ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

വിദ്യാർത്ഥികളുടെ സമ്പർക്ക പരിപാടിയിൽ പങ്കെടുക്കുന്നതിന് കേന്ദ്ര സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ നാളെ തൃശ്ശൂരിലെത്തും


ആധുനിക ഇന്ത്യയുടെ ദശകത്തിൽ അവർക്ക് ലഭ്യമായ വിശാലമായ അവസരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും



തൃശ്ശൂരിൽ താൻ പഠിച്ച വിദ്യാലയവും അദ്ദേഹം സന്ദർശിക്കും

Posted On: 02 DEC 2022 5:07PM by PIB Thiruvananthpuram

കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്‌ട്രോണിക്‌സ്, ഐടി വകുപ്പ് കേന്ദ്ര സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ ഒരു ദിവസത്തെ സന്ദർശനത്തിനായി നാളെ തൃശ്ശൂരിലെത്തും. 

 

രാവിലെ കൊച്ചിയിലെത്തുന്ന മന്ത്രി തൃശ്ശൂരിലെത്തി ചിയ്യാരത്തെ കുരിയച്ചിറ സെന്റ് പോൾസ് സ്‌കൂളും സീനിയർ സെക്കൻഡറി വിഭാഗവും സന്ദർശിച്ച്  ഇരു വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തും. അഞ്ച് വയസ്സുള്ളപ്പോൾ ശ്രീ രാജീവ് ചന്ദ്രശേഖർ പഠിച്ചിരുന്ന വിദ്യാലയമാണിത്. തങ്ങളുടെ പൂർവ്വ വിദ്യാർഥിയെ സ്വീകരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കുരിയച്ചിറ സ്‌കൂൾ അധികൃതരും വിദ്യാർത്ഥികളും. 

 

തുടർന്ന് ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിംഗ് കോളേജ് സന്ദർശിക്കുന്ന മന്ത്രി അവിടെയും   വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യും. ആധുനിക ഇന്ത്യയിൽ ലഭ്യമായ തൊഴിൽ, സംരംഭകത്വ അവസരങ്ങളെ സംബന്ധിച്ച് അദ്ദേഹം അവരുമായി ആശയവിനിമയം നടത്തും. ലോകത്തിലെ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഉയർന്നുവരുന്ന ഇന്ത്യയെക്കുറിച്ചും അതിന്റെ സാങ്കേതിക സാധ്യതകളെക്കുറിച്ചും അദ്ദേഹം വിദ്യാർഥികളോട് വിശദീകരിക്കും. 

 

തുടർന്ന് മുള്ളൂർക്കര സന്ദർശിക്കുന്ന മന്ത്രി പാർട്ടി പ്രവർത്തകരുമായും നേതാക്കളുമായും ആശയവിനിമയം നടത്തും. മുള്ളൂർക്കര തിരുവാണിക്കാവ് മാതാ ദുർഗാദേവി ക്ഷേത്രത്തിൽ അദ്ദേഹം പ്രാർഥന നടത്തും.

ശ്രീ രാജീവ് ചന്ദ്രശേഖർ വൈകുന്നേരത്തോടെ ഡൽഹിയിലേക്ക് മടങ്ങും.

***********


(Release ID: 1880530) Visitor Counter : 144


Read this release in: English , Urdu , Hindi , Kannada