റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
ടോൾ പ്ലാസയിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനം.
Posted On:
07 DEC 2022 4:22PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 7, 2022
ടോൾ പ്ലാസകളിൽ ഇലക്ട്രോണിക് ഫീസ് പിരിവ് സംവിധാനം നിലവിൽ വന്നതോടെ അവിടങ്ങളിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറഞ്ഞു. ദേശീയ പാതകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി, നൂതന സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കി തടസ്സരഹിതമായ ഉപയോക്തൃ ഫീസ് ശേഖരണ സംവിധാനം നടപ്പിലാക്കുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) പ്രവർത്തിച്ച് വരുന്നു . ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) സാങ്കേതികവിദ്യയെക്കുറിച്ച് വിശദമായ പഠനത്തിനായി എൻഎച്ച്എഐ ഒരു കൺസൾട്ടന്റ് ഏജൻസിയെ നിയോഗിച്ചിട്ടുണ്ട് .
ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) അധിഷ്‌ഠിത സംവിധാനം പൈലറ്റ് അടിസ്ഥാനത്തിൽ ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേയിൽ ചിലയിടങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. ഈ സംവിധാനത്തിൽ, വിവിധ എൻട്രി, എക്സിറ്റ് ലൊക്കേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള എഎൻപിആർ ക്യാമറകൾ പകർത്തുന്ന വാഹനങ്ങളുടെ എൻട്രി, എക്സിറ്റ് ചിത്രങ്ങൾ അടിസ്ഥാനമാക്കി ആ വാഹനങ്ങളുടെ ഫാസ്ടാഗിൽ നിന്ന് ബാധകമായ ഉപയോക്തൃ ഫീസ് കുറയ്ക്കുന്നു.
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരം അറിയിച്ചത്.
SKY
(Release ID: 1881472)