ചത്.

 
RRTN

(Release ID: 1883496) Visitor Counter : 108


Read this release in: English , Urdu , Tamil