രാജ്യരക്ഷാ മന്ത്രാലയം
ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന ഡെഫ് എക്സ്പോ 2022-ൽ ഹൈബ്രിഡ് സെമിനാറുകൾ നടക്കും
Posted On:
13 OCT 2022 11:32AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഒക്‌ടോബർ 13, 2022
പ്രതിരോധ മന്ത്രാലയം, 2022 ഒക്‌ടോബർ 18 മുതൽ 22 വരെ ഗുജറാത്തിലെ ഗാന്ധിനഗറിൽ ഡെഫ് എക്‌സ്‌പോ 2022-ന്റെ 12-ാം പതിപ്പ് സംഘടിപ്പിക്കുന്നു. കര, വ്യോമ, നാവിക, ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളെ കേന്ദ്രീകരിച്ചാണ് ഈ മെഗാ പ്രതിരോധ പ്രദർശനം.
പരിപാടിക്കിടെയുള്ള സെമിനാറുകൾ ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ ഹൈബ്രിഡ് രീതിയിൽ നടക്കും. പ്രഭാഷകർക്കും പ്രേക്ഷകർക്കും ഇതിൽ വിർച്യുൽ ആയി പങ്കെടുക്കാൻ അവസരമൊരുക്കും. ഇവ ലോകമെമ്പാടും സ്ട്രീം ചെയ്യും. പ്രമുഖ വ്യവസായ അസോസിയേഷനുകൾ, ചിന്തകർ, പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ, സർവീസ് ഹെഡ്ക്വാർട്ടേഴ്സ് (എസ്എച്ച്ക്യു), ഡിആർഡിഒ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസ് (ഡിജിക്യുഎ), സിവിൽ ഏവിയേഷൻ മന്ത്രാലയം, സംസ്ഥാന സർക്കാരുകൾ തുടങ്ങിയവയാണ് സെമിനാറുകൾ നടത്തുന്നത്.
കയറ്റുമതി, പ്രതിരോധ സ്റ്റാർട്ടപ്പുകളിലും എംഎസ്എംഇകളിലും നിക്ഷേപം, എയ്‌റോസ്‌പേസ് നിർമ്മാണത്തിലും എംആർഒയിലും എംഎസ്‌എംഇ-യുടെ ഉയർന്നുവരുന്ന പങ്ക്, പ്രതിരോധ ഗവേഷണ-വികസനത്തിൽ സ്വാശ്രയത്വം, വ്യോമ മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നതിന് ഫ്യൂച്ചറിസ്റ്റിക് ഓട്ടോണമസ് ടെക്‌നോളജീസ് എന്നിവയായിരിക്കും സെമിനാറിന്റെ വിഷയങ്ങൾ. എയ്‌റോസ്‌പേസ് മേഖലയിലെ ദേശീയ-അന്തർദേശീയ വിദഗ്ധർ ആയിരിക്കും സെമിനാറുകളുടെ പ്രഭാഷകർ. സെമിനാറുകളുടെ വിശദാംശങ്ങൾ DefExpo 22 വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ലഭ്യമാണ്.
******************************************
RRTN
(Release ID: 1867453)
Visitor Counter : 117