വിദ്യാഭ്യാസ മന്ത്രാലയം
സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുള്ള 2020-21 ലെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക് റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി
Posted On:
03 NOV 2022 10:05AM by PIB Thiruvananthpuram
കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ലെവൽ II ൽ എത്തി
ന്യൂ ഡൽഹി: നവംബർ 03, 2022
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുള്ള 2020-21 വർഷത്തെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് (പിജിഐ) റിപ്പോർട്ട് ഇന്ന് പുറത്തിറക്കി.
ഏകദേശം 14.9 ലക്ഷം സ്‌കൂളുകളും 95 ലക്ഷം അധ്യാപകരും വിവിധ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ള ഏകദേശം 26.5 കോടി വിദ്യാർത്ഥികളുമുള്ള ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ ഒന്നാണ്. സ്ഥിതിവിവരക്കണക്കുകളും ഡാറ്റാധിഷ്ഠിത സംവിധാനവും ഉപയോഗിച്ച് എല്ലാ സംസ്ഥാനങ്ങളിലും/ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള സ്കൂൾ വിദ്യാഭ്യാസത്തിന്റെ വിജയത്തെയും പ്രകടനത്തെയും കുറിച്ചുള്ള വിവരം സമാഹരിക്കാനായാണ് ഈ സൂചിക വികസിപ്പിച്ചെടുത്തത്. പ്രകടന മികവ് അടിസ്ഥാനമാക്കിയുള്ള ഈ ഗ്രേഡിങ് സൂചികയുടെ പ്രധാന ലക്ഷ്യം എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിനായി തെളിവുകളെ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണവും കോഴ്സുകളിലെ പോരായ്മ തിരുത്തൽ പ്രോത്സാഹിപ്പിക്കുക എന്നതുമാണ്.
ഫലങ്ങൾ, ഗവേണൻസ് മാനേജ്‌മെന്റ് (ജിഎം) എന്നിങ്ങനെ 2 വിഭാഗങ്ങളിലായി 70 സൂചകങ്ങൾക്ക് 1000 പോയിന്റുകൾ ഉൾപ്പെടുന്നതാണ് ഈ റിപ്പോർട്ട്.
പി ജി ഐ 2020-21 സംസ്ഥാനങ്ങളെ/കേന്ദ്രഭരണ പ്രദേശങ്ങളെ പത്ത് ഗ്രേഡുകളായി തരംതിരിച്ചു.
കേരളം, പഞ്ചാബ്, ചണ്ഡിഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിങ്ങനെ ആകെ 7 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 2020-21-ൽ ലെവൽ II (സ്‌കോർ 901-950) നേടിയിട്ടുണ്ട്. 2017-18-ൽ ഒരു സംസ്ഥാനവും ഗ്രേഡ് ll നേടിയിരുന്നില്ല. 2019-20 ൽ 4 സംസ്ഥാനങ്ങൾ ഈ നേട്ടം കരസ്ഥമാക്കിയിരുന്നു.
2020-21 ലെ PGI റിപ്പോർട്ട് https://pgi.udiseplus.gov.in/#/home എന്ന ലിങ്കിൽ ലഭിക്കും
RRTN/SKY
*****
(Release ID: 1873470)
Visitor Counter : 247