ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

ദുബായിൽ നടക്കുന്ന ഇന്ത്യ ഗ്ലോബൽ ഫോറത്തിൽ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

Posted On: 13 DEC 2022 6:48PM by PIB Thiruvananthpuram

 

രാജ്യങ്ങൾക്കൊപ്പം സാങ്കേതികവിദ്യകൾക്കും നൂതനാശയങ്ങൾക്കുമായി വിശ്വസനീയമായ ഇടനാഴികൾ നിർമ്മിക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് 

സാങ്കേതികവിദ്യയുടെ ഭാവി നമ്മൾ അനുഭവിച്ചതിൽ നിന്ന് വ്യത്യസ്തമായിരിക്കും; വരും  ദശകങ്ങൾ പങ്കാളിത്തത്തോടെ നയിക്കപ്പെടും 

ന്യൂഡൽഹി, ഡിസംബർ 13 2022: കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ്  സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ  ദുബായിൽ നടക്കുന്ന ഇന്ത്യ ഗ്ലോബൽ ഫോറത്തിൽ  പങ്കെടുത്തു. 

ഇന്ത്യൻ ടെക്, ഇന്നൊവേഷൻ ടാലന്റ് , ആഗോളവൽക്കരണം എന്ന വിഷയത്തിൽ നടന്ന  മന്ത്രിതല വട്ടമേശ സമ്മേളനത്തിലും അദ്ദേഹം പങ്ക്  കൊണ്ടു .  സാങ്കേതികവിദ്യകളുടെയും ഇന്നൊവേഷന്റെയും വിശ്വസനീയമായ ഇടനാഴികൾ നിർമ്മിക്കുന്നതു സംബന്ധിച്ച  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് അദ്ദേഹം ചർച്ചകളിൽ ഉയർത്തിക്കാട്ടി. 

"രാജ്യങ്ങൾക്കൊപ്പം സാങ്കേതികവിദ്യകൾക്കും നവീകരണത്തിനുമായി വിശ്വസനീയമായ ഇടനാഴികൾ നിർമ്മിക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്; ഇന്ത്യയെ ഒരു നൈപുണ്യ കേന്ദ്രമായും യുവ ഇന്ത്യക്കാർ ലോകത്തിന് മുന്നിൽ  സ്വീകാര്യരായ  നൂതനാശയങ്ങളുടെ സൃഷ്ടാക്കളായും അവതരിപ്പിക്കപ്പെടണം" ഇന്ത്യ, യുഎഇ, യുകെ, ഇസ്രായേൽ, മറ്റ് പങ്കാളിത്ത രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഗവൺമെന്റ്ഉദ്യോഗസ്‌ഥർ,   വ്യവസായ പ്രമുഖർ  എന്നിവരടങ്ങുന്ന സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

കാര്യക്ഷമതയിലും  കുറഞ്ഞ ചെലവിലും മികവ് തെളിയിക്കപ്പെട്ട   ഇന്ത്യൻ   ഡിജിറ്റൽ പബ്ലിക് പ്ലാറ്റ്‌ഫോമുകളുടെ വിജയഗാഥ ഉയർത്തിക്കാട്ടി, “ വരും കാലത്ത് ഇന്ത്യയിൽ നിന്ന് ലോകത്തിന് പ്രയോജനം ലഭിക്കുമെന്ന് നമ്മുടെ പ്രധാനമന്ത്രി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്”, എന്ന്  അദ്ദേഹം ഓർമ്മിപ്പിച്ചു.  “ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, എക്സ്റ്റൻഡഡ് റിയാലിറ്റി,  ഓഗ്മെന്റഡ്  റിയാലിറ്റി, ഹൈ പവർ കമ്പ്യൂട്ട്  തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ നിന്ന് വ്യത്യസ്തമായിരിക്കും സാങ്കേതികവിദ്യയുടെ ഭാവിയെന്ന് സാങ്കേതിക മേഖലയിൽ വിപുലമായ അനുഭവസമ്പത്തുള്ള മന്ത്രി ആവർത്തിച്ചു.     

ജി 20 യുടെ പ്രസിഡന്റ് സ്ഥാനവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധിച്ച ജിപിഎഐ ഗ്ലോബൽ പാർട്ണർഷിപ്പിന്റെ കൗൺസിൽ ചെയർമാനുമായ ഇന്ത്യയുടെ പശ്ചാത്തലത്തിൽ സംസാരിച്ച മന്ത്രി,  ഈ രംഗത്ത് വിവിധ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന് ഊന്നൽ നൽകി. വരും ദശകങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തത്താൽ നയിക്കപ്പെടുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.  ഇന്ത്യ എന്നാൽ  ഡിജിറ്റൽ പൗരന്മാരുടെ സുരക്ഷയും വിശ്വാസവും ഉറപ്പാക്കി  ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന ഒരു വിശ്വസ്ത സാങ്കേതിക പങ്കാളിയാണെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.  
പുതിയ ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ ബില്ല് 2022-നെ കുറിച്ചും  അദ്ദേഹം സംസാരിക്കുകയുണ്ടായി. ഇത് പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുക, ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുക, വ്യക്തികളുടെ അധികാരം പരമാവധി  ഉറപ്പാക്കുക തുടങ്ങിയ പരസ്പരവിരുദ്ധമായ ലക്ഷ്യങ്ങൾ സന്തുലിതമാക്കുന്നതിൽ മികച്ച പ്രവർത്തനം നടത്തുന്നു. ഇന്ത്യയുടെ ഊർജ്ജസ്വലമായ സ്റ്റാർട്ടപ്പും ഇന്നൊവേഷൻ  ആവാസവ്യവസ്‌ഥയും കണക്കിലെടുത്താണ് ബിൽ തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

 ഐ ജി എഫ് 2022 സന്ദർശനത്തിന്റെ ഭാഗമായി സെകോയ  (സ്‌കോയ), 
 കോയിൻബൈസ്  Coinbase  , വേർസ്‌  VerSe തുടങ്ങിയ സംഘടനകളുടെ മുതിർന്ന നേതൃത്വവുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. തുടർന്ന്     യു എ ഇ  മന്ത്രി ഒമർ സുൽത്താൻ അൽ ഒലാമയുമായി  സംയുകതമായി നടത്തിയ   സെഷനിലും അദ്ദേഹം   പങ്കെടുത്തു. വിവിധ ഡിജിറ്റൽ മേഖലകളിൽ       ഇന്ത്യയും യുഎഇയും തമ്മിൽ  സാങ്കേതിക സഹകരണം വിജയകരമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി   ശ്രീ രാജീവ് ചന്ദ്രശേഖർ ഈ വർഷമാദ്യം ദുബായ് സന്ദർശിച്ചതിനു പിന്നാലെയാണ് ഇപ്പോഴത്തെ സംയുക്ത സെഷൻ നടക്കുന്നത്.



(Release ID: 1883485) Visitor Counter : 112


Read this release in: English , Urdu , Hindi