പ്രധാനമന്ത്രിയുടെ ഓഫീസ്
സുപ്രീം കോടതിയിലെ ഭരണഘടനാ ദിനാഘോഷങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
ഇ-കോടതി പദ്ധതിക്ക് കീഴില്‍ വിവിധ പുതിയ മുന്‍കൈകള്‍ക്ക് സമാരംഭം കുറിച്ചു
26/11 ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
''ഇന്ത്യ ശക്തിയോടെ മുന്നേറുകയും അതിന്റെ വൈവിധ്യത്തില്‍ അഭിമാനിക്കുകയും ചെയ്യുന്നു''
''ഭരണഘടനയുടെ ആമുഖത്തിലെ 'നാം ജനങ്ങള്‍' എന്നത് ഒരു ആഹ്വാനവും പ്രതിജ്ഞയും വിശ്വാസവുമാണ്''
''ഈ ആധുനിക കാലത്ത്, ഭരണഘടന രാജ്യത്തിന്റെ സാംസ്‌കാരികവും ധാര്‍മ്മികവുമായ എല്ലാ വികാരങ്ങളെയും ഉള്‍ക്കൊള്ളുന്നു''
''ജനാധിപത്യത്തിന്റെ മാതാവ് എന്ന ഇന്ത്യയുടെ സ്വത്വത്തെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്''
'' 'ആസാദി കാ അമൃത് കാലം' രാജ്യത്തിന് വേണ്ടിയുള്ള 'കര്‍ത്തവ്യ കാല'മാണ്
'' ജനങ്ങളായാലും സ്ഥാപനങ്ങളായാലും, നമ്മുടെ ഉത്തരവാദിത്തങ്ങള്‍ക്കാണ് നമ്മുടെ പ്രഥമ പരിഗണന''
''ജി 20 അദ്ധ്യക്ഷ കാലത്ത് ഒരു ടീമെന്ന നിലയില്‍ ഇന്ത്യയുടെ അന്തസ്സും പ്രശസ്തിയും ലോകത്തില്‍ പ്രചരിപ്പിക്കും''
''നമ്മുടെ ഭരണഘടനയുടെ ആത്മാവ് യുവജന കേന്ദ്രീകൃതമെന്നതാണ്''
''ഭരണഘടനാ രൂപീകരണ സമിതയിലെ വനിതാ അംഗങ്ങളുടെ സംഭാവനയെക്കുറിച്ച് നാം കൂടുതല്‍ സംസാരിക്കണം''
Posted On:
26 NOV 2022 11:56AM by PIB Thiruvananthpuram
സുപ്രീംകോടതിയില്‍ ഇന്ന് നടന്ന ഭരണഘടന ദിനാഘോഷങ്ങളില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു . ഇതോടനുബന്ധിച്ചു് ചേർന്ന സമ്മേളനത്തെ അദ്ദേഹം അഭിസംബോധനയും ചെയ്തു. ഭരണഘടനാ നിര്‍മ്മാണ സഭ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച 1949-നവംബര്‍ 26-ന്റെ സ്മരണയ്ക്കായി 2015 മുതല്‍ ഭരണഘടന ദിനമായി ആഘോഷിക്കുന്നുണ്ട്. പരിപാടിയോടനുബന്ധിച്ച് വെര്‍ച്വല്‍ ജസ്റ്റിസ് ക്ലോക്ക്, ജസ്റ്റ്ഇസ് മൊബൈല്‍ ആപ്പ് 2.0, ഡിജിറ്റല്‍ കോടതി, എസ്3വാസ് വെബ്‌സൈറ്റ്, എന്നിവ ഉള്‍പ്പെടെ ഇ-കോടതി പദ്ധതിക്ക് കീഴിലുള്ള വിവിധ പുതിയ സംരംഭങ്ങൾക്കും പ്രധാനമന്ത്രി സമാരംഭം കുറിച്ചു.
1949-ലെ ഈ ദിവസത്തില്‍ സ്വതന്ത്ര ഇന്ത്യ അതിന്റെ തന്നെ ഒരു പുതിയ ഭാവിയുടെ അടിത്തറ പാകിയതായി ഭരണഘടനാ ദിനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി അനുസ്മരിച്ചു. ആസാദി കാ അമൃത് മഹോത്സവ വര്‍ഷത്തിലെ ഭരണഘടനാ ദിനത്തിന്റെ പ്രാധാന്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബാബാ സാഹെബ് ഡോ ബി.ആര്‍.അംബേദ്കറിനും ഭരണഘടനാ നിര്‍മ്മാണ സഭയിലെ മറ്റ് എല്ലാ അംഗങ്ങള്‍ക്കും അദ്ദേഹം ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു.
