പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ഗവൺമെന്റ് പെൻഷൻകാർക്കായി 2022 ഒക്ടോബർ 1 മുതൽ ഡിസംബർ 6 വരെ ഫെയ്‌സ് ഓതന്റിക്കേഷൻ  സാങ്കേതികവിദ്യ   ഉപയോഗിച്ച് മൂന്ന് ലക്ഷം ലൈഫ് സർട്ടിഫിക്കറ്റുകൾ  ലഭ്യമാക്കി

Posted On: 14 DEC 2022 12:59PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: ഡിസംബർ 14, 2022

കേന്ദ്ര ഗവൺമെന്റ് പെൻഷൻകാർക്കായി 2022 ഒക്ടോബർ 1 മുതൽ ഡിസംബർ 6 വരെ ഫെയ്‌സ് ഓതന്റിക്കേഷൻ ടെക്‌നോളജി ഉപയോഗിച്ച് മൂന്ന് ലക്ഷത്തോളം ലൈഫ് സർട്ടിഫിക്കറ്റ് ലഭ്യമാക്കിയതായി  കേന്ദ്ര പേഴ്‌സണൽ, പൊതു പരാതി, പെൻഷൻ വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്ര സിംഗ് അറിയിച്ചു.മുൻവർഷം ഇത്  72,338 എണ്ണം ആയിരുന്നു .

പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനായി ഗവൺമെന്റ്  2021 നവംബറിൽ ഫെയ്‌സ് ഓതന്റിക്കേഷൻ സാങ്കേതികവിദ്യ അവതരിപ്പിച്ചു.

എല്ലാ കേന്ദ്ര  പെൻഷൻകാരും ലൈഫ് സർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കണമെന്ന് ലോക്‌സഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു. എന്നിരുന്നാലും, ഫെയ്‌സ് ഓതന്റിക്കേഷൻ നിർബന്ധമല്ലെന്നും പെൻഷൻകാർക്ക് മറ്റ് രീതികളിലൂടെയും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ഗവൺമെന്റ് പെൻഷൻകാരുടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് ഇന്ത്യ പോസ്റ്റ്  പേയ്‌മെന്റ് ബാങ്ക് (ഐപിപിബി) വാതിൽപ്പടി സേവനം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. IPPB അതിന്റെ ദേശീയ ശൃംഖലയായ പോസ്‌റ്റ് ഓഫീസുകളിലെ 1,36,000-ലധികം  ആക്‌സസ് പോയിന്റുകളെയും   1,89,000-ലധികം പോസ്‌റ്റ്‌മാൻ & ഗ്രാമീൺ ഡാക് സേവക്‌മാർ എന്നിവരുടെ സ്മാർട്ട് ഫോണുകളും ബയോമെട്രിക് ഉപകരണങ്ങളും ഉപയോഗിച്ചാണ് വാതിൽപ്പടി  ബാങ്കിംഗ് സേവനങ്ങൾ നൽകുന്നത് .

SKY

*****


(Release ID: 1883381)
Read this release in: English , Urdu , Tamil , Telugu