കല്‍ക്കരി മന്ത്രാലയം
azadi ka amrit mahotsav

2022 നവംബർ വരെയുള്ള കൽക്കരി ഉൽപ്പാദനത്തിന്റെയും കൽക്കരി അധിഷ്ഠിത ഊർജ്ജോൽപാദനത്തിന്റെയും വിശദാംശങ്ങൾ

Posted On: 14 DEC 2022 1:02PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: ഡിസംബർ 14, 2022

2020-2021 ലെ 716.083 മെട്രിക് ടണ്ണുമായി താരതമ്യപ്പെടുത്തുമ്പോൾ 2021-2022 ലെ അഖിലേന്ത്യാ കൽക്കരി ഉൽപ്പാദനം 778.19 ദശലക്ഷം ടൺ (MT) ആണ് .കൂടാതെ, നടപ്പ് സാമ്പത്തിക വർഷത്തിൽ (നവംബർ'22 വരെ), ഏകദേശം 17% വളർച്ചയോടെ രാജ്യം 524.2 മെട്രിക് ടൺ കൽക്കരി ഉൽപ്പാദിപ്പിച്ചു.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 448.1 മെട്രിക് ടൺ കൽക്കരി ആയിരുന്നു ഉത്പാദനം.

രാജ്യത്തെ കൽക്കരി അധിഷ്ഠിത താപവൈദ്യുത നിലയങ്ങളിൽ ലഭ്യമായ കൽക്കരി സ്റ്റോക്ക് 07.12.2022 വരെ ഏകദേശം 31 മെട്രിക് ടൺ ആണെന്ന് സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി (സിഇഎ) അറിയിച്ചു.  ശരാശരി 11 ദിവസത്തേക്ക് 85% പിഎൽഎഫ് ആവശ്യത്തിന് ഇത് മതിയാകും. ആ നിലയ്ക്ക് രാജ്യത്ത് കൽക്കരി ക്ഷാമമില്ല.

2020-21, 2021-22, 2022-23 (ഏപ്രിൽ മുതൽ നവംബർ വരെ) കാലയളവിലെ കൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉൽപ്പാദനം, മൊത്തം ഉൽപ്പാദനം,  മൊത്തം ഉൽപ്പാദനത്തിൽ കൽക്കരിയിൽ നിന്നുള്ള ഉൽപ്പാദനത്തിന്റെ ശതമാനം എന്നിവ ചുവടെ നൽകിയിരിക്കുന്നു.


 

 

Fuel

2020-21

2021-22

2022-23 (April to November)*

Coal based generation (Billion Units)

950.9

1041.5

747.8

Total Generation (Billion Units)

1381.9

1491.9

1089.9

% of Coal based Generation

68.8

69.8

68.6

* Provisional        


കൽക്കരി, ഖനി, പാർലമെന്ററി കാര്യ മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി ലോക് സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

 

SKY


(Release ID: 1883372) Visitor Counter : 144