ഇന്ത്യന്‍ ഭരണഘടനയുടെ വികാസത്തിന്റെയും വിപുലീകരണത്തിന്റെയും കഴിഞ്ഞ 7 ദശാബ്ദത്തിലെ യാത്രയില്‍ ലെജിസ്‌ളേച്ചര്‍, ജുഡീഷ്യറി, എക്‌സിക്യൂട്ടീവ് എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണമറ്റ വ്യക്തികളുടെ സംഭാവനകള്‍ പ്രധാനമന്ത്രി എടുത്തുപറയുകയും ഈ പ്രത്യേക അവസരത്തില്‍ രാജ്യത്തിന്റെ ആകമാനമുള്ള നന്ദി അറിയിക്കുകയും ചെയ്തു.
മാനവരാശിയുടെ ശത്രുക്കളില്‍ നിന്ന് നവംബര്‍ 26 നാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം നേരിട്ടതെന്ന് രാജ്യം ഭരണഘടനാ ദിനത്തിന്റെ ചരിത്രപ്രധാനമായ സന്ദര്‍ഭം ആഘോഷിക്കുമ്പോള്‍ ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനത്തെ ഓര്‍ത്തുകൊണ്ട്, പ്രധാനമന്ത്രി അനുസ്മരിച്ചു. മുംബൈ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
വളരുന്ന സമ്പദ്‌വ്യവസ്ഥയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും ഇടയില്‍ നിലവിലെ ആഗോള സാഹചര്യത്തില്‍, ലോകം ഇന്ത്യയെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. അതിന്റെ സ്ഥിരതയെക്കുറിച്ചുള്ള എല്ലാ പ്രാഥമിക ആശങ്കകളെയും വെല്ലുവിളിച്ചുകൊണ്ട്, ഇന്ത്യ പൂര്‍ണ്ണ ശക്തിയോടെ മുന്നോട്ട് പോകുകയാണെന്നും അതിന്റെ വൈവിധ്യത്തില്‍ അഭിമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിജയത്തിനുള്ള അംഗീകാരം ഭരണഘടനയ്ക്ക് അദ്ദേഹം നല്‍കി. തുടര്‍ന്ന അദ്ദേഹം, ഭരണഘടനയുടെ ആമുഖത്തിലെ ആദ്യത്തെ മൂന്ന് വാക്കുകളായ ''ഞങ്ങള്‍ ജനങ്ങള്‍ (വി ദ പീപ്പിള്‍)'' എന്നതിനെ പരാമര്‍ശിച്ചു. ' 'ഞങ്ങള്‍ ജനങ്ങള്‍' എന്നത് ഒരു ആഹ്വാനവും, വിശ്വാസവും പ്രതിജ്ഞയുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനയുടെ ഈ ആത്മാവാണ് ഇന്ത്യയുടെ ആത്മാവ്, അത് ലോകത്തിലെ ജനാധിപത്യത്തിന്റെ മാതാവുമാണ്'', അദ്ദേഹം പറഞ്ഞു. '' ഈ ആധുനിക കാലത്ത്, ഭരണഘടന രാജ്യത്തിന്റെ സാംസ്‌കാരികവും ധാര്‍മ്മികവുമായ എല്ലാ വികാരങ്ങളെയും ഉള്‍ക്കൊള്ളുന്നു'' അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിന്റെ മാതാവെന്ന നിലയില്‍ രാജ്യം ശക്തിപ്പെടുത്തുന്ന ഭരണഘടനയുടെ ആദര്‍ശങ്ങളും ജനപക്ഷ നയങ്ങളും രാജ്യത്തെ പാവപ്പെട്ടവരെയും സ്ത്രീകളെയും ശാക്തീകരിക്കുന്നതിലും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. സാധാരണ പൗരന്മാര്‍ക്ക് എളുപ്പവും പ്രാപ്യവുമാക്കുന്ന തരത്തിലാണ് നിയമങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും സമയോചിതമായ നീതി ഉറപ്പാക്കാന്‍ ജുഡീഷ്യറി നിരവധി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കടമകള്‍ക്ക് ഊന്നല്‍ നല്‍കിയ തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിനെ പരാമര്‍ശിച്ച പ്രധാനമന്ത്രി അത് ഭരണഘടനയുടെ ആത്മാവിന്റെ പ്രകടനമാണെന്ന് വ്യക്തമാക്കി. