പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav g20-india-2023

കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഇന്റഗ്രേറ്റഡ് പെൻഷനേഴ്‌സ് പോർട്ടൽ  നാളെ ഉദ്ഘാടനം ചെയ്യും.

Posted On: 17 OCT 2022 2:55PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഒക്‌ടോബർ 17, 2022

 2020, 2021, 2022 വർഷങ്ങളിലെ മികച്ച  അനുഭവ കുറിപ്പുകൾക്കുള്ള അവാർഡ് ജേതാക്കളെ അനുമോദിക്കുന്നതിനായി പെൻഷൻ, പെൻഷനേഴ്‌സ് വെൽഫെയർ ഡിപ്പാർട്ട്‌മെന്റ് നാളെ ന്യൂഡൽഹിയിൽ 'അനുഭവ്' അവാർഡ് ദാന ചടങ്ങ് നടത്തും.

 കേന്ദ്ര പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ്, പെൻഷൻ മന്ത്രി ഡോ ജിതേന്ദ്ര സിംഗ് അവാർഡ് ദാന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും പെൻഷൻകാരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ഏകജാലക സംവിധാനമായ സംയോജിത  പെൻഷനേഴ്‌സ് പോർട്ടൽ ഉദ്ഘാടനം ചെയ്യുകയും  ചെയ്യും.

 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  അതിന്റെ പോർട്ടലിനെ കേന്ദ്രപെൻഷൻ വകുപ്പിന്റെ  പോർട്ടലുമായി സംയോജിപ്പിച്ചിരിക്കുന്നു. എസ് ബി ഐയും ഉദ്ഘാടന പരിപാടിയുടെ ഭാഗമായിരിക്കും.

2015 മാർച്ചിൽ  പെൻഷൻ & പെൻഷനേഴ്‌സ് വെൽഫെയർ ഡിപ്പാർട്ട്‌മെന്റ് (DoPPW) 'അനുഭവ്' എന്ന പേരിൽ ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിച്ചു. വിരമിച്ച ജീവനക്കാർക്ക് അവരുടെ സേവന കാലയളവിൽ കൈവരിച്ച സുപ്രധാന നേട്ടങ്ങൾ വിവരിക്കുന്നതിനുള്ള ഒരു മാർഗമാണിത്.  വിരമിച്ചവർ അനുഭവക്കുറിപ്പ് പങ്കുവെക്കുന്ന  ഈ സംസ്‌കാരം ഭാവിയിൽ സദ്ഭരണത്തിന്റെയും ഭരണപരിഷ്‌കാരത്തിന്റെയും അടിസ്ഥാനശിലയായി മാറുമെന്നാണ് കരുതുന്നത്. കേന്ദ്രഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളിൽ/വകുപ്പുകളിൽ  നിന്നും വിരമിച്ച ജീവനക്കാർക്ക്, അവർ ജോലി ചെയ്തകാലയളവിലെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനായി 'അനുഭവ് 'പോർട്ടൽ ഒരു  വേദി നൽകുന്നു.  92 മന്ത്രാലയങ്ങൾ/ വകുപ്പുകൾ/ സ്ഥാപനങ്ങൾ പെൻഷൻ  വകുപ്പിന്റെ അനുഭവ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും 30.09.2022 വരെ 8722  കുറിപ്പുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.


വിരമിച്ച ജീവനക്കാർക്ക്സ്വമേധയാ, ആവശ്യമെങ്കിൽ ഉചിതമായ അറ്റാച്ച്‌മെന്റുകൾക്കൊപ്പം 5000 വാക്കുകൾ വരെ  പോർട്ടലിൽ എഴുതാനാകും .  പ്രത്യേകം തിരഞ്ഞെടുത്തിട്ടുള്ള 20 മേഖലകളിൽ ഏതെങ്കിലുമൊരു മേഖലയിൽ അനുഭവക്കുറിപ്പ്  സമർപ്പിക്കാം.  മെഡലും പ്രശസ്തിപത്രവും 10,000 രൂപയും അടങ്ങുന്നതാണ് അവാർഡ്.

പെൻഷൻകാരുടെ "ജീവിതം അനായാസമാക്കുന്നതിനായി ", ഭവിഷ്യ പോർട്ടൽ അടിസ്ഥാന പോർട്ടലായി ഉപയോഗിച്ച് ഒരു സംയോജിത പെൻഷനേഴ്‌സ് പോർട്ടലും  വകുപ്പ് വികസിപ്പിച്ചിട്ടുണ്ട്.  പെൻഷൻ വിതരണം ചെയ്യുന്ന ബാങ്കുകളുടെ പോർട്ടലുകൾ ഇപ്പോൾ ഈ സംയോജിത പോർട്ടലുമായി യോജിപ്പിച്ചിരിക്കുന്നു. പെൻഷൻകാർക്ക് അവരുടെ പെൻഷനുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും ഈ പോർട്ടൽ ഉപയോഗപ്പെടുത്താൻ കഴിയും.  തുടക്കത്തിൽ, ഭവിഷ്യ  പോർട്ടൽ മുഖേന ഇടപാടുകൾ നടത്തുന്ന 1.7 ലക്ഷം കേന്ദ്ര ഗവൺമെന്റ് സിവിൽ പെൻഷൻകാർക്ക് ഈ സേവനങ്ങൾ ലഭ്യമാകും.തുടർന്ന് എല്ലാ കേന്ദ്ര ഗവൺമെന്റ്  പെൻഷൻകാർക്കും ഇത് ലഭ്യമാക്കും .

 
SKY
 
*****
 


(Release ID: 1868534) Visitor Counter : 140


Read this release in: English , Urdu , Hindi , Tamil , Telugu