റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

കേരളത്തിൽ, ദേശീയപാതയുടെ നിർമ്മാണത്തിലിരിക്കുന്ന അടിപ്പാതയുടെ സ്ലാബ് തകർന്നു; ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല


തകർച്ചയുടെ കാരണം വിശദമായി പരിശോധിക്കുന്നതിനായി വിദഗ്ധ സമിതി രൂപീകരിച്ചു

ന്യൂ ഡൽഹി: ഒക്‌ടോബർ 30, 2022

Posted On: 30 OCT 2022 4:39PM by PIB Thiruvananthpuram

കേരളത്തിലെ NH 66-ലെ ചെങ്ങള മുതൽ നീലേശ്വരം വരെയുള്ള ഭാഗത്തെ നിർമ്മാണത്തിലിരിക്കുന്ന വെഹിക്കുലർ അണ്ടർ പാസിന്റെ (VUP) ഡെക്ക് സ്ലാബ് 2022 ഒക്ടോബർ 29 ശനിയാഴ്ച പുലർച്ചെ 03:30 ന് തകർന്നു. ഡെക്ക് സ്ലാബ് നിർമാണത്തിന്റെ കോൺക്രീറ്റിങ് ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ആളപായമില്ല. ഒരാൾക്ക് നിസാര പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഡെക്ക് സ്ലാബിന്റെ കോൺക്രീറ്റിംഗ് ജോലികൾ നടത്തുന്നതിനുള്ള സ്കഫോൾഡിംഗ് തകർന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിശകലനത്തിൽ അനുമാനിക്കുന്നത്. എന്നിരുന്നാലും, തകർച്ചയുടെ കാരണം വിശദമായി പരിശോധിക്കുന്നതിനായി, NHAI, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) സൂറത്ത്കല്ലിലെയും കാലിക്കറ്റിലെയും പ്രൊഫസർമാരുടെ ഒരു വിദഗ്ധ സമിതി രൂപീകരിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പരിഹാര നടപടികളും വ്യവസ്ഥാപരമായ മെച്ചപ്പെടുത്തലുകളും സമിതി നിർദ്ദേശിക്കും.

ഹൈവേ നിർമാണത്തിൽ ഉയർന്ന ഗുണ നിലവാരം പുലർത്താൻ NHAI പ്രതിജ്ഞാബദ്ധമാണ്. ദേശീയപാതയുമായി ബന്ധപ്പെട്ട പാലങ്ങൾ, അപ്പ്രോച്ചുകൾ, മറ്റു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ നിർമാണ നിലവാരത്തിൽ എന്തെങ്കിലും വീഴ്ചകൾ ഉണ്ടായാൽ, വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾ/കൺസഷനയർമാർ/കോൺട്രാക്ടർമാർ/കൺസൾട്ടന്റുമാർ/ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടികൾ തീരുമാനിക്കാൻ NHAI-ക്ക് കർശനമായ നയമുണ്ട്.



(Release ID: 1872053) Visitor Counter : 107


Read this release in: English , Urdu , Hindi , Telugu