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുക്കുകയും അടുത്ത 25 വര്‍ഷത്തെ വികസനത്തിലേക്കുള്ള യാത്ര ആരംഭിക്കുക്കുകയും ചെയ്യുന്ന ആസാദി കാ അമൃത് കാലില്‍, രാജ്യത്തോടുള്ള കടയമാണ് പ്രഥമവും പ്രധാനവുമായ മന്ത്രമെന്ന് അമൃത് കാലത്തെ കര്‍ത്തവ്യ കാലം എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ''ആസാദി കാ അമൃത് കാല്‍ എന്നത് രാജ്യത്തോടുള്ള കടമയുടെ സമയമാണ്. അത് ജനങ്ങളാലും സ്ഥാപനങ്ങളായാലും നമ്മുടെ ഉത്തരവാദിത്തങ്ങളാണ് നമ്മുടെ പ്രഥമ പരിഗണന'', പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരാളുടെ 'കര്‍ത്തവ്യ പാത' പിന്തുടരുന്നതിലൂടെ രാജ്യത്തിന് വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നതിനും അദ്ദേഹം അടിവരയിട്ടു.
ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ ജി 20 അദ്ധ്യക്ഷ പദവിയില്‍ എത്തുമെന്ന് അറിയിച്ച പ്രധാനമന്ത്രി, ഒരു ടീമെന്ന നിലയില്‍ ലോകത്തില്‍ ഇന്ത്യയുടെ അന്തസ്സും പ്രശസ്തിയും ഉയര്‍ത്തേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. ''ഇത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ''ജനാധിപത്യത്തിന്റെ മാതാവെന്ന ഇന്ത്യയുടെ സ്വത്വത്തെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്''. അദ്ദേഹം പറഞ്ഞു
ആര്‍ജ്ജവത്തിനും ഭാവിസംബന്ധിയായതിനും ആധുനിക കാഴ്ചപ്പാടിനും പേരുകേട്ടതാണ് നമ്മുടെ ഭരണഘടനയെന്ന് യുവജന കേന്ദ്രീകൃത മനോഭാവത്തിന് അടിവരയിടിക്കൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ചാഗാഥയുടെ എല്ലാ മേഖലകളിലും യുവശക്തിയുടെ പങ്കിനേയും സംഭാവനയേയും അദ്ദേഹം അംഗീകരിക്കുകയും ചെയ്തു.
സമത്വം, ശാക്തീകരണം തുടങ്ങിയ വിഷയങ്ങള്‍ കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ യുവജനങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ഭരണഘടനയെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, നമ്മുടെ ഭരണഘടന തയ്യാറാക്കിയ സമയവും രാജ്യത്തിന് മുന്നില്‍ നിലനിന്ന സാഹചര്യങ്ങളും അനുസ്മരിച്ചു. ''അന്ന് ഭരണഘടനാ നിര്‍മ്മാണ സഭയിലെ ചര്‍ച്ചകളില്‍ എന്താണ് സംഭവിച്ചത്, നമ്മുടെ യുവജനങ്ങള്‍ ഈ വിഷയങ്ങളെക്കുറിച്ചെല്ലാം അറിഞ്ഞിരിക്കണം'', അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് അവര്‍ക്ക് ഭരണഘടനയോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഇന്ത്യയ്ക്ക് 15 വനിതാ അംഗങ്ങള്‍ ഉണ്ടായിരുന്ന ഉദാഹരണം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയും അധഃസ്ഥിത സമൂഹത്തില്‍ നിന്നുള്ള, ദാക്ഷായണി വേലായുധനെപ്പോലുള്ള സ്ത്രീകള്‍ അവിടെ എത്തിയത് ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ദാക്ഷായിണി വേലായുധനെപ്പോലുള്ള സ്ത്രീകളുടെ സംഭാവനകള്‍ വളരെ അപൂര്‍വ്വമായി മാത്രമേ ചര്‍ച്ച ചെയ്യപ്പെടുന്നുള്ളൂ എന്ന് പരിദേവനപ്പെട്ട പ്രധാനമന്ത്രി, ദലിതുകളും തൊഴിലാളികളുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും അവര്‍ വളരെ സുപ്രധാനമായ ഇടപെടലുകള്‍ നടത്തിയെന്നും അറിയിച്ചു. ദുര്‍ഗ്ഗാഭായ് ദേശ്മുഖ്, ഹന്‍സാ മേത്ത, രാജ്കുമാരി അമൃത് കൗര്‍ എന്നിവരെയും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കാര്യമായ സംഭാവനകള്‍ നല്‍കിയ മറ്റ് വനിതാ അംഗങ്ങളെയും പ്രധാനമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി. ''നമ്മുടെ യുവജനങ്ങള്‍ ഈ വസ്തുതകള്‍ അറിയുമ്പോള്‍, അവരുടെ ചോദ്യങ്ങള്‍ക്ക് അവര്‍ ഉത്തരം കണ്ടെത്തും'', അദ്ദേഹം തുടര്‍ന്നു. ''അത് ഭരണഘടനയോടുള്ള വിശ്വസ്തത വളര്‍ത്തിയെടുക്കും, അത് നമ്മുടെ ജനാധിപത്യത്തേയും നമ്മുടെ ഭരണഘടനയെയും രാജ്യത്തിന്റെ ഭാവിയെയും ശക്തിപ്പെടുത്തും'' പ്രധാനമന്ത്രി ഉപസംഹരിച്ചു, ആസാദി കാ അമൃത് കാലില്‍, ഇത് രാജ്യത്തിന്റെ ആവശ്യമാണ്. ഈ ഭരണഘടനാ ദിനം ഈ ദിശയിലുള്ള നമ്മുടെ പ്രതിജ്ഞകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡോ.ഡി.വൈ ചന്ദ്രചൂഢ്, കേന്ദ്ര നിയമ-നീതി മന്ത്രിശ്രീ കിരണ്‍ റിജിജു, സുപ്രീം കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍, കേന്ദ്ര നിയമ-നീതി വകുപ്പ് സഹമന്ത്രി പ്രൊഫ. എസ്.പി. ബാഗേല്‍, ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ ശ്രീ ആര്‍. വെങ്കിട്ടരമണി, ഇന്ത്യയുടെ സോളിസിറ്റര്‍ ജനറല്‍ ശ്രീ തുഷാര്‍ മേത്ത, സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ വികാസ് സിംഗ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പശ്ചാത്തലം :
കോടതികളില്‍ ഐ.സി.ടി (വിവരസാങ്കേതിക വിദ്യ) പ്രാപ്തമാക്കല്‍ വഴി വ്യവഹാരികള്‍ക്കും അഭിഭാഷകര്‍ക്കും നീതിനിര്‍വഹണ സംവിധാനങ്ങള്‍ക്കും സേവനങ്ങള്‍ നല്‍കാനുള്ള ശ്രമമാണ് ഈ പദ്ധതി. വെര്‍ച്വല്‍ ജസ്റ്റിസ് ക്ലോക്ക് , ജസ്റ്റ്ഇസ് മൊബൈല്‍ ആപ്പ് 2.0, ഡിജിറ്റല്‍ കോടതി, എസ്3വാസ് വെബ്‌സൈറ്റ്, എന്നിവ പ്രധാനമന്ത്രി സമാരംഭം കുറിച്ച മുന്‍കൈകളില്‍ ഉള്‍പ്പെടുന്നു.
കോടതി തലത്തില്‍ ദിവസം/ആഴ്ച/മാസം അടിസ്ഥാനത്തില്‍ ആരംഭിച്ച കേസുകള്‍, തീര്‍പ്പാക്കിയ കേസുകള്‍, കെട്ടികിടക്കുന്ന കേസുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ നല്‍കുന്ന നീതിന്യായ വ്യവസ്ഥയുടെ സുപ്രധാന സ്ഥിതിവിവരക്കണക്കുകള്‍ കോടതി തലത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു സംരംഭമാണ് വെര്‍ച്വല്‍ ജസ്റ്റിസ് ക്ലോക്ക് എന്നത്. കോടതിയുടെ കേസ് തീര്‍പ്പാക്കലിന്റെ സ്ഥിതി പൊതുജനങ്ങളുമായി പങ്കുവെച്ച് കോടതികളുടെ പ്രവര്‍ത്തനം ഉത്തരവാദിത്തമുള്ളതും സുതാര്യവുമാക്കാനുമുള്ള ശ്രമമാണ് ഇത്. ജില്ലാ കോടതിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഏതു കോടതി സമ്പ്രദായത്തിന്റെയും വെര്‍ച്വല്‍ ജസ്റ്റിസ് ക്ലോക്ക് പൊതുജനങ്ങള്‍ക്ക് പ്രാപ്യമാക്കാന്‍ കഴിയും.
ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് അവരുടെ കോടതിയുടെ മാത്രമല്ല, അവര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ജഡ്ജിമാർ കൈകാര്യം ചെയ്യുന്ന കേസുകളില്‍ കെട്ടിക്കിടക്കുന്നവയും തീര്‍പ്പുകല്‍പ്പിച്ചവയും നിരീക്ഷിച്ചുകൊണ്ട് ഫലപ്രദമായ കോടതി കേസ് പരിപാലനത്തിന് ലഭ്യമായ ഒരു ഉപകരണമാണ് ജസ്റ്റിസ് മൊബൈല്‍ ആപ്പ് 2.0. ഈ ആപ്പ് ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാര്‍ക്കും ലഭ്യമാണ്, അവര്‍ക്ക് അവരുടെ അധികാരപരിധിയിലുള്ള എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും കെട്ടികിടക്കുന്നവയും തീര്‍പ്പാക്കിയതുമായ കേസുകള്‍ നിരീക്ഷിക്കാനും ഇതിലൂടെ കഴിയും.
കടലാസ്‌രഹിത കോടതികളിലേക്കുള്ള മാറ്റം പ്രാപ്തമാക്കുന്നതിന് ഡിജില്‍വല്‍ക്കരിച്ച രൂപത്തില്‍ കോടതി രേഖകള്‍ ജഡ്ജിക്ക് ലഭ്യമാക്കുന്നതിനുള്ള ഒരു സംരംഭമാണ് ഡിജിറ്റല്‍ കോടതി.
ജില്ലാ ജുഡീഷ്യറിയുമായി ബന്ധപ്പെട്ട നിര്‍ദ്ദിഷ്ട വിവരങ്ങളും സേവനങ്ങളും പ്രസിദ്ധീകരിക്കുന്നതിന് വേണ്ട രൂപരേഖ സൃഷ്ടിക്കാനും രൂപരേഖയുണ്ടാക്കാനും വിന്യസിക്കാനും പരിപാലിക്കാനുമുള്ള ചട്ടക്കൂടാണ് എസ്3 വാസ്എസ് വെബ്‌സൈറ്റുകള്‍. എസ്3 വാസ്എസ് എന്നത് ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കായി സുരക്ഷിതവും അളക്കാവുന്നതും സുഗമ്യ (പ്രാപ്യവുമായ) വെബ്‌സൈറ്റുകള്‍ സൃഷ്ടിക്കാന്‍ വികസിപ്പിച്ചെടുത്ത ഒരു ക്ലൗഡ് സേവനമാണ്. ഇത് ബഹുഭാഷയിലുള്ളതും പൗരസൗഹൃദവും ദിവ്യാംഗ സൗഹൃദവുമാണ്.
--ND--
***
Addressing a programme on Constitution Day at the Supreme Court. https://t.co/pcTGKhucYc
— Narendra Modi (@narendramodi) November 26, 2022
PM @narendramodi extends Constitution Day greetings to the nation. pic.twitter.com/Xk6l6J8hZp
— PMO India (@PMOIndia) November 26, 2022
PM @narendramodi pays tribute to those who lost their lives during 26/11 terror attack in Mumbai. pic.twitter.com/NjRgk6lbWq
— PMO India (@PMOIndia) November 26, 2022
‘We the people’ एक आह्वान है, एक प्रतिज्ञा है, एक विश्वास है। pic.twitter.com/XTTVOWAQ4e
— PMO India (@PMOIndia) November 26, 2022
आज़ादी का ये अमृतकाल देश के लिए कर्तव्यकाल है। pic.twitter.com/EkmHnQooLv
— PMO India (@PMOIndia) November 26, 2022
Our Constitution is youth centric. pic.twitter.com/t35sgsDrlv
— PMO India (@PMOIndia) November 26, 2022
The eyes of the entire world are set on India. pic.twitter.com/j8Nht97FSt
— PMO India (@PMOIndia) November 26, 2022
PM’s speeches on Constitution Day From PIB Archive
2021
2020
2019
English rendering of PM’s address at joint session of Parliament on 70th Constitution Day
2017
*****
(Release ID: 1879056)
Visitor Counter : 261
Read this release in:
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada