ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 219.27 കോടി കവിഞ്ഞു
12-14 വയസ് പ്രായമുള്ളവർക്ക് വിതരണം ചെയ്തത് 4.11 കോടിയിലധികം ആദ്യ ഡോസ് വാക്സിനുകൾ
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവിൽ 26,618
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,430 പേർക്ക്
രോഗമുക്തി നിരക്ക് നിലവിൽ 98.76%
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.07%
പോസ്റ്റഡ് ഓണ്:
15 OCT 2022 9:51AM by PIB Thiruvananthpuram
ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 219.27 കോടി (2,19,27,15,971) പിന്നിട്ടു.
12-14 വയസ് പ്രായമുള്ളവർക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാർച്ച് 16 ന് ആരംഭിച്ചു. 12-14 വയസ് പ്രായമുള്ളവർക്കുള്ള COVID-19 വാക്സിനേഷൻ 2022 മാർച്ച് 16-ന് ആരംഭിച്ചു. ഇതുവരെ 4.11 കോടിയിലധികം (4,11,33,467) കൗമാരക്കാർക്ക് കോവിഡ്-19 കുത്തിവയ്പിന്റെ ആദ്യ ഡോസ് നൽകി. അതുപോലെ, 18-59 പ്രായമുള്ളവർക്കുള്ള കോവിഡ്-19 മുൻകരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്:
ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 10415312
രണ്ടാം ഡോസ് 10119959
കരുതൽ ഡോസ് 7055227
മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 18437011
രണ്ടാം ഡോസ് 17718480
കരുതൽ ഡോസ് 13714557
12-14 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 41133467
രണ്ടാം ഡോസ് 32092600
15-18 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 61982511
രണ്ടാം ഡോസ് 53227865
18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 561369711
രണ്ടാം ഡോസ് 516126712
കരുതൽ ഡോസ് 99151551
45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 204042405
രണ്ടാം ഡോസ് 197037497
കരുതൽ ഡോസ് 50164995
60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 127677093
രണ്ടാം ഡോസ് 123192811
കരുതൽ ഡോസ് 48056255
കരുതൽ ഡോസ് 21,81,42,543
ആകെ 2,19,27,15,971
രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 26,618 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.06% ആണ്.
ദേശീയ രോഗമുക്തി നിരക്ക് 98.76 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,378 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,40,70,935 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,430 പേർക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,41,707 പരിശോധനകൾ നടത്തി. ആകെ 89.83 കോടിയിലേറെ (89,83,57,195) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.07 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.01 ശതമാനമാണ്.
ND
**
( റിലീസ് ഐ.ഡി: 1868073)
സന്ദര്ശക കൗണ്ടര് : 145