രാജ്യരക്ഷാ മന്ത്രാലയം

കരസേന ഉപമേധാവി മലേഷ്യ സന്ദർശനത്തിനായി പുറപ്പെട്ടു

Posted On: 07 DEC 2022 10:46AM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഡിസംബർ 7, 2022  

കരസേന ഉപമേധാവി (VCOAS) ലെഫ്റ്റനന്റ് ജനറൽ ബി എസ് രാജു 2022 ഡിസംബർ 08 മുതൽ 10 വരെ മലേഷ്യയിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പുറപ്പെട്ടു. സന്ദർശന വേളയിൽ, മലേഷ്യൻ സൈനിക-സിവിലിയൻ നേതൃത്വവുമായുള്ള കൂടിക്കാഴ്ചകളിലൂടെ, ഇന്ത്യയും മലേഷ്യയും തമ്മിലുള്ള മികച്ച പ്രതിരോധ സഹകരണം അദ്ദേഹം മുന്നോട്ട് കൊണ്ടുപോകും.

മലേഷ്യൻ സൈന്യത്തിന്റെ ഡെപ്യൂട്ടി ചീഫ്, മലേഷ്യൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് എന്നിവരെയും VCOAS സന്ദർശിച്ഛ് പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ ആശയങ്ങൾ കൈമാറും. മലേഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് & സ്ട്രാറ്റജിക് സ്റ്റഡീസ് സിഇഒയുമായും അദ്ദേഹം വിപുലമായ ചർച്ചകളിൽ ഏർപ്പെടും.

2022 നവംബർ 09 ന്, VCOAS, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സംയുക്ത സൈനികാഭ്യാസമായ 'ഹരിമൗ ശക്തി'യുടെ വിവിധ പരിശീലന പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും സൈനികരുമായി സംവദിക്കുകയും ചെയ്യും.

 

VCOAS ന്റെ സന്ദർശനം ഇരു സൈന്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കൂടുതൽ വിപുലീകരിക്കുകയും തന്ത്രപ്രധാനമായ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ഏകോപനത്തിനും സഹകരണത്തിനും ഉത്തേജകമായി പ്രവർത്തിക്കുകയും ചെയ്യും.
 
********************************************
 
RRTN


(Release ID: 1881323) Visitor Counter : 107